Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

നൂറ് കോടിയുടെ അഴിമതി : മുൻ ഡിഎംകെ വിദ്യാഭാസ മന്ത്രി അൻബിൽ മഹേഷിന്റെ വീട്ടിൽ സിസിബി റെയ്ഡ്

വിദ്യാഭ്യാസ മേഖലയെ പിടിച്ചുകുലുക്കിയ ഈ അഴിമതിക്കേസിൽ മുൻ മന്ത്രിക്കെതിരെ ശക്തമായ തെളിവുകൾ ശേഖരിക്കാനുള്ള നീക്കത്തിലാണ് അന്വേഷണ ഏജൻസികൾ. വരും മണിക്കൂറുകളിൽ റെയ്ഡുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 16, 2026, 10:24 am IST
inIndia

ചെന്നൈ : സ്വകാര്യ സ്കൂളുകൾക്ക് അംഗീകാരം നൽകുന്നതുമായി ബന്ധപ്പെട്ട് നടന്ന 100 കോടി രൂപയുടെ അഴിമതിക്കേസിൽ തമിഴ്നാട് മുൻ സ്കൂൾ വിദ്യാഭ്യാസ വകുപ്പ് മന്ത്രിയും ഡിഎംകെ നേതാവുമായ അൻബിൽ മഹേഷ് പൊയ്യാമൊഴിയുടെ വീട്ടിൽ സെൻട്രൽ ക്രൈംബ്രാഞ്ച് (സിസിബി) റെയ്ഡ്. തിരുച്ചിറപ്പള്ളി തെന്നൂർ അണ്ണാനഗറിലെ വസതിയിലും അദ്ദേഹവുമായി ബന്ധമുള്ള മറ്റ് ആറ് ഇടങ്ങളിലുമാണ് ഒരേസമയം പരിശോധന പുരോഗമിക്കുന്നത്. വൻ പോലീസ് സന്നാഹത്തോടെയാണ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ പരിശോധനയ്‌ക്കായി എത്തിയത്.

കഴിഞ്ഞ ഡിഎംകെ സർക്കാരിന്റെ കാലത്ത് സ്കൂൾ വിദ്യാഭ്യാസ വകുപ്പ് മന്ത്രിയായിരുന്നു അൻബിൽ മഹേഷ്. ഈ കാലയളവിൽ സംസ്ഥാനത്തെ വിവിധ സ്വകാര്യ സ്കൂളുകൾക്ക് സ്ഥിരമായ അംഗീകാരവും മറ്റ് അനുമതികളും നൽകുന്നതിനായി 100 കോടിയിലധികം രൂപ കോഴയായി വാങ്ങി വൻ തട്ടിപ്പ് നടത്തിയെന്നാണ് കേസ്. ഈ അഴിമതിയുമായി ബന്ധപ്പെട്ട് ഡിഎംകെ നേതാവ് പിടി അരശുകുമാറിനെ നേരത്തെ തന്നെ അറസ്റ്റ് ചെയ്തിരുന്നു. ഇയാളുമായി മുൻ മന്ത്രിക്ക് അടുത്ത ബന്ധമുണ്ടെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നിലവിലെ പരിശോധനകൾ നടക്കുന്നത്.

സ്കൂൾ വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായും മന്ത്രിയുമായും തനിക്ക് അടുത്ത ബന്ധമുണ്ടെന്ന് വിശ്വസിപ്പിച്ചാണ് അരശുകുമാർ തട്ടിപ്പ് നടത്തിയത്. സ്വകാര്യ സ്കൂളുകൾക്ക് ഡിടിസിപി, സിഎംഡിഎ തുടങ്ങിയവയുടെ നിയമപരമായ അംഗീകാരങ്ങൾ വേഗത്തിൽ നേടിക്കൊടുക്കാമെന്ന് വാഗ്ദാനം ചെയ്ത് സംസ്ഥാനത്തുടനീളമുള്ള നിരവധി സ്കൂൾ മാനേജ്മെൻ്റുകളിൽ നിന്നായി ഇയാൾ പണം കൈപ്പറ്റി. വഞ്ചിതരായ സ്കൂൾ അധികൃതർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ചെന്നൈ സെൻട്രൽ ക്രൈംബ്രാഞ്ച് അരശുകുമാറിനെ അറസ്റ്റ് ചെയ്തത്. കുറ്റകൃത്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഇയാൾക്കെതിരെ ഗുണ്ടാ നിയമവും ചുമത്തിയിട്ടുണ്ട്.

അതേസമയം നിയമസഭയിൽ മന്ത്രി മരിയ വിൽസൺ മുൻ മന്ത്രി അൻബിൽ മഹേഷിനെതിരെ നേരിട്ട് അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അന്വേഷണം കൂടുതൽ ഊർജിതമായത്. 100 കോടി രൂപയുടെ ഈ വൻ അഴിമതിയിൽ ആരൊക്കെ ഉൾപ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്താൻ ക്രൈംബ്രാഞ്ച് സംഘം വിശദമായ അന്വേഷണമാണ് നടത്തിവരുന്നത്. അറസ്റ്റിലായ പിടി അരശുകുമാറുമായി നിരന്തരം സമ്പർക്കം പുലർത്തിയിരുന്ന ഉദ്യോഗസ്ഥരെയും മറ്റ് പ്രമുഖരെയും കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. അഴിമതിപ്പണം എവിടേക്കാണ് പോയതെന്നും ഇതിൽ ഉന്നതർക്ക് പങ്കുണ്ടോയെന്നും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.

ഈ അന്വേഷണത്തിനൊടുവിലാണ് മുൻ മന്ത്രിയുടെ പങ്കിലേക്ക് വിരൽചൂണ്ടുന്ന നിർണായക വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചത്. വരും ദിവസങ്ങളിൽ കേസിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് പോലീസ് വൃത്തങ്ങൾ സൂചന നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് അൻബിൽ മഹേഷിന്റെ തിരുച്ചിറപ്പള്ളിയിലെ വീട്ടിൽ ഉൾപ്പെടെ അപ്രതീക്ഷിത റെയ്ഡ് ആരംഭിച്ചത്. പരിശോധനയിൽ നിർണായക രേഖകൾ പിടിച്ചെടുത്തതായാണ് വിവരം.

Tags: CorruptionDMK ministerAnbil Mahesh
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴ സ്വന്തം ‘ശൈലി’യാക്കിയ തൃക്കണ്ണാപുരത്തെ സി പി എം കൗണ്‍സിലര്‍ അജിനെതിരെ വിജിലന്‍സ് അന്വേഷണം

Kerala

മുണ്ടംവേലി ഫ്‌ലാറ്റ് നിര്‍മ്മാണ അഴിമതി വിജിലന്‍സ് അന്വേഷിക്കും

Kerala

ശിക്ഷ മരവിപ്പിക്കണമെന്ന തച്ചങ്കരിയുടെ ഹര്‍ജി ഹൈക്കോടതി വിധി പറയാന്‍ മാറ്റി

Editorial

അഴിമതി നിര്‍ത്തിയാല്‍ പവര്‍കട്ടും ഇല്ലാതാവും

Kerala

കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതി: സര്‍ക്കാരിനെ വീണ്ടും വിമര്‍ശിച്ച് ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.