ആലപ്പുഴ: വയറുവേദനയ്‌ക്ക് ആശുപത്രിയില്‍ ചികിത്സ തേടിയ യുവതി മരിച്ചു. മണ്ണഞ്ചേരി ചിറയില്‍ രഞ്ജന്റെ ഏക മകള്‍ അശ്വതി (അമ്മു-27) ആണ് മരിച്ചത്. നവംബറില്‍ വിവാഹം നടത്താനുള്ള ഒരുക്കങ്ങളിലായിരുന്നു. അതിനിടെയാണ് അപ്രതീക്ഷിത മരണം. അക്ഷയ കേന്ദ്രത്തിലെ ജീവനക്കാരിയായിരുന്നു. ഞായറാഴ്ച വൈകിട്ട് മുഹമ്മയിലെ സ്വകാര്യ ആശുപത്രിയില്‍ അമ്മ ദീപയ്‌ക്കൊപ്പമാണ് അശ്വതി വയറുവേദനയ്‌ക്ക് ചികിത്സ തേടിയത്. അതിനിടെ അശ്വതിയുടെ നില വഷളാവുകയും വിദഗ്ധ ചികില്‍സക്കായി ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോകുംവഴി മരിക്കുകയായിരുന്നു.
പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം സംസ്‌കരിച്ചു.
.
















