കോഴിക്കോട്: എ ഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിനെതിരെ സംഘടിത സൈബര്‍ ആക്രമണം നടക്കുന്നുവെന്ന പരാതിയുമായി കോഴിക്കോട് ഡിസിസി പ്രസിഡന്‌റ് . ഇതിന്റെ പിന്നില്‍ റാക്കറ്റ് ഉണ്ടെന്നും ദുരുദ്ദേശ്യമുണ്ടെന്നും കോണ്‍ഗ്രസിനകത്തെ അഭിപ്രായപ്രകടനത്തില്‍ വരെ കെസിയെ ബന്ധപ്പെടുത്തുന്നുവെന്നും ആരോപിച്ച് പ്രവീണ്‍ കുമാര്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്‌ക്ക് പരാതി നല്‍കി.
63 എംഎല്‍മാരെ സൃഷ്ടിക്കുന്നതില്‍ കെസി വലിയ പങ്കു വഹിച്ചുവെന്ന് പ്രവീണ്‍ കുമാര്‍ അവകാശപ്പെട്ടു. കേരളത്തിലെ വിജയത്തില്‍ കെസിയുടെ പങ്കു വിസ്മരിപ്പിക്കാന്‍ ഒരു റാക്കറ്റ് പ്രവര്‍ത്തിക്കുന്നുണ്ട്. കെസിയെ എല്ലാ വിഷയത്തിലും ടാര്‍ജറ്റ് ചെയ്യുന്നു. പിന്നില്‍ ഏത് ഉന്നതനായാലും പുറത്തു കൊണ്ടുവരണമെന്നും പ്രവീണ്‍ കുമാര്‍ ആവശ്യപ്പെട്ടു.
അഞ്ച് സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ സഹിതമാണ് പരാതി നല്‍കിയത്. ഇതില്‍ നാല് അക്കൗണ്ട് കോണ്‍ഗ്രസിന്റെ പേരിലാണെന്നും പ്രവീണ്‍ കുമാര്‍ പറഞ്ഞു.
















