Kerala

പ്രിയദർശിനി ബസ് ആരുടെയും ഔദാര്യമല്ല, അത് കേരളത്തിലെ സ്ത്രീകളുടെ അവകാശമാണ്:. സി.പി. ജോണിനെതിരെ ആഞ്ഞടിച്ച് നവ്യ ഹരിദാസ്

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കോഴിക്കോട്:പ്രിയദർശിനി ബസ് ആരുടെയും ഔദാര്യമല്ലെന്നും അത് കേരളത്തിലെ സ്ത്രീകളുടെ അവകാശമാണെന്നും ബിജെപി വനിതാ നേതാവ് നവ്യ ഹരിദാസ്. പ്രിയദര്‍ശിനി ബസില്‍ സ്ത്രീകള്‍ കൂടുതലായി യാത്ര ചെയ്യുന്നതിനെ അപലപിച്ചുകൊണ്ടുള്ള ഗതാഗതമന്ത്രി സി.പി. ജോണിന്റെ പ്രസ്താവനയെ വിമര്‍ശിക്കുകയായിരുന്നു നവ്യ ഹരിദാസ്.

സ്ത്രീസമൂഹത്തെ ഒന്നടങ്കം അധിക്ഷേപിച്ച ഗതാഗത മന്ത്രിയുടെ പ്രസ്താവന അങ്ങേയറ്റം അപലപനീയമാണ്. സ്ത്രീപക്ഷമെന്ന് പറയുന്ന ഈ സർക്കാർ യഥാർത്ഥത്തിൽ സ്ത്രീകൾക്കൊപ്പമല്ലെന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുന്നു.- നവ്യ ഹരിദാസ് പറഞ്ഞു.

ആരുടെയും പിന്നാലെ ചെന്ന് യാചിച്ച് വാങ്ങിയ ഔദാര്യമല്ല പ്രിയദര്‍ശിനി ബസ്. എല്ലാ മേഖലകളിലെയും സ്ത്രീകളെ ഗതാഗതമന്ത്രി അധിക്ഷേപിച്ചു. കേരളത്തിലെ സ്ത്രീകള്‍ക്കൊപ്പമല്ല സര്‍ക്കാര്‍ എന്ന് തെളിഞ്ഞു. – നവ്യ ഹരിദാസ് വിമര്‍ശിച്ചു.

Recent Posts