പാലക്കാട്: പാലക്കാട്ടെ 9 സിവില്‍ പൊലീസ് ഓഫീസര്‍മാരുടെ സ്ഥലംമാറ്റം സംസ്ഥാന അഡ്മിനിസ്‌ട്രേഷന്‍ ട്രൈബ്യൂണല്‍ സ്റ്റേ ചെയ്തു. ഓപ്ഷന്‍ നല്‍കിയ പൊലീസ് സ്റ്റേഷനുകള്‍ അനുവദിക്കാതെ ദൂര സ്ഥലങ്ങളിലേക്ക് സ്ഥലം മാറ്റിയത് സി പി ഒമാര്‍ ചോദ്യം ചെയ്തിരുന്നു.
ഒരു മാസത്തിനുള്ളില്‍ ഉദ്യോഗസ്ഥര്‍ നല്‍കിയ ഓപ്ഷന്‍ പ്രകാരം സ്ഥലമാറ്റം നല്‍കാന്‍ നിര്‍ദേശം നല്‍കി.സംസ്ഥാന പൊലീസ് മേധാവിക്കാണ് അഡ്മിനിസ്‌ട്രേഷന്‍ ട്രൈബ്യൂണലിന്റെ നിര്‍ദേശം.
കേരള പൊലീസ് അസോസിയേഷന്റെയും ഓഫീസേഴ്‌സ് അസോസിയേഷന്റെയും ജില്ലാ, സംസ്ഥാന ഭാരവാഹികളെയാണ് കൂട്ടത്തോടെ സ്ഥലം മാറ്റിയത്.പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ ആണ് കൂട്ടസ്ഥലം മാറ്റം.
















