തിരുവനന്തപുരം: പിണറായി വിജയന്‍ ഉള്‍പ്പെടെ നല്‍കിയ പരാതികള്‍ കണക്കിലെടുത്ത് നീറ്റ് സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് സംസ്ഥാനത്ത് നടന്ന പ്രതിഷേധങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചതായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. കേസുകള്‍ പിന്‍വലിക്കാന്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിച്ചിരുന്നു. മുഖ്യമന്ത്രി ആ കത്ത് ആഭ്യന്തര വകുപ്പിന് കൈമാറിയിരുന്നതായി ചെന്നിത്തല പറഞ്ഞു.
ഇത്തരം കേസുകള്‍ തുടരുന്നതില്‍ സര്‍ക്കാരിന് താല്‍പ്പര്യമില്ലെന്നും എത്ര കേസുകള്‍ ഉണ്ടെങ്കിലും പിന്‍വലിക്കുമെന്നും ഇതിനായി ഡിജിപിക്ക് നിര്‍ദേശം നല്‍കിയെന്നും മന്ത്രി തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
















