Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Varadyam

പന്തിരുകുല കഥയുടെ പെണ്ണരങ്ങ്

കാലാനുസൃതമായ പരിവര്‍ത്തനങ്ങളാണ് ഓരോ കലാരൂപത്തിന്റെയും നിലനില്‍പ്പിന്റെ ആധാരം. കാലത്തിന്റെ തിരുശേഷിപ്പുകളില്‍ നിന്ന് മാഞ്ഞുപോയേക്കാവുന്ന ഒരു നാട്ടുകഥയുടെ നേര്‍ചരിതം കോര്‍ത്തിണക്കി, ആര്‍ദ്രാമൃതം കൈകൊട്ടിക്കളി സംഘം വേദികളില്‍ പുതിയൊരു ചരിത്രമെഴുതുകയാണ്. ഒരു ജനതയുടെ സാംസ്‌കാരിക പൈതൃകത്തെയും, തലമുറകളുടെ ഓര്‍മ്മകളെയും നെഞ്ചേറ്റിയുള്ള ഒന്നര വര്‍ഷത്തെ ആഴമേറിയ ചരിത്രാന്വേഷണത്തിന്റെ ഫലമാണ് ഈ പന്തിരുകുലഗാഥ

വൈഷ്ണവി ഡി. മംഗലംbyവൈഷ്ണവി ഡി. മംഗലം
Oct 12, 2026, 12:59 pm IST
inVaradyam

വിക്രമാദിത്യ സദസ്സിന് രത്നശോഭ പകര്‍ന്ന പണ്ഡിതന്‍, വരമായതിലെല്ലാം രുചിയുള്ളവന്‍ വരരുചി. ബ്രാഹ്മണന് പറയിപ്പെണ്ണ് പത്നിയായി വരുമെന്ന വനദേവതാ വചനത്തെ വിഫലമാക്കാന്‍ പരിശ്രമിച്ചെങ്കിലും പാഴായിപ്പോയി. വിവാഹശേഷം തനിക്കുണ്ടായ ഓരോ കുഞ്ഞിനേയും വഴിയിലുപേക്ഷിക്കാമെന്ന് വരരുചി കല്‍പ്പിക്കുന്നു. വായുണ്ടോ….എന്നാല്‍ കിടത്താം…. എന്ന വരരുചി വാക്യം അക്ഷരം തെറ്റാതെ അനുസരിച്ച അമ്മമനമാണ് പറയിയുടേത്. വാ കൊടുത്തവന്‍ ഇരയും കൊടുക്കുമെന്ന പിതാവിന്റെ വിചിത്ര ന്യായത്തില്‍ അച്ഛന്റെ തണലും അമ്മയമൃതവും നുകരാന്‍ കഴിയാതെ വന്ന പന്ത്രണ്ടുപേര്‍. ഉയിര്‍ നല്‍കിയവര്‍ കൈവെടിഞ്ഞപ്പോള്‍ എടുത്തുവളര്‍ത്തിയവരുടെ ജാതികളില്‍ ജീവിച്ച് തങ്ങളുടെ കര്‍മ്മഭൂമിയില്‍ ജ്വാലാദീപങ്ങളായി മാറിയവര്‍, പറയിപെറ്റ പന്തിരുകുലം.

കേരളസംസ്‌ക്കാരത്തിന്റെ സകല സ്വത്വവുമടങ്ങുന്ന ഒരു ഏടാണ് പറയിപെറ്റ പന്തിരുകുലം. ഈ കഥ ഇന്ന് സത്യമാണെന്ന് തെളിയിക്കപ്പെടുകയും, അവയുടെ യഥാര്‍ത്ഥവും ജീവസ്സുറ്റതുമായ വേരുകള്‍ തേടിയുള്ള ഒരു കൈകൊട്ടിക്കളി സംഘത്തിന്റെ യാത്രയും ഇന്ന് വലിയൊരു സാമൂഹികസാംസ്‌ക്കാരിക ചരിത്രത്തിന്റെ അടയാളപ്പെടുത്തലാകുന്നു. പന്തിരുകുലഗാഥ ആര്‍ദ്രാമൃതത്തിലൂടെ… പറഞ്ഞുകേട്ടത് വെറും കെട്ടുകഥകളല്ല എന്നത് വലിയ സാക്ഷ്യമാക്കുകയാണ് ആര്‍ദ്രാമൃതത്തിന്റെ ഈ ദൃശ്യ രംഗാവിഷ്‌ക്കാരം.

തിരുവാതിരക്കായി ആര്‍ദ്രാമൃതം
വള്ളുവനാടിന്റെ പ്രധാന കേന്ദ്രമായ ഒറ്റപ്പാലം ആസ്ഥാനമായി 2004 ല്‍ രൂപപ്പെട്ട ഗായത്രി നമ്പൂതിരി സഭ സ്ത്രീകള്‍ക്കായി ആരംഭിച്ചതാണ് ഒരു കൈകൊട്ടിക്കളി സംഘം. സഭയ്‌ക്ക് അകത്തും പുറത്തുമുള്ളവരാണ് ഇതിലെ അംഗങ്ങള്‍. സ്ഥിരം ഒരു കൈകൊട്ടിക്കളി സംഘം മാത്രമായി ചുരുങ്ങിയിരുന്ന ഇവര്‍ കൊവിഡ് കാലഘട്ടത്തിലാണ് ജനമധ്യത്തിലേക്ക് എത്തുന്നത്. ദൂരദര്‍ശനില്‍ ഒരു തിരുവാതിരക്കളി അവതരിപ്പിക്കാന്‍ അവസരം ലഭിച്ച ഇവര്‍ അക്കാലത്ത് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചാരം കൊണ്ട് കഥകളി സംഗീതജ്ഞനായ അത്തിപ്പറ്റ രവി സംഗീതം ചെയ്ത എന്‍. കെ. ദേശത്തിന്റെ ‘ആനക്കൊമ്പന്‍’ എന്ന കവിതയ്‌ക്ക് ചുവടുവയ്‌ക്കുന്നു. അത് സമൂഹമാധ്യമങ്ങളില്‍ കോടിക്കണക്കിന് കാണികള്‍ ആസ്വദിക്കാന്‍ ഇടവരുന്നു… സാധാരണ തിരുവാതിര പാട്ടുകളില്‍ നിന്നുള്ള വ്യത്യാസം ജനശ്രദ്ധ ആകര്‍ഷിച്ചു. തിരുവാതിര പാട്ടിലെ പുതുമയെക്കുറിച്ച് കൂടുതല്‍ ചര്‍ച്ച ചെയ്ത ഇവര്‍ പിന്നീട് യൂട്യൂബ് ചാനല്‍ ആരംഭിച്ചു. ലോക്ക്ഡൗണിന് ശേഷം വാമൊഴിയായി പകര്‍ന്നു കിട്ടിയ പഴയ തിരുവാതിരപ്പാട്ടുകള്‍ ജനങ്ങളിലേക്ക് എത്തിക്കുക എന്ന ചിന്തയോടെ പഴയ പാട്ടുകള്‍ ശേഖരിച്ചു. അവ പഴമയിലേക്ക് ഒരു ചുവട് എന്ന പേരില്‍ രണ്ട് എപ്പിസോഡുകളായി യൂട്യൂബില്‍ പോസ്റ്റ് ചെയ്തു.

പിന്നീടെത്തിയത് പഴയകാല കൈകൊട്ടിക്കളി കലാകാരികളെ പൊതുജനങ്ങള്‍ക്ക് മുന്‍പില്‍ പരിചയപ്പെടുത്തുന്ന തോട്ടുപുറം ഇല്ലത്തെ ആര്യ ദേവി ടീച്ചര്‍ക്ക് മുന്നിലാണ്. പഴയ പാട്ടുകളുടെ വലിയശേഖരം തന്നെയായിരുന്നു ടീച്ചര്‍. കഥകളിയിലെ പോലെ തിരുവാതിര കളിയിലും ആട്ടക്കഥകള്‍ ഉണ്ടായിരുന്നുവത്രേ. കഥകളിയിലെ നളചരിതം പോലെ തിരുവാതിര കളിയിലും ഒരു നളചരിതം ഉണ്ടായിരുന്നു എന്നിങ്ങനെ അനവധി കഥകളാണ് ടീച്ചറില്‍നിന്ന് അറിഞ്ഞത്. അത്തരം വീഡിയോകള്‍ക്ക് വലിയ സ്വീകാര്യത ലഭിച്ചതോടെ ആര്‍ദ്രാമൃതം വളര്‍ന്നു തുടങ്ങി. പിന്നീട് പല പഴയ പാട്ടുകളെയും തിരുവാതിരകളി രൂപത്തില്‍ പുനര്‍നിര്‍മിക്കാന്‍ ഇവര്‍ക്ക് സാധിച്ചു.

ഇത്തരത്തില്‍ വ്യത്യസ്തതകള്‍ക്ക് പ്രാധാന്യം നല്‍കുന്ന ഈ സംഘം പിന്നീട്, രാമായണത്തെ ആസ്പദമാക്കി ആര്‍ദ്രാഭിരാമം എന്ന പേരില്‍ രാമായണത്തിലെ തിരഞ്ഞെടുത്ത കഥകളെ ചിട്ടപ്പെടുത്തുകയും അവതരിപ്പിക്കുകയും ചെയ്തു. പ്രതീക്ഷകള്‍ക്കുമപ്പുറമുള്ള സ്വീകാര്യതയാണ് ലഭിച്ചത്. പിന്നീട് പല പ്രധാന വേദികളിലും ഒരു സ്ഥിരസാന്നിധ്യമായി ആര്‍ദ്രമൃതം മാറി. ഇതിനോടകം 300 വേദികളിലാണ് ഇവര്‍ തിരുവാതിരകളി അവതരിപ്പിച്ചത്. തിരുവാതിര കളി സംഘത്തിന്റെ യാത്ര പിന്നീട് കേരള സംസ്‌കാരികചരിത്ര അന്വേഷണത്തിന്റെ വലിയ വാതായനങ്ങള്‍ തുറക്കാനും, സത്യവും മിഥ്യയും കൂടികലര്‍ന്നതില്‍ നിന്ന് സത്യത്തെ വേര്‍തിരിച്ചെടുക്കാനുമായിരുന്നു. ഇതിലൂടെ കാലാതിവര്‍ത്തിയായ കേരള പൈതൃകത്തിന്റെ മാണിക്യത്തെ അറിയുകയുമായിരുന്നു.

ആര്‍ദ്രാമൃതത്തിലെ കലാകാരികള്‍: നിഷ പെരുമ്പടപ്പ് (കോര്‍ഡിനേറ്റര്‍-പന്തിരുകുലം), രതി പെരുമ്പടപ്പ്, പ്രിയ വരവൂര്‍, ഷീല പാറയ്‌ക്കാട്, ശാന്തി മണപ്പിള്ളി, പ്രഭ പോതായം, അംഗിത പൂന്തോട്ടം, ഉമ പാലേലി, ദേവിക പുരുഷോത്തമന്‍, ശ്രദ്ധ മേപ്പോലിയം, പാര്‍വതി മൂത്തേടം. സംഗീതം: നിരഞ്ജന പെരുമ്പടപ്പ്, പാര്‍വതി പാലയൂര്‍, ഇടയ്‌ക്ക: തുറവൂര്‍ രാകേഷ് കമ്മത്ത്.

ഇനി ഗാഥയാണ്, പന്തിരുകുലഗാഥ
സ്വതന്ത്രമായ ആശയാവതരണത്തിന്റെ പുതിയ മാനങ്ങള്‍ കണ്ടെത്തണം എന്നാഗ്രഹിക്കുന്ന ആര്‍ദ്രാമൃതം ഇനിയെന്തുവേണം എന്നു ചിന്തിച്ച് നിളാ തീരത്തെത്തി. പന്തിരുകുലം തന്നെയായാലോ എന്ന തീരുമാനത്തിലെത്തി. അഗ്നിഹോത്രി, രജകന്‍, തച്ചന്‍, വള്ളോന്‍, നാറാണത്ത് ഭ്രാന്തന്‍, വടുതല നായര്‍, പാക്കനാര്‍, കാരക്കല്‍ മാത, ഉപ്പുകൊറ്റന്‍, പാണനാര്‍, വായില്ലാക്കുന്നിലപ്പന്‍, അകവൂര്‍ ചാത്തന്‍ എന്നിങ്ങനെ പന്ത്രണ്ടുപേര്‍. ഓരോരുത്തരുടെയും കേട്ടറിഞ്ഞ കഥകള്‍ മാത്രം പോരാ എന്നു തീരുമാനിച്ച നിഷാ പെരുമ്പടപ്പും സംഘവും അങ്ങനെ യാത്ര തിരിക്കുകയായിരുന്നു. നിളാ തീരത്തേക്ക്, ആ മണല്‍പരപ്പുകളിലേക്ക്. എങ്ങനെ പോകാനായി എന്ന ചോദ്യത്തിന് ഈ സ്ത്രീ രത്നങ്ങള്‍ക്ക് ഒറ്റ ഉത്തരമേ ഉണ്ടായിരുന്നുള്ളൂ: ഇത് നന്നാവാന്‍ ഒരു യോഗമുണ്ടെന്ന് പറയില്ലേ..അത്രതന്നെ. ആ പന്ത്രണ്ടുപേരും ഞങ്ങളെ നിറഞ്ഞനുഗ്രഹിച്ചു-നിഷ വാചാലയായി. ആശയമായി, ഇനി അടുത്ത പണി പാട്ടെഴുത്താണ്, അങ്ങനെ ആര്‍.എല്‍.വി നവ്യ അനില്‍ എന്ന കലാകാരിയിലേക്ക് എത്തി. ഒരാളെ എഴുതാന്‍ ഏല്‍പ്പിച്ചാല്‍ കളിക്കാരുടെ രംഗം അവസാനിക്കില്ല. അങ്ങനെ പുസ്തകങ്ങളും അനവധി മനുഷ്യന്മാരുമായെല്ലാം വിഷയത്തെ ഒരു ചരിത്രാന്വേഷണതലത്തിലേക്ക് എത്തിച്ചു.

പന്തിരുകുല കഥയുടെ രംഗാവതരണത്തില്‍നിന്ന്‌

വളരെ പ്രസിദ്ധമായ ഒന്നോ രണ്ടോ പേരെ അറിയാമെന്നല്ലാതെ യാതൊരു മുന്‍ധാരണയും ഉണ്ടായിരുന്നില്ല. അങ്ങനെ ഏറെ കൂടിയാലോചനകള്‍ക്ക് ശേഷം ആദ്യ യാത്ര വേദപണ്ഡിതനും മഹാ ജ്ഞാനിയുമായ ബ്രഹ്മണന്‍ അഗ്നിഹോത്രിയുടെ ഇല്ലമായ വേമഞ്ചേരി തറവാട്ടിലേക്ക് തന്നെയായിരുന്നു. തുടര്‍ന്ന് നാരായണ മംഗലത്ത് മനയും സന്ദര്‍ശിക്കാന്‍ യാത്രതിരിച്ചു. കൂടുതല്‍ ചരിത്രാന്വേഷണ സഹായങ്ങള്‍ക്കായി പന്തിരുകുലത്തിന്റെ ചരിത്രത്തില്‍ ഗവേഷണം നടത്തിയ കേരളത്തിലെ അറിയപ്പെടുന്ന ഗവേഷകരിലൊരാളായ രാജന്‍ ചുങ്കത്തുമായി സംസാരിച്ച ഇവര്‍ പിന്നീട് ഒരു വഴികാട്ടിയായി അദ്ദേഹത്തെ തന്നെ തിരഞ്ഞെടുത്തു.

തൃത്താലയപ്പനെ തോഴാനും യാഗഭൂമി സന്ദര്‍ശിക്കുവാനുമായി യാത്ര തുടങ്ങിയ സംഘത്തെ കാത്തിരുന്നത് ദൈവസ്പര്‍ശമുള്ള ചില അസുലഭ നിമിഷങ്ങളാണ്. വേമഞ്ചേരി തറവാട്ടിലെത്തിയ ഇവരോട് ഇല്ലത്തുള്ളവര്‍ ആദ്യം തന്നെ ചോദിച്ചത് നിങ്ങള്‍ പാക്കനാര്‍ കോളനിയില്‍ പോയില്ല്യേ എന്നാണ്. അപ്പോഴാണ് ഇവയെല്ലാം പരസ്പര ബന്ധിതമായി കിടക്കുന്ന സ്ഥലങ്ങളാണെന്ന് സംഘം തിരിച്ചറിയുന്നത്. സംസാരിച്ചു വന്നപ്പോഴാണ്, പന്തിരുകുലത്തിന്റെ നിലവിലെ തലമുറ ഒരു 30 വര്‍ഷം മുന്‍പ് കുടുംബസംഗമം നടത്തിയിട്ടുണ്ടത്രേ.. യാതൊന്നും പ്രതീക്ഷിക്കാതെ തങ്ങളുടെ ആശയത്തിന് പുറകിലെ കഥ അന്വേഷിച്ചു പോയ ഈ തിരുവാതിര കളി സംഘത്തിന് ഇതില്‍പരം മറ്റൊരു അനുഗ്രഹം ലഭിക്കാനില്ല. അന്വേഷിച്ചു വന്നപ്പോള്‍ എല്ലാം ചെന്നെത്തുന്നത് ആ നിളാതീരത്ത് തന്നെ.

വേമഞ്ചേരി മനയും പാക്കനാര്‍ കോളനിയും
പിന്നീട് അവര്‍ പോയത് അഗ്നിഹോത്രി യാഗം ചെയ്ത് യാഗഭൂമിയിലേക്കാണ്, ആ ക്ഷേത്ര പരിസരത്തേക്കാണ്. ”ആ ക്ഷേത്രത്തില്‍ അഗ്നിഹോത്രിയുടെ സാന്നിധ്യം ഉണ്ടെന്ന് മനസ്സിലാക്കിയതിനു ശേഷം നാട്ടുകാര്‍ അദ്ദേഹത്തിനായി കെടാവിളക്ക് വയ്‌ക്കാറുണ്ടത്രേ. വര്‍ത്തമാനത്തിനിടയിലാണ് അമ്പലത്തിലെ കഴകം ചെയ്യുന്ന സ്ത്രീ നിങ്ങള്‍ പ്രതിഷ്ഠാദിനത്തിന് ഈ പന്തിരുകുല കഥ തിരുവാതിര ഒന്ന് അവതരിപ്പിക്കാമോ എന്ന് ചോദിച്ചത്. ഇതെല്ലാം ഒരു നിമിത്തത്തിന്റെ ഭാഗമാണ്. പാട്ട് എഴുതി തുടങ്ങുന്നതിന് മുന്‍പു തന്നെ അടുത്ത പ്രോഗ്രാം ബുക്കിങ് വന്നു എന്നുവേണം കരുതാന്‍. ഇത് അഗ്നിഹോത്രി കനിഞ്ഞ് അനുഗ്രഹിച്ചതാണ്. അങ്ങനെ വിശ്വസിക്കാനാണ് ഞങ്ങള്‍ക്ക് ഇഷ്ടം.” ഇങ്ങനെയാണ് നിഷ പറയുന്നത്.

അങ്ങനെ പാക്കനാര്‍ കോളനിയിലെത്തിയപ്പോള്‍ അതാ അടുത്ത അത്ഭുതം, നിങ്ങള്‍ മനക്കലേക്ക് പോയില്ലേ, അവിടെ എന്ത് വിശേഷം ഉണ്ടെങ്കിലും ഞങ്ങള്‍ പോകാറുണ്ട്. ഞങ്ങളെ അങ്ങോട്ട് ക്ഷണിക്കാറുണ്ട്. അവര്‍ ഇങ്ങോട്ടും വരാറുണ്ട്. ഇതാ ആ കെട്ടുകഥകളുടെ ചുരുളഴിയുകയാണ്. ആ രക്തബന്ധങ്ങള്‍ ഒന്നിക്കുകയാണ്. 1500 വര്‍ഷങ്ങള്‍ക്കു മുന്‍പ് ജീവിച്ചിരുന്ന പന്തിരുകുലത്തില്‍ പെട്ടവര്‍ കാലങ്ങള്‍ക്കിപ്പുറവും ഒന്നിച്ച് ജീവിക്കുന്നത്രേ.

ഭാരതപ്പുഴക്ക് കൊടുമുണ്ട എന്നു പേരുള്ള അതിഭീകരമായ ഒരു വളവുണ്ടെന്ന് ആര്‍ക്കെല്ലാം അറിയാം? ആ വളവില്‍ വന്ന് അടിഞ്ഞുകൂടിയതാണത്രേ പറയി. പിന്നെ പറയിയെ എടുത്തു വളര്‍ത്തിയത് ആ വളവിനോട് ചേര്‍ന്ന് താമസിക്കുന്ന നരിപ്പറ്റ ഇല്ലക്കാരാണ്. നരിപ്പറ്റയിലേക്കുള്ള യാത്ര തികച്ചും യാദൃച്ഛികമായിരുന്നു. നിങ്ങള്‍ പോകേണ്ട സ്ഥലമാണ് നരിപ്പറ്റ എന്നും, ഇതാണ് നരിപ്പറ്റയുടെ ഐതിഹ്യം എന്നും പറഞ്ഞുകൊടുത്തത് ഗവേഷകനായ രാജന്‍ ചുങ്കത്താണ്. പിന്നീട് അങ്ങോട്ടായി യാത്ര. പെരുന്തച്ചനെ പ്രതിഷ്ഠിച്ചിരിക്കുന്ന അമ്പലം എന്ന് കേട്ടിട്ടുണ്ടോ, അങ്ങനെയൊന്നുണ്ട്. പെരുന്തച്ചനെ ആരാധിക്കുന്ന ഒരു ചെറിയ സമൂഹം ഇന്നിവിടെയുണ്ട്.

പെരിയാറിന്റെ തീരത്തേക്ക് പോകേണ്ട ആവശ്യം വന്നപ്പോള്‍ പോലും പെരുന്തച്ചന്റെ നാട്ടിലേക്ക് പോകാം എന്നൊരു ചിന്ത ഇവര്‍ക്ക് ആര്‍ക്കും വന്നില്ല. പക്ഷേ ആരോ മുകളില്‍ നിന്ന് വിളിച്ചതുപോലെ, ഒരുപക്ഷേ പെരുന്തച്ചന്‍ തന്നെയാവാം. അവിടെയും രാജന്‍ ചുങ്കത്ത് എന്ന ഗവേഷകന്റെ സ്ഥാനം വലുതായിരുന്നു. പിന്നീടുള്ള യാത്രകളില്‍ അവര്‍ 11 പേരുടെയും കുലത്തെയും ഗൃഹത്തെയും കണ്ടുപിടിച്ചു. ഇത് കേരള സംസ്‌കാര ചരിത്രത്തില്‍ ആദ്യമായിരിക്കും. ഒരു കലാരൂപത്തിന് വേണ്ടി, ഒരു രംഗാവിഷ്‌കാരത്തിന് വേണ്ടി പന്തിരുകുലം മുഴുവന്‍ സഞ്ചരിച്ച ഒരു പെണ്‍ സംഘം. അഭിമാനിക്കാം ഓരോ മലയാളിക്കും. ഇന്നും പന്തിരുകുലം നമുക്ക് ജീവനുള്ള കഥയായി ബാക്കിയുണ്ടെന്ന് മനസ്സിലാക്കുന്നതില്‍.

ആശ്ചര്യം നിറഞ്ഞു അവര്‍ അരങ്ങേറി
ഒരു തിരുവാതിര കളി മാത്രമായല്ല ആര്‍ദ്രമൃതം പന്തിരുകുല കഥയെ ഒരുക്കിയത്. ഒരു രംഗാവിഷ്‌കാരമായി തന്നെയായിരുന്നു. ഐതിഹ്യമാലയിലും മറ്റ് കഥകളിലും വരരുചിയും പറയിയും 12 കുട്ടികളെയും വഴിയില്‍ ഉപേക്ഷിച്ചു എന്ന കഥ മാത്രമേ പറഞ്ഞുവരുന്നുള്ളൂ. എന്നാല്‍ ഈ രംഗാവിഷ്‌കാരത്തില്‍ പറയിയുടെ ദുഃഖമാണ് കേന്ദ്ര ബിന്ദു. വരരുചിയായി രാജീവനും പറയയായി ജയശ്രീയും വേഷമണിഞ്ഞു. പുറകില്‍ മുഴങ്ങിക്കേട്ട ദുഃഖഖണ്ഡാരത്തിന്റെ ഗാഢത കാണികളില്‍ ആശ്ചര്യവും അത്ഭുതവും ഉണ്ടാക്കി. സൂത്രധാരനായി വേഷമണിഞ്ഞത് ആര്‍.എല്‍.വി നവ്യ അനില്‍ ആണ്. കഥയുടെ താത്വിക അവലോകനം നടത്തുന്ന സൂത്രധാരനെയും നമുക്ക് കണ്ടില്ലെന്നു നടിക്കാന്‍ കഴിയില്ല. സാംസ്‌കാരികവും സാമൂഹികവുമായ സത്യങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് കഥയിലെ പല ഏടുകളും കൂട്ടിച്ചേര്‍ത്താണ് സൂത്രധാരന്‍ വേദിയില്‍ എത്തിയിരുന്നത്. ചുവന്ന തലപ്പാവണിഞ്ഞ സൂത്രധാരനെ കണ്ടവരാരും ഇനി മറക്കില്ല.

ജാതി വ്യവസ്ഥയ്‌ക്കുള്ളില്‍ ശ്വാസംമുട്ടി ജീവിച്ചിരുന്ന ഒരു സ്ത്രീ സമൂഹം കേരളത്തിനുണ്ടായിരുന്നു. എന്നാല്‍ അവയില്‍ ഓരോ അമ്മയും ഉള്ളുരുകി മാത്രം ഓര്‍ക്കുന്ന മാതൃജന്മമാണ് പറയി. ബ്രാഹ്മണന് ജനിച്ച, മറ്റു പല കുലത്തില്‍ ജീവിക്കേണ്ടി വന്നവരെന്ന് സൂത്രധാരന്‍ പറഞ്ഞു തുടങ്ങുമ്പോള്‍ പിന്നാമ്പുറത്ത് ഒരു കുഞ്ഞിന്റെ കരച്ചില്‍ ഉയരുന്നു. പിറകെ വരുന്നവരെ മനസിലാക്കിയ സൂത്രധാരന്‍ ആരാണ് ഈ ദമ്പതികള്‍ എന്ന് പറഞ്ഞു തരുന്നു. പ്രസവശേഷം വരരുചി വാക്യത്താല്‍ തന്റെ സീമന്ത പുത്രനെ ഉപേക്ഷിച്ചു പോകുന്ന പറയിയെയാണ് തുടര്‍ന്നു കാണിക്കുന്നത്. പറയിക്ക് ശബ്ദം നല്‍കിയത് നിരഞ്ജന പെരുമ്പടപ്പ് ആണ്. കാണികളില്‍ ചിലര്‍ ആ പന്തിരുകുലത്തിന്റെ പിന്‍തലമുറക്കാരായിരുന്നത് മറ്റൊരാശ്ചര്യം.

Tags: KeralaHistoryTraditionalArtFormsParayiPettaPanthirukulamVararuchiKeralaFolkloreKaikottikaliKeralaCultureAardramruthamCulturalHeritageMalayalamMythology
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

പന്തിരുകുല കഥയുടെ പെണ്ണരങ്ങ്

ദി മലബാർ ടെയിൽസ് സ്വതന്ത്ര മലയാള സിനിമയുടെ ശ്രദ്ധേയമായ മുന്നേറ്റം

ബോളിവുഡിനെ തിരുത്തിയ താരജീവിതം

വിദേശപണം ഉപയോഗിച്ചു മതപരിവർത്തനം ദേശീയ പരമാധികാരത്തിന് ഭീഷണി, ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നു, അബ്രഹാമിക് മതങ്ങള്‍ അങ്ങനെയല്ല

കൊച്ചിയിൽ അനധികൃത സ്പാകൾ സജീവമെന്ന് ആരോപണം; ലൈംഗിക ചൂഷണ ശൃംഖലയെക്കുറിച്ച് അന്വേഷണം വേണമെന്ന് ആവശ്യം

ജയ് ഹനുമാനിൽ ഋഷഭ് ഷെട്ടിയ്‌ക്കൊപ്പം മമിത ; പ്രശാന്ത് വർമ്മയുടെ ചിത്രത്തിലൂടെ തെലുങ്കിൽ അരങ്ങേറ്റം

പ്രധാനമന്ത്രിക്കെതിരെ അപകീർത്തികരമായ ഫേസ്‌ബുക്ക് പോസ്റ്റ്: രേശ്മ കോട്ടക്കാട്ടിനെതിരെ ശക്തമായ പ്രതിഷേധം

ഇന്ത്യാസഖ്യത്തിന്റെ സുപ്രീംകോടതി മാർച്ചിൽ ഭിന്നത, ഗുരുദ്വാരയിൽ കയറി മുദ്രവാക്യം വിളിച്ചതിന് എഎപി നേതാക്കൾക്കെതിരെ കേസ്

കോൺഗ്രസ് തങ്ങളുടെ വിശ്വാസ്യതയില്ലാത്ത നേതൃത്വത്തെ മാറ്റേണ്ട സമയമായി: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി യോഗി ആദിത്യനാഥ്

“സ്ത്രീയാണെന്ന് അവകാശപ്പെടുന്ന വീഡിയോയിൽ രാഹുൽ ഗാന്ധി പങ്കുവെച്ച വ്യക്തി യഥാർത്ഥത്തിൽ ഒരു ആൺകുട്ടിയാണ്,”: ആണേതാ പെണ്ണേതാന്ന് പോലും രാഹുലിനറിയില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.