തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു.പൊതുഭരണ വകുപ്പിന്റെ വെബ്സൈറ്റാണ് ഹാക്ക് ചെയ്തത്.
വെബ്സൈറ്റില്‍ പാകിസ്ഥാന്‍ അനുകൂല മുദ്രാവാക്യം ആണ് കാണുന്നത്. പാക് പതാകയും കാണാം.ടീം ബ്ളാക്ക്ലീറ്റ്സ് ആണ് ഹാക്ക് ചെയ്തതെന്നും പറയുന്നു.
പൊതുഭരണവകുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പ്രസിദ്ധീകരിക്കുന്ന വെബ്സൈറ്റാണിതെന്നാണ് വിവരം. വെബ്സൈറ്റ് തിരിച്ചു പിടിക്കാനുള്ള നീക്കം തുടങ്ങി.
















