Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

പി.എസ്.സി എന്നത് പിണറായി സതീശൻ കമ്മിഷൻ; ക്രമക്കേടുകളിൽ അന്വേഷണം ആവശ്യപ്പെട്ട് ബി.ബി ഗോപകുമാർ എംഎൽഎ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 27, 2026, 02:43 pm IST
inKerala

കൊല്ലം: കഴിഞ്ഞ 10 വർഷക്കാലത്ത് പി.എസ്.സി-യിൽ നടന്നിട്ടുള്ള വ്യാപകമായ ക്രമക്കേടുകളെക്കുറിച്ച് സിബിഐ പോലുള്ള കേന്ദ്ര അന്വേഷണ ഏജൻസികളെക്കൊണ്ട് അന്വേഷിക്കണമെന്ന് ബിജെപി എംഎൽഎ ബി.ബി ഗോപകുമാർ. കേരളത്തിലെ ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികളുടെ സ്വപ്നങ്ങളെയാണ് ഇല്ലാതാക്കിയത്. മിടുക്കരായി പഠിച്ച് പരീക്ഷയെഴുതിയ ഉദ്യോഗാ‍ർത്ഥികൾ റാങ്ക് ലിസ്റ്റിന് പുറത്തുനിൽക്കുമ്പോൾ, കത്തിക്കുത്ത് കേസിലെ പ്രതികൾ അടക്കമുള്ളവർ റാങ്ക് ലിസ്റ്റിൽ ഇടംപിടിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതുകൊണ്ടുതന്നെ, കഴിഞ്ഞ 10 വർഷത്തെ പി.എസ്.സി-യുടെ പരീക്ഷാനടത്തിപ്പും സെലക്ഷനും സംബന്ധിച്ച് സിബിഐ പോലുള്ള കേന്ദ്ര അന്വേഷണ ഏജൻസികളെക്കൊണ്ട് അന്വേഷണം നടത്തി കേരളത്തിലെ പി.എസ്.സി ഉദ്യോഗാർത്ഥികളുടെ താല്പര്യം സംരക്ഷിക്കാൻ ഈ ഗവൺമെന്റ് തയ്യാറുണ്ടോ എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട ചോദ്യം. ശബരിമല സ്വർണ കവർച്ച കേസിൽ മുൻപ് ഉണ്ടായിരുന്ന ദേവസ്വം ബോർഡ് പ്രസിഡന്റുമാർ ഇപ്പോൾ ജയിലിലാണ്. പി.എസ്.സിയിൽ അങ്ങനെ അന്വേഷണം നടന്നാൽ ഒരുപാട് പി എസ് സി ചെയർമാൻമാർ അറസ്റ്റിലാകാൻ സാധ്യതയുണ്ട്.

ജന്തർ മന്തറിലെ സമരത്തിൽ കെ സി വേണുഗോപാലും ജോൺ ബ്രിട്ടാസും പ്രമോദ് കെ വിയുമൊക്കെ പങ്കെടുത്തു. അവർ ഇപ്പോൾ സെക്രട്ടറിയേറ്റിന് മുന്നിൽ പി.എസ്.സി ഉദ്യോഗാർത്ഥികൾ നടത്തുന്ന സമരത്തിൽ പങ്കാളികളായി പിന്തുണ അറിയിക്കാൻ തയ്യാറുണ്ടോ എന്നത് കൂടി പ്രധാനപ്പെട്ട ചോദ്യമാണ്.

പി.എസ്.സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടും ജോലി ലഭിക്കാതെ ആത്മഹത്യ ചെയ്ത സംഭവങ്ങൾ കേരളത്തിലും ഉണ്ടായിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിലെ വെള്ളറട സ്വദേശിയായിരുന്ന 28 വയസ്സുകാരൻ അനു, കോഴിക്കോട് സ്വദേശിയായ മുസ്തഫ എന്നിവരെല്ലാം ഇത്തരത്തിൽ ആത്മഹത്യ ചെയ്തവരാണ്. സാധാരണ കുടുംബങ്ങളിൽ നിന്നുള്ള ഇവർക്കാർക്കും സംസ്ഥാന സർക്കാർ നഷ്ടപരിഹാരം പോലും നൽകിയിട്ടില്ല.

ബിജെപി എന്തുകൊണ്ട് സിബിഐ അന്വേഷണം ആവശ്യപ്പെടുന്നു എന്ന് ചോദിച്ചാൽ, മാറിമാറി ഭരിക്കുന്ന രണ്ടു മുന്നണികളും പി.എസ്.സി ക്രമക്കേടുകളിലെ പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്.

പി.എസ്.സി ഇപ്പോൾ ‘പിണറായി സതീശൻ കമ്മീഷനായി’ മാറിയിരിക്കുന്നു. അതുകൊണ്ടാണ് കേന്ദ്ര അന്വേഷണ ഏജൻസികൾ അന്വേഷണം നടത്തണമെന്ന് ബിജെപി ആവശ്യപ്പെടുന്നതെന്നും അദ്ദേഹം ചോദിച്ചു.

Tags: CorruptionExaminationPscB.B. Gopakumar
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്ത്രി കെ മുരളീധരനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ അടങ്ങിയ പോസ്റ്റ് : പിഎസ്സിയിലെ താത്കാലിക ജീവനക്കാരനെ പിരിച്ചുവിടാന്‍ നിര്‍ദ്ദേശം

Kerala

മുണ്ടംവേലി പി ആന്‍ഡ് ടി ഫ്ലാറ്റ് വാസയോഗ്യമല്ലെന്ന് അമിക്കസ് ക്യൂറി; താമസക്കാരെ അടിയന്തരമായി മാറ്റിപ്പാര്‍പ്പിക്കണം

Kerala

പൊലീസിന്റെ കണ്ണീര്‍ വാതക ഷെല്ലുകള്‍ പൊട്ടി ; യുവമോര്‍ച്ച നേതാക്കള്‍ക്ക് പരിക്ക് , സംസ്ഥാന വ്യാപക പ്രതിഷേധത്തിന് ആഹ്വാനം

Kerala

മുഖ്യമന്ത്രിയുടെ പേര് മാറിയാല്‍ മാത്രം ഭരണം മാറില്ല, നയത്തിലും നിലപാടിലും മാറ്റമില്ല: ബിജെപി

Kerala

ആസൂത്രണബോര്‍ഡ് പരീക്ഷ ക്രമക്കേട്: സര്‍ക്കാരിന് നടപടികളുമായി മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി,

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ബലൂചിസ്ഥാനിൽ ബസ് തടഞ്ഞുനിർത്തി 20 പോലീസ് ട്രെയിനി ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടുപോയി :  ഭയന്ന് വിറച്ച് പാക് സൈന്യം

അയ്യപ്പഭക്തന്മാരോട് ഒരു വാക്ക് ; ‘ ഞാന്‍ സത്യസന്ധനായിരിക്കും , എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട് ‘

കാൻസർ രോഗികൾക്ക് വലിയ ആശ്വാസം : 137 മരുന്നുകളുടെ വില 70% വരെ കുറയും

മലപ്പുറത്ത് ലോഡ്ജിൽനിന്നും എംഡിഎംഎ പിടികൂടി ; ലഹരിമരുന്നുമായി മുഹമ്മദ് നബീലിനൊപ്പം പിടിയിലായത് 22 കാരി ആരതി

പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് താജിക്കിസ്ഥാൻ തലസ്ഥാനമായ ദുഷാൻബെ സന്ദർശിക്കും : ഷാങ്ഹായ് സഹകരണ സംഘടനയുടെ യോഗത്തിൽ പങ്കെടുക്കും

കനേഡിയൻ സൈനിക താവളത്തിൽ സ്ഫോടനത്തിന് ശേഷം വൻ തീപിടുത്തം : നിരവധി പേർ മരിച്ചു

കുടുംബത്തോടൊപ്പം പോകണമെന്ന് അനുമോള്‍; സ്വീകരിച്ച് ഭര്‍ത്താവ്; കുടുംബത്തെ ഒന്നിപ്പിക്കാൻ പൊലീസ് സമദിനെ എത്തിച്ചത് മറ്റൊരു കോടതിയിൽ

യെമൻ യുദ്ധത്തിൽ ഇടപെട്ട് യുഎഇ : ഹൂത്തി തീവ്രവാദികൾക്കെതിരെ പോരാടാൻ സൗദി അറേബ്യയുമായി ചേർന്ന് പ്രവർത്തിക്കും

ഹിന്ദുമതത്തിൽ നിന്ന്‌ മതം മാറുന്നവർക്ക് എല്ലാ സംവരണാനുകൂല്യങ്ങളും നൽകണം ; സുപ്രീം കോടതി വിധിയ്‌ക്കെതിരെ ആഞ്ഞടിച്ച് സിപിഎം

ചെന്നൈയിൽ ഇടിമിന്നലോടു കൂടിയ പെരുമഴ: നഗരം വെള്ളക്കെട്ടിൽ, പല വിമാനങ്ങളും വഴിതിരിച്ചുവിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.