തിരുവനന്തപുരം: പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് പത്ത് വര്‍ഷം ഭരിച്ച എല്‍ഡിഎഫാണെന്ന് ആരോഗ്യമന്ത്രി കെ മുരളീധരന്‍. യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോള്‍ ആരോഗ്യവകുപ്പിന് കടം 2575 കോടി രൂപയായിരുന്നുവെന്ന് അദ്ദേഹം പ്രതിപക്ഷ നേതാവിനെ ഓര്‍മ്മിപ്പിച്ചു. കേരളത്തിന്റെ പൊതുജനാരോഗ്യ മേഖലയുടെ വിശ്വാസ്യത ബോധപൂര്‍വം തകര്‍ത്ത് സ്വകാര്യ ആശുപത്രി ലോബിയെ സഹായിക്കാനുള്ള ഗൂഢശ്രമം സര്‍ക്കാര്‍ നടത്തുന്നുവെന്ന പിണറായി വിജയന്‍ ഫേസ് ബുക്കില്‍ ഉന്നയിച്ച ആരോപണത്തിനു മറുപടിയായാണ് മുരളീധരന്‍ ഫേസ്ബുക്കില്‍ മറു പോസ്റ്റിട്ടത്.
മരുന്ന് വാങ്ങിയ വകയില്‍ കെ.എം.എസ്.സി.എല്ലിന് ബാധ്യത 900 കോടിയാണ്.
45 കോടി രൂപ മുടക്കി ആവശ്യമില്ലാത്ത ഉപകരണങ്ങളും മരുന്നുകളും പി.പി.ഇ കിറ്റുകളും വാങ്ങിക്കൂട്ടിയും മുക്കിലും മൂലയിലും ഇഷ്ടക്കാര്‍ക്ക് കരാര്‍ നല്‍കി കെട്ടിടങ്ങള്‍ നിര്‍മ്മിക്കാനുംകഴിഞ്ഞ സര്‍ക്കാര്‍ കോടികള്‍ കമ്മീഷനടിച്ചു. കഴിഞ്ഞ വര്‍ഷം ഇതേസമയം ഉണ്ടായിരുന്നതിനെക്കാള്‍ കൂടുതല്‍ മരുന്ന് ഇപ്പോള്‍ കെ.എം.എസ്.സി.എല്ലിലും കാരുണ്യയിലും ലഭ്യമാണ്. പത്തുവര്‍ഷം സ്വകാര്യ ലോബിയെ വാരിപ്പുണര്‍ന്ന സര്‍ക്കാരിന് നേതൃത്വം നല്‍കിയവരാണ് 132 ദിവസം പിന്നിടുന്ന യു.ഡി.എഫ് സര്‍ക്കാരിനെതിരെ സ്വകാര്യ ലോബി ആരോപണം ഉന്നയിക്കുന്നത്. ചിന്തിക്കുന്നവര്‍ക്ക് ദൃഷ്ടാന്തമുണ്ടെന്നും ജനം വിലയിരുത്തുമെന്നും കെ.മുരളീധരന്‍ പറഞ്ഞു.
















