മുംബൈ: നീം കരോളി ബാബ എന്ന അത്ഭുത സിദ്ധിയുള്ള സന്യാസിയെക്കുറിച്ചുള്ള ഹനുമാന് അംശ് എന്ന സിനിമയിലെ ഗാനത്തിന് കേള്‍വിക്കാരായി വന്നത് 43 ലക്ഷം പേര്. 250 കോടി രൂപ വരുമാനം നേടി കുതിക്കുന്ന വെറും രണ്ട് കോടിയില്‍ നിര്‍മ്മിച്ച ഈ സിനിമയിലെ സാധാരണ ഭക്തിഗാനവും വന്‍ഹിറ്റാണ്.
സുനില്‍ ലോധിയാണ് ‘മേംനെ തെരെ ഹി ഭറോസ ഹനുമാന്’ എന്ന ഗാനം ആലപിച്ചത്. ഈ ഭക്തിഗാനം ഭോപാലില്‍ നിന്നും മുംബൈയിലേക്ക് പറക്കുമ്പോള്‍ വിമാനത്തില്‍വെച്ച് സുനില്‍ ലോധി യാദൃച്ഛികമായി പാടി. ഫ്ലൈറ്റിലെ മുഴുവന്‍ യാത്രക്കാരും ഈ ഗാനം കേട്ടിരുന്നു. പലരും സുനില്‍ ലോധി ആലപിക്കുന്നതിന്റെ വീഡിയോ ഷൂട്ട് ചെയ്തു. അത് സമൂഹമാധ്യമങ്ങളില്‍ നിറയപ്പേര് പങ്കുവെയ്ക്കുകയാണിപ്പോള്‍.
ബധിരനായ ഗായകന് കൂടിയായ സുനില്‍ ലോധി സ്ഥിരമായി ഭക്തിഗാനം പാടുന്ന ആളാണ്. ഒരു പ്രത്യേക ശബ്ദത്തില്‍ സുനില്‍ ലോധി ആലപിച്ച ഹനുമാനോടുള്ള ഭക്തി നിറയ്ക്കുന്ന ഈ ഗാനം ഹൃദയങ്ങള്‍ കീഴടക്കിക്കഴിഞ്ഞു.
നീ കരോളി ബാബ എന്ന ഉത്തര്‍പ്രദേശില്‍ നീം കരോളി എന്ന സ്ഥലത്ത് ജീവിച്ചിരുന്ന അത്ഭുത സിദ്ധികളുള്ള ഈ സന്യാസി ഹനുമാന്റെ മറ്റൊരു ജന്മമാണെന്ന് വിശ്വസിക്കപ്പെടുന്നു.
















