കൊച്ചി : ശബരിമല കട്ടിളപ്പാളി – ദ്വാരപാലക ശില്‍പക്കേസുകളില്‍ അന്തിമ റിപ്പോര്‍ട്ട് എത്രയും വേഗം വിചാരണക്കോടതിയില്‍ സമര്‍പ്പിക്കണമെന്ന് പ്രത്യേക അന്വേഷണ സംഘത്തിന് ഹൈക്കോടതി നിര്‍ദേശം. ശാസ്ത്രീയ പരിശോധനാ ഫലം ലഭിച്ച സാഹചര്യത്തിലാണ് കോടതിയുടെ നിര്‍ദേശം.
ദേശീയ മെറ്റലര്‍ജിക്കല്‍ ലബോറട്ടറിയിലെ ശാസ്ത്രീയ പരിശോധനാ ഫലത്തില്‍ നിന്നും പാളികളിലെ സ്വര്‍ണം നീക്കം ചെയ്ത രീതി മനസിലാക്കാനായി. ആദ്യ പാളികളിലെ സ്വര്‍ണത്തിന്റെ ഗുണനിലവാരം ബോധ്യപ്പെട്ടെന്നും പ്രത്യേക അന്വേഷണ സംഘം കോടതിയെ അറിയിച്ചു.
മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്തിന്റെ കാലയളവില്‍ ദ്വാരപാലക്കപ്പാളി സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ എത്തിച്ചതില്‍ 54 സാക്ഷികളുടെ മൊഴി രേഖപ്പെടുത്തി.സെപ്തംബര്‍ മൂന്നിന് കേസ് വീണ്ടും പരിഗണിക്കും.
ശബരിമല സ്വര്‍ണക്കൊള്ളയില്‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ ഇന്ന് സമര്‍പ്പിച്ചു. പ്രത്യേക അന്വേഷണ സംഘത്തിന് നേതൃത്വം നല്‍കുന്ന എസ് പി ശശിധരന്‍ നേരിട്ട് കോടതിയില്‍ എത്തി.
















