
ഇസ്ലാമാബാദ് : പാകിസ്ഥാനിൽ ലഷ്‌കർ-ഇ-തൊയ്ബ ഭീകരൻ ദുരൂഹ സാഹചര്യത്തിൽ മരിച്ചു. ഖാരി സയീദ് അബ്ദുൾ അസീസാണ് ഇസ്ലാമാബാദിലെ ഖുബ പള്ളിയിൽ മരിച്ചത് . ഖാരി സയീദ് അജ്ഞാതമായ ഒരു സ്ഥലത്ത് അത്താഴം കഴിച്ച ശേഷം പള്ളിയിൽ പോയി പ്രാർത്ഥന നടത്തിയതായി റിപ്പോർട്ടുണ്ട്.
പള്ളിയുടെ കവാടത്തിലെത്തിയപ്പോൾ ഖാരി സയീദ് അബ്ദുൾ അസീസ് പെട്ടെന്ന് കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. ജമ്മു കശ്മീരിലെ ഏറ്റുമുട്ടലുകളിൽ കൊല്ലപ്പെട്ട ലഷ്കർ ഭീകരരുടെ കുടുംബങ്ങളുമായുള്ള സമ്പർക്കവും സഹായവും കൈകാര്യം ചെയ്യുന്ന ലഷ്കർ-ഇ-തൊയ്ബയിന്റെ ചുമതല ഖാരി സയീദിനായിരുന്നു.
ഖാരി സയീദ് അബ്ദുൾ അസീസിന്റെ മരണകാരണം ഇപ്പോഴും വ്യക്തമല്ല. അദ്ദേഹത്തിന്റെ മരണം ലഷ്‌കർ-ഇ-തൊയ്ബ തീവ്രവാദികൾക്കിടയിൽ പരിഭ്രാന്തി സൃഷ്ടിച്ചിട്ടുണ്ട്.