
വിശദവിവരങ്ങള്‍ www.joinindiannavy.gov.in ല്‍
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഏഴിമല നാവിക അക്കാഡമിയില്‍ പരിശീലനം
ഭാരത പൗരന്മാര്‍ക്ക് നാവികസേനയില്‍ ഷോര്‍ട്ട് സര്‍വീസ് കമ്മീഷന്‍ (എസ്എസ്‌സി) ഓഫീസറാകാന്‍ അവസരം. വിവിധ ബ്രാഞ്ചുകളിലായി 275 ഒഴിവുകളാണുള്ളത്. അവിവാഹിതരായ പുരുഷന്മാര്‍ക്കും വനിതകള്‍ക്കും അപേക്ഷിക്കാം. 2027 ജൂണില്‍ തുടങ്ങുന്ന പരിശീലന കോഴ്‌സിലേക്കാണ് തെരഞ്ഞെടുപ്പ്. ഏഴിമല നാവിക അക്കാദമിയിലാണ് പരിശീലനം. വിജകരമായി പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് സബ് ലഫ്റ്റനന്റ് പദവിയില്‍ നിയമനം ലഭിക്കും. തുടക്കത്തില്‍ ഏകദേശം 1,20,000 രൂപയാണ് പ്രതിമാസ ശമ്പളം. 12 വര്‍ഷത്തേക്കാണ് നിയമനം. എന്നാല്‍ സേവന മികവ് പരിഗണിച്ച് കാലയളവ് നീട്ടിക്കിട്ടാവുന്നതാണ്. വിശദവിവരങ്ങള്‍
www.joinindiannavy.gov.in ല്‍. ബ്രാഞ്ച്/കേഡര്‍ അടിസ്ഥാനത്തിലുള്ള ഒഴിവുകള്‍ ചുവടെ-
എക്‌സിക്യൂട്ടീവ് ബ്രാഞ്ച് (ജിഎസ്/ഹൈഡ്രോ കേഡര്‍) 90, യോഗ്യത: ഏതെങ്കിലും ഡിസിപ്ലിനില്‍ 60 ശതമാനം മാര്‍ക്കോടെ ബിടെക്/ബിഇ ബിരുദം.
പൈലറ്റ്- 25. നേവല്‍ എയര്‍ ഓപ്പറേഷന്‍സ് ഓഫീസര്‍ (ഒബ്‌സര്‍വേഴ്‌സ്)- 18, എയര്‍ ട്രാഫിക് കണ്‍ട്രോളര്‍ (എടിസി) 15, യോഗ്യത: തൊട്ടു മുകളിലേതു പോലെതന്നെ. പത്ത/പന്ത്രണ്ട് ക്ലാസ് പരീക്ഷകളില്‍ മൊത്തം 60%, ഇംഗ്ലീഷിന 60% മാര്‍ക്കുണ്ടാകണം.
ലോജിസ്റ്റിക്‌സ്-10, യോഗ്യത: ഫസ്റ്റ് ക്ലാസ് ബിടെക്/ബിഇ/എംബിഎ/എംസിഎ/എംഎസ്‌സി-ഐടി അല്ലെങ്കില്‍ ഫസ്റ്റ് ക്ലാസ് ബിഎസ്‌സി/ബികോം/ബിഎസ്‌സി-ഐടിയും ഫിനാന്‍സ്/ലോജിസ്റ്റിക്‌സ്/സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ്/മെറ്റീരിയല്‍ മാനേജ്‌മെന്റ് പിജി ഡിപ്ലോമയും.
നേവല്‍ ആര്‍മമെന്റ് ഇന്‍സ്‌പെക്ടറേറ്റ് കേഡര്‍ (എന്‍എഐസി)- 14, യോഗ്യത: മെക്കാനിക്കല്‍/ഏയ്‌റോനോട്ടിക്കല്‍/ഇലക്ട്രിക്കല്‍/ഇലക്‌ട്രോണിക്‌സ്/ഇന്‍ഡസ്ട്രിയല്‍/ഐടി/കമ്പ്യൂട്ടര്‍/ഇന്‍സ്ട്രുമെന്റേഷന്‍/കെമിക്കല്‍/മെറ്റലര്‍ജിക്കല്‍ മുതലായ ശാഖകളില്‍ 60 ശതമാനം മാര്‍ക്കോടെ ബിഇ/ബിടെക് അല്ലെങ്കില്‍ എംഎസ്‌സി/പിജി (ഇലക്‌ട്രോണിക്‌സ്/ഫിസിക്‌സ്). പത്ത്/പന്ത്രണ്ട് ക്ലാസ് പരീക്ഷക്ക് മൊത്തം 60%, ഇംഗ്ലീഷിന് 60% മാര്‍ക്കുണ്ടാകണം.
എഡ്യൂക്കേഷന്‍-13, യോഗ്യത: മാത്‌സ്/ഫിസിക്‌സ്/മെറ്റീരിയോളജി/ഓഷ്യാനോഗ്രാഫി/അറ്റ്‌മോസ്‌ഫെറിക് സയന്‍സ് വിഷയങ്ങളില്‍ 60% മാര്‍ക്കോടെ എംഎസ്‌സി/എംഎ അല്ലെങ്കില്‍ 55% മാര്‍ക്കോടെ എംഎ (ഹിസ്റ്ററി) അല്ലെങ്കില്‍ 60% മാര്‍ക്കോടെ ബിഇ/ബിടെക് (മെക്കാനിക്കല്‍/പ്രൊഡക്ഷന്‍/ഇലക്ട്രിക്കല്‍/ഇസി/ഇലക്‌ട്രോണിക്‌സ് ആന്റ് ഇന്‍സ്ട്രുമെന്റേഷന്‍) അല്ലെങ്കില്‍ ഫസ്റ്റ് ക്ലാസ് എംഇ/എംടെക്. പത്ത്/പന്ത്രണ്ട് ക്ലാസ് പരീക്ഷകളില്‍ മൊത്തം ഇംഗ്ലീഷിന് 60% മാര്‍ക്കുണ്ടാകണം.
എന്‍ജിനീയറിങ് ബ്രാഞ്ച് (ജനറല്‍ സര്‍വ്വീസ്)-24, സബ്മറൈന്‍ ടെക് എന്‍ജിനീയറിങ് 8, യോഗ്യത: മറൈന്‍/ഇന്‍സ്ട്രുമെന്റേഷന്‍/പ്രൊഡക്ഷന്‍/ഇന്‍ഡസ്ട്രിയല്‍/ഏയ്‌റോസ്‌പേസ്/ഓട്ടോമൊബൈല്‍/മെക്കാനിക്കല്‍/ഇന്‍സ്ട്രുമെന്റേഷന്‍ ആന്റ് കണ്‍ട്രോള്‍/മെറ്റലര്‍ജി/മെക്കാട്രോണിക്‌സ് മുതലയ ശാഖകളില്‍ ഫസ്റ്റ് ക്ലാസ് (60% മാര്‍ക്കില്‍ കുറയരുത്) ബിഇ/ബിടെക്.
ഇലക്ട്രിക്കല്‍ ബ്രാഞ്ച് (ജനറല്‍ സര്‍വ്വീസ്) 32, സബ്മറൈന്‍ ടെക് ഇലക്ട്രീഷ്യന്‍ 8, യോഗ്യത: ഇലക്ട്രിക്കല്‍/ഇലക്‌ട്രോണിക്‌സ്/ഇന്‍സ്ട്രുമെന്റേഷന്‍/അനുബന്ധ ശാഖകളില്‍ 60% മാര്‍ക്കോടെ ബിടെക്/ബിഇ.
നേവല്‍ കണ്‍സ്ട്രക്ടര്‍-18, യോഗ്യത- മെക്കാനിക്കല്‍/സിവില്‍/ഏയ്‌റോനോട്ടിക്കല്‍/ഏയ്‌റോസ്‌പേസ്/മറൈന്‍/ഷിപ്പ് ടെക്‌നോളജി/നേവല്‍ ആര്‍ക്കിടെക്ചര്‍/ഷിപ്പ് ഡിസൈന്‍/ഓഷ്യന്‍ എന്‍ജിനീയറിങ്/മെറ്റലര്‍ജി ശാഖകളില്‍ 60% മാര്‍ക്കോടെ ബിടെക്/ബിഇ.
അപേക്ഷകര്‍ക്ക് മെഡിക്കല്‍, ഫിസിക്കല്‍ ഫിറ്റ്‌നസുണ്ടായിരിക്കണം. വിശദമായ യോഗ്യതാ മാനദണ്ഡങ്ങള്‍, പ്രായപരിധി, അപേക്ഷിക്കേണ്ട രീതി, തെരഞ്ഞെടുപ്പ് നടപടികള്‍ അടക്കം സമഗ്ര വിവരങ്ങള്‍ വെബ്‌സൈറ്റിലുള്ള വിജ്ഞാപനത്തിലുണ്ട്. അര്‍ഹതയുള്ളവര്‍ക്ക് ഓണ്‍ലൈനില്‍ ജൂലൈ 27 വരെ അപേക്ഷിക്കാം.