തൃശൂര്‍: മെഡിക്കല്‍ കോളേജില്‍ തീപ്പിടിത്തം. നിര്‍മ്മാണത്തില്‍ ഉളള പുതിയ കെട്ടിടത്തിലാണ് തീപ്പിടിത്തമുണ്ടായത്.
മൂന്നാം നിലയില്‍ നിന്ന് തീ ആളിപ്പടരുകയായിരുന്നു. എ സിയുടെ പണികളാണ് നടന്നുവന്നത്.എസിയുടെ ഇന്‍സുലേഷന്‍ തകരാറിലായതാണ് തീപ്പിടിത്തത്തിന് കാരണം.
രണ്ടു യൂണിറ്റ് അഗ്നിരക്ഷാ സേന എത്തി തീ കെടുത്താന്‍ ശ്രമിക്കുന്നു. നിലവില്‍ തീ നിയന്ത്രണവിധേയമാണെന്ന് പൊലീസ് അറിയിച്ചു.
















