Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പൊതുപരീക്ഷാ ഭേദഗതി നിയമം: മാഫിയകള്‍ക്കെതിരെയുള്ള നിര്‍ണായക നാഴികക്കല്ല്: എബിവിപി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 2, 2026, 07:50 am IST
inKerala, ABVP
എബിവിപിയുടെ ധീര ബലിദാനികള്‍ക്ക് സംഘടനാ സെക്രട്ടറി ആശിഷ് ചൗഹാന്‍ പുഷ്പാര്‍ച്ചന നടത്തുന്നു

എബിവിപിയുടെ ധീര ബലിദാനികള്‍ക്ക് സംഘടനാ സെക്രട്ടറി ആശിഷ് ചൗഹാന്‍ പുഷ്പാര്‍ച്ചന നടത്തുന്നു

ആലുവ: അക്രമം, ക്രമസമാധാന തകര്‍ച്ച, പൊതുമുതല്‍ നശിപ്പിക്കല്‍, രാഷ്‌ട്രീയ അജണ്ടകള്‍ എന്നിവയിലൂടെയല്ല, മറിച്ച് സംവാദത്തിലൂടെയും ജനാധിപത്യ പ്രക്രിയകളിലൂടെയും ഘടനാപരമായ പരിഷ്‌കാരങ്ങളിലൂടെയും, സുതാര്യമായ ഭരണസംവിധാനം എന്നിവയിലൂടെയാണ് വിദ്യാര്‍ത്ഥികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടേണ്ടതെന്ന് എബിവിപി ദേശീയ ജനറല്‍ സെക്രട്ടറി ഡോ. വീരേന്ദ്ര സിങ് സോളങ്കി. എബിവിപി കേന്ദ്ര പ്രവര്‍ത്തക സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൂടുതല്‍ നീതിയുക്തവും സുതാര്യവും വിശ്വാസയോഗ്യവുമായ മെഡിക്കല്‍ പ്രവേശന സംവിധാനം ഉറപ്പാക്കാന്‍ നീറ്റ് പരീക്ഷ നടപ്പിലാക്കണമെന്ന ആവശ്യത്തിനായി ആദ്യം മുതല്‍ പോരാടിയ പ്രസ്ഥാനമാണ് എബിവിപി. ചോദ്യപേപ്പര്‍ ചോര്‍ച്ച പോലെയുള്ള വീഴ്ചകളോ സംഭവങ്ങളോ ഉണ്ടാകുമ്പോള്‍, പരീക്ഷാ സംവിധാനത്തെ തകര്‍ത്തെറിയുകയല്ല, മറിച്ച് അതിനെ കൂടുതല്‍ ശാക്തീകരിക്കുകയാണ് വേണ്ടത്. ഈ പ്രശ്‌നങ്ങളില്‍ നിഷ്പക്ഷമായ അന്വേഷണം നടത്താനും, കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനും, ദേശീയ പരീക്ഷാസംവിധാനത്തില്‍ സമഗ്രമായ പരിഷ്‌കാരങ്ങള്‍ വരുത്താനും എബിവിപി തുടക്കം മുതലേ ആവശ്യപ്പെട്ടിട്ടുണ്ട്. പരീക്ഷകളിലെ ക്രമക്കേടുകള്‍ കാരണം ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടുന്നത് കഠിനാധ്വാനം ചെയ്യുന്ന വിദ്യാര്‍ത്ഥികളാണ്.

അതിനാല്‍ പരീക്ഷാ മാഫിയകള്‍ക്കെതിരെ കര്‍ശന നിയമങ്ങള്‍, ശക്തമായ ശിക്ഷാനടപടികള്‍, സാങ്കേതിക സുരക്ഷാ സംവിധാനങ്ങള്‍ എന്നിവ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് വീരേന്ദ്ര സിങ് സോളങ്കി കൂട്ടിച്ചേര്‍ത്തു. പരീക്ഷാ മാഫിയകളെ തടയുന്നതിനും, സംഘടിത പരീക്ഷാ കുറ്റകൃത്യങ്ങള്‍ക്കെതിരെ കര്‍ശന നടപടി ഉറപ്പാക്കുന്നതിനും, ഭാരതത്തിലെ പരീക്ഷാ സംവിധാനത്തെ കൂടുതല്‍ സുതാര്യവും സുരക്ഷിതവും വിശ്വാസയോഗ്യവുമാക്കുന്നതിനും ഈ നിയമനിര്‍മാണം ഒരു നാഴികക്കല്ലായി മാറും. ദേശീയ വിദ്യാഭ്യാസ നയം 2020ന്റെ ലക്ഷ്യങ്ങള്‍ ഉള്‍ക്കൊണ്ട്, ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിനും സുതാര്യമായ പരീക്ഷാ സംവിധാനത്തിനും ഓരോ വിദ്യാര്‍ത്ഥിക്കും തുല്യ അവസരങ്ങള്‍ ഉറപ്പാക്കുന്നതിനുമായി എബിവിപി വിശ്രമമില്ലാതെ തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

 

Tags: ABVPPublic Examination Amendment Actagainst mafias
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ദല്‍ഹി സര്‍വകലാശാലയില്‍ എബിവിപി തരംഗം

News

പഞ്ചാബ് യൂണിവേഴ്‌സിറ്റിയിൽ എബിവിബിക്ക് വൻ വിജയം

India

പഞ്ചാബില്‍ കാവിക്കൊടിയേന്തിയ ജെന്‍ സീയുടെ മുന്നേറ്റം, പഞ്ചാബ് യൂണിവേഴ്സിറ്റി സ്റ്റുഡന്‍റ് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ എബിവിപിയ്‌ക്ക് മിന്നും ജയം

India

രാഹുൽ ഗാന്ധിയുടെ പരിപാടിയിൽ പങ്കെടുക്കാൻ 25000 രൂപ വാഗ്ദാനം : പൂനെ കോളേജിൽ സംഘർഷത്തിൽ 50 ലധികം യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസെടുത്തു

ഉമര്‍ ഖാലിദ് (വലത്ത്) ജെഎന്‍യുവിലെ രണ്ട് പ്രൊഫസര്‍മാര്‍ ഇടത് വിദ്യാര്‍ത്ഥികള്‍ക്കൊപ്പം എബിവിപിക്കാര്‍ക്കെതിരെ അട്ടഹസിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്യുന്നു (ഇടത്ത്)
India

ജെഎന്‍യുവില്‍ സംഭവിക്കുന്നത്… ഉമര്‍ഖാലിദിന്റെ മോചനം ആവശ്യപ്പെട്ട് പരിപാടി സംഘടിപ്പിച്ച് പ്രൊഫസര്‍മാര്‍; ഉമർ ഖാലിദിനെ തൂക്കിക്കൊല്ലുക എന്ന് എബിവിപി

പുതിയ വാര്‍ത്തകള്‍

മുന്നണികള്‍ ഒത്തുകളിക്കുന്നു; മാസപ്പടി കേസ് അട്ടിമറിക്കാന്‍ നീക്കം

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവിന് നാളെ തിരിതെളിയും

സ്‌കൈറൂട്ട് എയ്‌റോ സ്‌പേസ് സ്ഥാപകരായ പവന്‍കുമാര്‍ ചന്ദന, നാഗാ ഭാരത് ഡാക്ക എന്നിവര്‍ക്കൊപ്പം പ്രധാനമന്ത്രി

പിറന്നാള്‍ നിറവില്‍ പ്രധാനമന്ത്രി; നരേന്ദ്രമോദിയും അദ്ദേഹം സ്വന്തമാക്കിയ തലമുറയും

ഇന്ന് വിശ്വകര്‍മ്മ ദിനം-ദേശീയ തൊഴിലാളി ദിനം; ഭാരതീയ തൊഴില്‍ സംസ്‌കാരവും സമകാലിക വെല്ലുവിളികളും

പിണറായിയെ തൊടാതെ വിശാല കമ്മിറ്റിയും

മഹാകവി കുമാരനാശാന്‍ ദേഹവിയോഗ ശതാബ്ദിസമാപന സമ്മേളനം ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ്് സച്ചിദാനന്ദ സ്വാമി ഉദ്ഘാടനം ചെയ്യുന്നു

ശ്രീനാരായണഗുരുദേവന്‍ സര്‍വ്വ ലോകത്തിനും സ്വീകാര്യനെന്ന് മനസിലാക്കിയത് കുമാരനാശാന്‍: സച്ചിദാനന്ദ സ്വാമി

സെൻസർ ബോർഡ് പുനഃസംഘടിപ്പിച്ചു; പ്രിയദർശൻ, സുനിൽ ഷെട്ടി ഉൾപ്പെടെ 18 പുതിയ അംഗങ്ങൾ

ദുര്‍ഗാഷ്ടമിക്ക് പൊതുഅവധി നല്‍കണം; വിദ്യാഭ്യാസമന്ത്രിക്ക് എന്‍ടിയു കത്ത് നല്‍കി

അറബിക്കടലില്‍ പുതിയ ഈല്‍ മത്സ്യത്തെ കണ്ടെത്തി

മെഹുവ മൊയ്ത്രയ്‌ക്ക് നേരെ മുട്ടയേറ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.