Kerala

ഘടകകക്ഷികളോടുള്ള കോണ്‍ഗ്രസിന്റെ സമീപനം ശരിയല്ല: കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം

Published by
ജന്മഭൂമി ഓണ്‍ലൈന്‍

പത്തനംതിട്ട: ഘടകകക്ഷികളോടുള്ള കോണ്‍ഗ്രസ് സമീപനം ശരിയല്ലെന്ന് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം നേതൃ ക്യാമ്പില്‍ വിമര്‍ശനം.പാലം കടക്കുവോളം നാരായണ പാലം കടന്നപ്പോള്‍ കൂരായണ എന്ന നിലപാടാണ് കോണ്‍ഗ്രസിനെന്നും വിമര്‍ശനമുയര്‍ന്നു. യുഡിഎഫിനാണ് ജനങ്ങള്‍ വോട്ട് ചെയ്തതെന്ന് കോണ്‍ഗ്രസ് മനസിലാക്കണമെന്നും പത്തനംതിട്ടയില്‍ വച്ച് നടന്ന നേതൃക്യാമ്പില്‍ അഭിപ്രായം ഉയര്‍ന്നു.

തെരഞ്ഞെടുപ്പില്‍ വലിയ വിജയം ഉണ്ടായതിന് പിന്നാലെ പലയിടങ്ങളിലും കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തെ തഴയുന്നു എന്ന തോന്നല്‍ പാര്‍ട്ടിയില്‍ ശക്തമാണ്. പല യുഡിഎഫ് പരിപാടികളിലേക്കും ജോസഫ് വിഭാഗത്തെ അടുപ്പിക്കുന്നില്ല.

മത്സരിച്ച എട്ട് സീറ്റില്‍ ഏഴിലും വിജയിച്ചിട്ടും രണ്ട് മന്ത്രി സ്ഥാനം നല്‍കാതിരുന്നതിലും കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തില്‍ അതൃപ്തിയുണ്ട്.പ്രധാന ബോര്‍ഡുകളിലും മറ്റും നിയമനങ്ങള്‍ വരുമ്പോള്‍ അതില്‍ താക്കോല്‍ സ്ഥാനങ്ങള്‍ ചോദിച്ച് വാങ്ങണമെന്നും പാര്‍ട്ടിയില്‍ അഭിപ്രായമുണ്ട്.

 

 

Recent Posts