Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സർക്കാർ ശബരിമല ആചാര സംരക്ഷണ പ്രക്ഷോഭത്തിൽ പങ്കെടുത്തവരെ പുറംകാൽ കൊണ്ട് തൊഴിക്കരുത്: കുമ്മനം രാജശേഖരൻ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 23, 2026, 04:32 pm IST
inKerala

തിരുവനന്തപുരം: ശബരിമല ആചാര സംരക്ഷണ പ്രക്ഷോഭത്തിന്റെ പേരിൽ വോട്ട് തേടി അധികാരത്തിലെത്തിയ കോൺഗ്രസ്, സമരത്തിൽ പങ്കെടുത്ത സാധാരണ വിശ്വാസികളെ മറക്കരുതെന്ന് ബിജെപി ദേശീയ നിർവാഹകസമിതി അംഗം കുമ്മനം രാജശേഖരൻ പറഞ്ഞു. ശബരിമല പ്രക്ഷോഭത്തിന്റെ പേരിൽ രജിസ്റ്റർ ചെയ്ത കേസുകൾ ഇപ്പോഴും നിലനിൽക്കുന്നത് അംഗീകരിക്കാനാവില്ല. ക്രിമിനൽ സ്വഭാവമില്ലാത്ത കേസുകൾ പിൻവലിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും നടപടിയുണ്ടായിട്ടില്ല. പതിനാറായിരത്തോളം ആളുകൾക്കെതിരെ കേസുകളുണ്ടെന്നാണ് കണക്ക്. കേസുകളുടെ എണ്ണത്തിൽ പോലും വ്യക്തതയില്ലാത്ത സാഹചര്യമുണ്ട്.

കേസുകൾ നിലനിൽക്കുന്നതിനാൽ നിരവധി പേർക്ക് ജോലി, യാത്ര തുടങ്ങിയ കാര്യങ്ങളിൽ ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരുന്നു. ശബരിമല പ്രക്ഷോഭത്തെ ദുർബലപ്പെടുത്തുന്നതിനായി രജിസ്റ്റർ ചെയ്ത കേസുകളാണിവയെന്ന വിമർശനം നിലനിൽക്കുമ്പോഴും അവ പിൻവലിക്കാൻ സർക്കാർ തയ്യാറാകുന്നില്ല. കേസുകളിൽ ക്രിമിനൽ സ്വഭാവമില്ലെന്ന് നേരത്തെ തന്നെ വിദഗ്ധർ ചൂണ്ടിക്കാട്ടിയ സാഹചര്യത്തിൽ ആഭ്യന്തരമന്ത്രി വ്യക്തമായ നിലപാട് സ്വീകരിക്കണം. വിശ്വാസികൾക്കെതിരായ കേസുകളിൽ നിഷേധാത്മക സമീപനം അവസാനിപ്പിച്ച് അടിയന്തരമായി നടപടി സ്വീകരിക്കണമെന്നും കുമ്മനം ആവശ്യപ്പെട്ടു.

ശബരിമല തീർത്ഥാടനത്തിന് ഇനി ദിവസങ്ങൾ മാത്രം ശേഷിക്കെ അടിസ്ഥാന സൗകര്യ വികസനത്തിലും ആവശ്യമായ മുന്നൊരുക്കങ്ങളിലും കാര്യമായ പുരോഗതിയില്ലെന്നത് ആശങ്കാജനകമാണ്. ശബരിമലയിലേക്കുള്ള റോഡുകളുടെ നവീകരണം, കുടിവെള്ളം, വൈദ്യുതി, ആരോഗ്യസംവിധാനം, ഗതാഗതം, ശുചിത്വം തുടങ്ങിയ സൗകര്യങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കണം. തീർത്ഥാടകരിൽ നിന്ന് വലിയ തോതിൽ വരുമാനം ലഭിക്കുന്ന സംവിധാനങ്ങൾ ഭക്തർക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിൽ പരാജയപ്പെടുന്ന സാഹചര്യം ഉണ്ടാകരുത്.

അരവണയും അപ്പവും ഉൾപ്പെടെയുള്ള വഴിപാട് സാധനങ്ങൾ ആവശ്യത്തിന് ലഭ്യമാക്കണം. പമ്പയിൽ ഇരുമുടിക്കെട്ടിനാവശ്യമായ നെയ്‌ത്തേങ്ങ ഉൾപ്പെടെയുള്ള സാധനങ്ങളുടെ ലഭ്യതയും ഉറപ്പാക്കണം. ഭക്ഷണം ലഭിക്കാതെ ഭക്തർ മടങ്ങിപ്പോകേണ്ട സാഹചര്യം ഒഴിവാക്കണം. സൗജന്യമായി ഭക്ഷണവിതരണം നടത്താൻ തയ്യാറാകുന്ന ചാരിറ്റബിൾ സംഘടനകൾക്കും സന്നദ്ധ കൂട്ടായ്‌മകൾക്കും ആവശ്യമായ അനുമതിയും സൗകര്യവും നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ശബരിമലയുടെ കാര്യത്തിൽ സർക്കാരും ദേവസ്വം ബോർഡും പരസ്പരം പഴിചാരുന്ന സമീപനം അവസാനിപ്പിക്കണം. സർക്കാർ, ദേവസ്വം ബോർഡ്, കെഎസ്ആർടിസി, വാട്ടർ അതോറിറ്റി, വൈദ്യുതി ബോർഡ് തുടങ്ങി ബന്ധപ്പെട്ട എല്ലാ സംവിധാനങ്ങളും ഏകോപനത്തോടെ പ്രവർത്തിക്കണം. ഭക്തരുടെ സൗകര്യങ്ങൾ ഉറപ്പാക്കുന്നതിന് പകരം പരസ്പരം ഉത്തരവാദിത്തം കൈമാറുന്ന സമീപനം അവസാനിപ്പിക്കണമെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു.

ശബരിമലയുടെ മഹത്വവും അയ്യപ്പഭക്തരുടെ വിശ്വാസവും സംരക്ഷിക്കേണ്ട ഉത്തരവാദിത്തത്തിൽ നിന്ന് സർക്കാരിന് ഒഴിഞ്ഞുമാറാനാകില്ല. ആചാര സംരക്ഷണ പ്രക്ഷോഭത്തിൽ പങ്കെടുത്തവർക്കെതിരായ കേസുകൾ പിൻവലിക്കുകയും തീർത്ഥാടനത്തിന് മുന്നോടിയായുള്ള എല്ലാ അടിസ്ഥാന സൗകര്യങ്ങളും അടിയന്തരമായി പൂർത്തിയാക്കുകയും വേണം. ശബരിമല പ്രക്ഷോഭത്തിന്റെ പേരിൽ വോട്ട് തേടിയവർ അധികാരത്തിലെത്തിയ ശേഷം സമരത്തിൽ പങ്കെടുത്തവരെ പുറംകാൽ കൊണ്ട് തൊഴിക്കുന്ന സമീപനം സ്വീകരിക്കരുതെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു.

Tags: protestSABARIMALAcriminal caseKummanam RajasekaranUDF Government
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാജ്യത്ത് കലാപവും അരാജകത്വവും സൃഷ്ടിക്കാന്‍ ശ്രമം, എന്നാല്‍ പഴി കേന്ദ്ര സര്‍ക്കാരിനും, മോദിയുടെ ജനപ്രിയ ഭരണത്തില്‍ ആശങ്കപ്പെട്ട് സമരം

Kerala

അരവണയ്‌ക്ക് പ്രതിസന്ധി ഉണ്ടാകില്ല, ശബരിമലയില്‍ അരി കുറവ് എന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്ന് കെ ജയകുമാര്‍

ആര്‍വി ബാബു (ഇടത്ത്) ദിലീപ് കൈനിക്കര (വലത്ത്)
Kerala

‘ശബരിമല ഭരിക്കാൻ ക്രിസ്ത്യൻ ഉദ്യോഗസ്ഥനെ നിയമിച്ചതിനെ എതിര്‍ത്ത് ഹിന്ദു ഐക്യവേദി; എഡിഎം ആയി എന്തിന് ദിലീപ് കൈനിക്കര?

Kerala

ശബരിമല കട്ടിളപ്പാളി കേസ്:കരട് കുറ്റപത്രം ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു, അന്തിമ കുറ്റപ്പത്രം 25ന്, ദ്വാരപാലക കേസില്‍ കുറ്റപത്രം അടുത്ത മാസം

Kerala

ശബരിമലയിൽ ദർശനത്തിന് എത്തുന്ന വരെ തടയരുത് ; ഭക്തരോട് സഹാനുഭൂതിയോടെ ഇടപഴകണം ; പൊലീസ് ഉദ്യോഗസ്ഥർക്ക് നിർദേശങ്ങളുമായി രമേശ് ചെന്നിത്തല

പുതിയ വാര്‍ത്തകള്‍

പാറ്റാ പാർട്ടിയ്‌ക്ക് പിന്തുണ ; നരേന്ദ്രമോദിയ്‌ക്കെതിരെ ലൈംഗികാധിക്ഷേപവുമായി സിദ്ദിഖ് കാപ്പന്റെ ഭാര്യ റൈഹാന

കാപ്പ നിയമം രാഷ്‌ട്രീയ പകപോക്കലിന്? സുഗതനെതിരായ നടപടിയിൽ പ്രതിഷേധിച്ച് നിയമസഭയ്‌ക്ക് മുന്നിൽ ബിജെപി ധർണ

ജെഎൻയുവിലെ ലൈംഗിക പീഡനം: കോൺഗ്രസ് എംപിയെ സസ്പെൻഡ് ചെയ്യണം, രാഷ്‌ട്രപതിയെ കണ്ട് ബിജെപി വനിതാ എംപിമാർ

സംഗീത സംവിധായകന്‍ എം.ജയചന്ദ്രനും ഗിരീഷ് പുത്തന്‍ചേരിയും

അലിവിന്റെ കുളിരാർന്ന ഹരിചന്ദനം

കേരളത്തിന്റെ കൗമാരക്കുതിപ്പിനുള്ള ഒരുക്കത്തില്‍ കോഴിക്കോട്

നവരാത്രിയുടെ മൂന്നാം ദിനം ; ‘ചോറ്റാനിക്കര അമ്മ’ യിലെ ഗാനം പങ്ക് വച്ച് ആശംസയുമായി പ്രധാനമന്ത്രി

മുൻ തിരഞ്ഞെടുപ്പ് കമ്മീഷണർമാർക്ക് പദ്മ പുരസ്‌കാരങ്ങളും രാഷ്‌ട്രീയ പദവികളും നൽകി പ്രീണിപ്പിച്ചത് കോൺഗ്രസ്; രൂക്ഷ വിമർശനവുമായി പീയുഷ് ഗോയൽ

മക്കളെ ഇങ്ങനെ വളർത്തി സമൂഹത്തിന് ഒരു ശാപമാക്കി മാറ്റരുത്;മേജർ രവി

പി.കെ. ഗുരുദാസന്റെ ജീവിതം പറയുന്ന ഡോക്യുമെന്ററി അണിയറയിൽ; സംവിധാനം ബിജു നെട്ടറ

കാവ്യ ഫിലിം കമ്പനി നിർമ്മിച്ച്, രഞ്ജൻ പ്രമോദ് ഒരുക്കുന്ന ‘നൈറ്റ് ഷോസ്’ ഫസ്റ്റ് ലുക്ക് പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.