Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment
Bollywood

ബോളിവുഡിനെ തിരുത്തിയ താരജീവിതം

മുരളി പാറപ്പുറംbyമുരളി പാറപ്പുറം
Oct 12, 2026, 12:22 pm IST
inBollywood, Entertainment

സിനിമയില്‍ നടന്മാരുണ്ട്, താരങ്ങളുണ്ട്, താര രാജാക്കന്മാരുണ്ട്, പിന്നെ കലാകാരന്മാരുമുണ്ട്. 50 വര്‍ഷത്തോളം നീണ്ട തന്റെ കരിയറില്‍ നാനാ പടേക്കര്‍ ഒരു നടനെന്നതിലുപരി മറ്റൊന്നാകാന്‍ ഒരിക്കലും ശ്രമിച്ചില്ല. അതാണ് ഈ നടനെ ഒരു കലാകാരനാക്കിയതും. ഒരുപക്ഷേ, ബോളിവുഡ് കണ്ടിട്ടുള്ള ഏറ്റവും മികച്ച കലാകാരന്മാരില്‍ ഒരാളായിരുന്നു നാനാ എന്നു തീര്‍ത്തു പറയാം.

1980 കളിലാണ് നാനാ പടേക്കര്‍ രംഗത്തുവരികയും, ഒരു ബോളിവുഡ് നായകനെ കുറിച്ചുള്ള ധാരണയെ വെല്ലുവിളിക്കുകയും, നിയമങ്ങള്‍ മാറ്റിമറിക്കുകയും ചെയ്തത്. ഇതൊരു ചെറിയ നേട്ടമായിരുന്നില്ല. താരപദവിയിലേക്കുള്ള വഴി പിന്തുടരാന്‍ ആഗ്രഹിക്കാതിരുന്ന നിരവധി അഭിനേതാക്കള്‍ക്ക് നാനായുടെ വിജയം ആത്മവിശ്വാസം നല്‍കി.

താരമല്ല, ഒരു നടന്‍
1951ല്‍ ഒരു മറാത്തി കുടുംബത്തില്‍ വിശ്വനാഥ് പടേക്കറായി ജനിച്ച നാനാ തന്റെ ഇരുപതുകളുടെ അവസാനത്തിലാണ് അഭിനയജീവിതം ആരംഭിച്ചത്. വലിയൊരു അരങ്ങേറ്റമൊന്നും ഉണ്ടായിരുന്നില്ല. പതിവു രീതിയില്‍ ഭീമാകാരമായ പോസ്റ്ററുകളില്‍ മുഖം പ്രത്യക്ഷപ്പെട്ടതുമില്ല. പകരം, 1978 ല്‍ ഒരു മറാത്തി സിനിമയിലൂടെ ശാന്തമായ ഒരു കടന്നുവരവായിരുന്നു അത്. തുടര്‍ന്നുള്ള ഏതാനും വര്‍ഷങ്ങളില്‍ നിരവധി മറാത്തി സിനിമകളില്‍ അഭിനയിച്ചു. പിന്നീട് ‘ലോഡ് മൗണ്ട് ബാറ്റണ്‍: ലാസ്റ്റ് വൈസ്രോയി’ എന്ന ബ്രിട്ടീഷ് ടെലിവിഷന്‍ പരമ്പരയില്‍ നാഥുറാം ഗോഡ്സെയുടെ ചെറിയൊരു വേഷം അവതരിപ്പിച്ചു.

1980 കളുടെ മധ്യത്തോടെ അഭിനയം ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങിയപ്പോള്‍, നാനായുടെ ‘സ്‌ക്രീന്‍ ടൈം’ വര്‍ധിച്ചു. ശ്രദ്ധ നേടിക്കൊടുത്ത ആദ്യകാല ഹിന്ദി ചിത്രങ്ങളിലൊന്ന് ആജ് കി ആവാസ് (1984) ആയിരുന്നു. രണ്ട് വര്‍ഷങ്ങള്‍ക്കു ശേഷം അങ്കുശ് സംഭവിച്ചു.

വഴിത്തിരിവായ വേഷം
എന്‍. ചന്ദ്ര സംവിധാനം ചെയ്ത ഈ ചിത്രം, തൊഴില്‍രഹിതരായ നാല് യുവാക്കളുടെ കഥയായിരുന്നു. അവരുടെ വഴിതെറ്റിയ ജീവിതരീതികള്‍ അയല്‍പക്കത്തെ ഒരു അമ്മയും മകളും ചേര്‍ന്ന് തിരുത്തുന്നു. ആ മകള്‍ ലൈംഗികമായി ആക്രമിക്കപ്പെടുമ്പോള്‍, യുവാക്കള്‍ നിയമം കയ്യിലെടുക്കുന്നു.

നാനായുടെ ഊര്‍ജസ്വലമായ അഭിനയം, ചടുലമായ സംഭാഷണശൈലി, ചിന്താഭരിതമായ നോട്ടം എന്നിവ മറ്റ് നടന്മാരില്‍ നിന്ന് വേറിട്ടുനിര്‍ത്തി. പിന്നീട് ‘നാനാ ടെംപ്ലേറ്റ്’ എന്ന് അറിയപ്പെടാനിടയായ അഭിനയശൈലിക്ക് തുടക്കം കുറിച്ചത് അങ്കുശിലെ വേഷമായിരുന്നു.

പാരമ്പര്യത്തിന് പുറത്തുള്ള ‘നായകന്‍’
90കളിലേക്ക് കടന്നപ്പോഴേക്കും നാനാ ശ്രദ്ധേയനായ ഒരു നടനായി മാറിയിരുന്നു. മീരാ നായര്‍ സംവിധാനം ചെയ്ത, 1987 ല്‍ ഓസ്‌കറിന് നാമനിര്‍ദേശം ലഭിച്ച സലാം ബോംബെ എന്ന ചിത്രത്തിലെ പടേക്കറുടെ പ്രകടനം പ്രശംസ നേടി. ‘പരിന്ദ’ എന്ന ചിത്രത്തിലൂടെ മികച്ച സഹനടനുള്ള ആദ്യ ദേശീയ ചലച്ചിത്ര പുരസ്‌കാരം നേടി. അപ്പോഴും ‘സഹനടന്‍’ എന്ന വിശേഷണം തുടര്‍ന്നു. ഈ നടന്റെ പ്രകടനങ്ങള്‍ പ്രശംസിക്കപ്പെട്ടുകൊണ്ടിരുന്നെങ്കിലും, വലിയ സിനിമകളില്‍ കൂടുതല്‍ വില്‍പ്പനസാധ്യതയുള്ള താരങ്ങള്‍ക്കൊപ്പമാണ് മിക്കപ്പോഴും അഭിനയിപ്പിച്ചിരുന്നത്. ഇതിനൊരു മാറ്റം വരുത്താന്‍ നാനാ തീരുമാനിച്ചു.

1991 ല്‍ പ്രഹാര്‍ എന്ന ചിത്രത്തിലൂടെ നാനാ സംവിധായകനായി. വിരമിച്ച ഒരു സൈനിക ഉദ്യോഗസ്ഥന്‍ സ്വന്തം രീതിയില്‍ നീതി നടപ്പാക്കാന്‍ തീരുമാനിക്കുന്നതിന്റെ കഥയായിരുന്നു ചിത്രം. നാനാ തന്നെ നായകവേഷത്തില്‍ അഭിനയിച്ച ചിത്രത്തില്‍ മാധുരി ദീക്ഷിത് ആയിരുന്നു നായിക. ചിത്രം മിതമായ വിജയം നേടി. പിന്നീട് മിനി സ്‌ക്രീനില്‍ ഈ ചിത്രം തരംഗമായി.

90കളുടെ മധ്യത്തോടെ തിരംഗ, ക്രാന്തിവീര്‍ എന്നീ ചിത്രങ്ങളിലൂടെ നാനാ പൂര്‍ണമായും ഒരു ബോക്‌സ് ഓഫീസ് ആകര്‍ഷണമായി. ആദ്യത്തേത്, മുതിര്‍ന്ന നടന്‍ രാജ് കുമാറിനൊപ്പം അഭിനയിച്ച ഒരു മസാല ആക്ഷന്‍ ചിത്രമായിരുന്നു. രണ്ടാമത്തേത്, അങ്കുശിനു ശേഷം മറ്റൊരു നിയമലംഘകന്റെ വേഷം അവതരിപ്പിച്ച ചിത്രവും.

നാനായുടെ ആദ്യകാല ‘വൈറല്‍’ രംഗങ്ങളില്‍ ഒരെണ്ണം സമ്മാനിച്ചതും ക്രാന്തിവീറാണ്. ഇതോടെ നായകന്റെ രൂപഭാവമില്ലാതെയും ഒരു താരത്തെപ്പോലെയുള്ള ‘പ്രകടനം’ കാഴ്ചവയ്‌ക്കാതെയിരുന്നിട്ടും നാനാ പടേക്കര്‍ ഒരു താരമായി. ക്രാന്തിവീറില്‍ മികച്ച നടനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം ലഭിച്ചു. ഇതോടെ നാനാ ഒരു നായകനായിത്തീര്‍ന്നു.

ആദ്യമൊക്കെ നാനാ ചെറിയ ബജറ്റിലുള്ള സിനിമകളില്‍ അഭിനയിക്കുകയും, ബ്ലോക്ക്ബസ്റ്റര്‍ ചിത്രങ്ങളില്‍ സഹവേഷങ്ങളില്‍ പ്രത്യക്ഷപ്പെടുകയുമാണ് ചെയ്തത്. കരിയറിന്റെ ഈ രണ്ട് വശങ്ങളും ഇങ്ങനെ സന്തുലിതമാക്കി.

നാനാ പടേക്കര്‍ ഒരു നായകനായിരുന്നോ അതോ ക്യാരക്ടര്‍ നടനായിരുന്നോ? ആര്‍ക്കും ഈ നടനെ ഒരു കള്ളിയിലൊതുക്കാന്‍ കഴിഞ്ഞില്ല. 2004 ല്‍ വാണിജ്യപരമായി വിജയിച്ച ആപ് തക് ഛപന്‍ എന്ന ചിത്രത്തിലാണ് നാനാ അവസാനമായി ഒരു പ്രധാന നായകവേഷം അവതരിപ്പിച്ചത്.

കോമഡിയിലും തിളങ്ങി
90കളിലും നാനാ പടേക്കര്‍ കോമഡിയില്‍ പരീക്ഷണം നടത്തിയിരുന്നു. ക്രാന്തിവീര്‍ എന്ന ചിത്രത്തിലെ പ്രകടനം മാസങ്ങളോളം ടെലിവിഷന്‍ സെറ്റുകളില്‍ നിറഞ്ഞുനിന്നു. അത് ഒരു സാംസ്‌കാരിക പ്രതിഭാസമായി മാറി.

എന്നാല്‍ കോമഡി നാനയുടെ അഭിനയശേഖരത്തിലെ ഒരു വേഷത്തിന്റെ ഭാഗം മാത്രമായിരുന്നു. 2007 ല്‍ വെല്‍കം എന്ന ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടു. നിരവധി താരങ്ങള്‍ ഒന്നിച്ചഭിനയിച്ച ഈ കോമഡി ചിത്രത്തില്‍ നാനാ ചെയ്ത വേഷം ഏറ്റവും വിചിത്രവും രസകരവുമായ ഒന്നായിരുന്നു.

ഉദയ് ഷെട്ടി എന്ന വേഷം ഒരു ഐക്കണായി മാറി. ‘ഗൗരവമുള്ള’ നടന്‍ എന്നതിലുപരി താന്‍ മറ്റെന്തൊക്കെയോ ആണെന്ന് നാനാ പടേക്കര്‍ തെളിയിച്ചു. ബ്ലഫ് മാസ്റ്റര്‍, ഫിര്‍ ഹേര ഫേരി, ഹാട്രിക് എന്നീ ചിത്രങ്ങളിലെ പ്രകടനങ്ങള്‍ നാനയുടെ അസാധാരണമായ കോമിക് ടൈമിങ്ങിന്റെ സൂചനകള്‍ നല്‍കി.

സ്രാവുകള്‍ നീന്തുന്ന ബോളിവുഡിനെ പലനിലകളില്‍ തിരുത്തിയ താര ജീവിതമായിരുന്നു നാനാ പടേക്കറുടേത്. അഭിപ്രായ സ്വാതന്ത്ര്യവും, അത് പ്രകടിപ്പിക്കാനുള്ള ധീരതയും ജീവിതത്തിലുടനീളം നിലനിര്‍ത്തിയ നാനാ നിരവധി വിവാദങ്ങള്‍ ക്ഷണിച്ചുവരുത്തി. പക്ഷേ അവയൊന്നും നാനയുടെ അഭിനയ ജീവിതത്തെ ബാധിച്ചില്ല. കാരണം ആ അഭിനയം ഒരു പ്രതിഭാവിലാസമായിരുന്നു.

Tags: CharacterActorCinemaHistoryIndianActorsbollywoodNanaPatekarIndianCinemaMarathiCinemaActorProfileBollywoodLegendMethodActing
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Bollywood

” ഞാൻ സിനിമാ മേഖലയിൽ നിന്നുള്ള ആളല്ല, ഗ്രാമത്തിൽ ജീവിക്കുന്നതാണ് എനിക്ക് ഇഷ്ടം “:  അമിതാബ് ബച്ചനോട് നാനാ പടേക്കർ പറഞ്ഞത് ഇങ്ങനെ 

നാനാ പടേക്കര്‍ അഗ്നിസാക്ഷി എന്ന സിനിമയില്‍ ഭാര്യയെ ഉപദ്രവിക്കുന്ന, സാഡിസ്റ്റായ ഭര്‍ത്തായി അഭിനയിക്കുന്നു (ഇടത്ത്) മീരാ നായരുടെ സലാം ബോംബെയിലെ മയക്കമരുന്ന് വില്‍പ്പനക്കാരനായ പെണ്‍വാണിഭക്കാരനായി നാനാ പടേക്കര്‍ (വലത്ത്)
Bollywood

മണ്‍മറഞ്ഞത് ഇന്ത്യന്‍ സിനിമയിലെ മെതേഡ് ആക്ടിങ്ങിന്റെ ഒരു സര്‍വ്വകലാശാല

Bollywood

നാനാ പടേക്കറുടെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി ആർഎസ്എസ്

India

ശക്തമായ ശബ്ദം നിലച്ചു; നാനാ പടേക്കറിന് ആദരാഞ്ജലി, ഇന്ത്യൻ സിനിമയ്‌ക്ക് നികത്താനാകാത്ത നഷ്ടം: അനുശോചിച്ച് സുവേന്ദു അധികാരി

Entertainment

ഐശ്വര്യ റായ് ഗർഭിണിയാണോ? നടിക്ക് നേരെ സൈബർ ആക്രമണം

പുതിയ വാര്‍ത്തകള്‍

ബോളിവുഡിനെ തിരുത്തിയ താരജീവിതം

വിദേശപണം ഉപയോഗിച്ചു മതപരിവർത്തനം ദേശീയ പരമാധികാരത്തിന് ഭീഷണി, ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നു, അബ്രഹാമിക് മതങ്ങള്‍ അങ്ങനെയല്ല

കൊച്ചിയിൽ അനധികൃത സ്പാകൾ സജീവമെന്ന് ആരോപണം; ലൈംഗിക ചൂഷണ ശൃംഖലയെക്കുറിച്ച് അന്വേഷണം വേണമെന്ന് ആവശ്യം

ജയ് ഹനുമാനിൽ ഋഷഭ് ഷെട്ടിയ്‌ക്കൊപ്പം മമിത ; പ്രശാന്ത് വർമ്മയുടെ ചിത്രത്തിലൂടെ തെലുങ്കിൽ അരങ്ങേറ്റം

പ്രധാനമന്ത്രിക്കെതിരെ അപകീർത്തികരമായ ഫേസ്‌ബുക്ക് പോസ്റ്റ്: രേശ്മ കോട്ടക്കാട്ടിനെതിരെ ശക്തമായ പ്രതിഷേധം

ഇന്ത്യാസഖ്യത്തിന്റെ സുപ്രീംകോടതി മാർച്ചിൽ ഭിന്നത, ഗുരുദ്വാരയിൽ കയറി മുദ്രവാക്യം വിളിച്ചതിന് എഎപി നേതാക്കൾക്കെതിരെ കേസ്

കോൺഗ്രസ് തങ്ങളുടെ വിശ്വാസ്യതയില്ലാത്ത നേതൃത്വത്തെ മാറ്റേണ്ട സമയമായി: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി യോഗി ആദിത്യനാഥ്

“സ്ത്രീയാണെന്ന് അവകാശപ്പെടുന്ന വീഡിയോയിൽ രാഹുൽ ഗാന്ധി പങ്കുവെച്ച വ്യക്തി യഥാർത്ഥത്തിൽ ഒരു ആൺകുട്ടിയാണ്,”: ആണേതാ പെണ്ണേതാന്ന് പോലും രാഹുലിനറിയില്ല

‘വോട്ട് ചോർച്ച’ സമരം: പ്രതിപക്ഷത്തിന്റെ കൂടിക്കാഴ്ച നിഷേധിച്ച് ചീഫ് ജസ്റ്റിസ്, നീതിപീഠത്തിലേക്ക് മാർച്ച് നടത്താൻ രാഹുലും സംഘവും

ഭാരതത്തിന്റെ വസ്ത്ര മേഖലയ്‌ക്ക് ‘വെളുത്ത പൊന്നി’ന്റെ കരുത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.