ന്യൂദല്‍ഹി: പാറ്റ പാര്‍ട്ടി അതിക്രമങ്ങളില്‍ എന്‍ഐഎ അന്വേഷണത്തിനുള്ള ഉത്തരവ് കോടതിയല്ല, കേന്ദ്ര സര്‍ക്കാരാണ് ഇറക്കേണ്ടതെന്ന് ദല്‍ഹി സര്‍ക്കാര്‍.
ഈ വിഷയത്തില്‍ ഹര്‍ജിക്കാരന്റെ അഭിഭാഷകനും കേന്ദ്ര സര്‍ക്കാരിന്റെ അഭിഭാഷകരും കോടതിയോട് നോട്ടീസ് അയയ്‌ക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ബെഞ്ച് വിസമ്മതിച്ചു. തുടര്‍ന്ന് ഹര്‍ജി പിന്‍വലിച്ചു.
എന്‍ഐഎ കേസ് ഏറ്റെടുക്കണമെങ്കില്‍ ഒരു എഫ്ഐആര്‍ ഉണ്ടായിരിക്കണം, അതിനുശേഷം പോലീസ് ഉദ്യോഗസ്ഥന്‍ അത് സംസ്ഥാന സര്‍ക്കാരിന് കൈമാറും, സംസ്ഥാനം അത് കേന്ദ്രത്തിന് അയയ്‌ക്കും. കേന്ദ്രത്തിന് അനുയോജ്യമാണെന്ന് തോന്നിയാല്‍ അന്വേഷണം എന്‍ഐഎയ്‌ക്ക് റഫര്‍ ചെയ്യാം. കോടതി പറഞ്ഞു.
ഈ ഘട്ടത്തില്‍ അക്രമാസക്തരായ ജനക്കൂട്ടത്തിനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് അഭിഭാഷകന്‍ വാദിച്ചുവെങ്കിലും ചീഫ് ജസ്റ്റിസ് വഴങ്ങിയില്ല.
















