മസ്‌കറ്റ് : മൺസൂൺ മഴക്കാലം (ഖരീഫ് സീസൺ) ആസ്വദിക്കുന്നതിനായി ഈ വർഷം 1,116,051 സഞ്ചാരികൾ ദോഫാർ ഗവർണറേറ്റിലെത്തിയതായി ഒമാൻ അധികൃതർ അറിയിച്ചു. ഒമാൻ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഈ വർഷത്തെ ഖരീഫ് സീസൺ ആരംഭിച്ചത് 2026 ഓഗസ്റ്റ് 31 വരെയുള്ള കണക്കുകൾ പ്രകാരമുള്ള സഞ്ചാരികളുടെ എണ്ണമാണ് ഒമാൻ നാഷണൽ സെൻ്റർ ഫോർ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ്രോയിഡ് ഇൻഫർമേഷൻ പുറത്ത് വിട്ടത്.
ഇതിൽ 816719 പേർ ഒമാനിൽ നിന്നുള്ള ആഭ്യന്തര ടൂറിസ്റ്റുകളാണ്. ജി സി സി രാജ്യങ്ങളിൽ നിന്നുള്ള 183861 സന്ദർശകരും, മറ്റ് രാജ്യങ്ങളിൽ നിന്നുള്ള 115471 സന്ദർശകരും ഈ ഏപ്രിൽ ദോഫാറിലെത്തിയിട്ടുണ്ട്.
2025-ലെ ഇതേ കാലയളവിലെ കണക്കുകൾ അപേക്ഷിച്ച് സഞ്ചാരികളുടെ എണ്ണത്തിൽ 8.6 ശതമാനം വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം ഇതേ വർഷം 1,027,255 സന്ദർശകരാണ് മൺസൂൺ മഴക്കാലം ആസ്വദിക്കുന്നതിനായി ദോഫാർ ഗവർണറേറ്റിലെത്തിയത്.
















