Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Idukki

കാലാവസ്ഥ വ്യതിയാനം ഏലം കൃഷിയെ ബാധിക്കും; മുന്നറിയിപ്പുമായി സ്‌പൈസസ് ബോര്‍ഡ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 20, 2026, 01:18 pm IST
inIdukki, Agriculture

കട്ടപ്പന: കാലാവസ്ഥ വ്യതിയാനത്തെ തുടര്‍ന്നുള്ള കാര്യമായ മഴക്കുറവ് സാരമായി ബാധിക്കുന്നത് ഏലം കൃഷിയേയായിരിക്കുമെന്ന് സ്‌പൈസസ് ബോര്‍ഡിന്റെ മുന്നറിയിപ്പ്. മലയോര മേഖലയിലെ മഴയില്‍ 55ശതമാനത്തിലധികം കുറവാണ് ഇതുവരെ രേഖപ്പെടുത്തിയിരിക്കുന്നത്.

കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ കണക്കുകള്‍ പ്രകാരം ജില്ലയില്‍ ജൂലൈ പകുതി വരെ കുറഞ്ഞത് 1200 മില്ലീമീറ്റര്‍ മഴയാണ് ലഭിക്കേണ്ടത്. പക്ഷേ ഇത്തവണ ലഭിച്ചതാകട്ടെ വെറും 490 മില്ലീ മീറ്റര്‍ മാത്രമാണ്. കര്‍ക്കിടകം പിറന്നിട്ടും ഏലത്തിന്റെ പ്രധാന ഉദ്പ്പാദന മേഖലയിലുടനീളം വലിയ തോതിലുള്ള മഴക്കുറവാണ് അനുഭവപ്പെടുന്നത്. ഇതിനാല്‍ ഏലത്തോട്ടങ്ങളിലെ സൂക്ഷ്മ കാലാവസ്ഥാ വ്യവസ്ഥയില്‍ കാതലായ മാറ്റം പ്രകടമായിരിക്കുകയാണ്. ഇത് ഏലച്ചെടികളില്‍ പൂവിടുന്നതിനും കായ് പിടുത്തത്തിനും കാലതാമസത്തിന് കാരണമാകും.

ജലസേചനത്തിന്റെ ആവശ്യകത വര്‍ധിപ്പിക്കുന്നതിനൊപ്പം ഫ്യൂസേറിയം (പൂപ്പൽ ബാധ), വില്‍ട്ട് (തണ്ടുചീയൽ) രോഗങ്ങള്‍ക്കും ത്രിപ്‌സ് (ചെടികളുടെ നീര് ഊറ്റിക്കുടിക്കുന്ന പ്രാണികൾ), തണ്ടുതുരപ്പന്‍ തുടങ്ങിയ കീടങ്ങളുടെ ആക്രമണത്തിനും ഇടയാക്കും. തമിഴ്‌നാട്ടിലും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും മഴ അനുകൂലമായിരുന്നുവെങ്കിലും ഇവിടങ്ങളിലെ ചെറു ഏലത്തിന്റെയും വലിയ ഏലത്തിന്റെയും ഉത്പാദനത്തിന് 10 ശതമാനത്തിലേറെ കുറവുണ്ടാകുമെന്നാണ് സ്‌പൈസസ് ബോര്‍ഡ് അധികൃതരുടെ വിലയിരുത്തല്‍.

എല്‍ – നിനോയുടെ സ്വാധീനം മൂലം കേരളത്തിലും മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഉത്പാദനത്തില്‍ കാര്യമായ കുറവുണ്ടാകുമെന്നാണ് ബോര്‍ഡ് ചൂണ്ടിക്കാട്ടുന്നത്. 2025-26 സീസണ്‍ ഏലം കര്‍ഷകര്‍ക്ക് ഉദ്പാദനത്തിന്റെയും വിലയുടെയും കാര്യത്തില്‍ മികച്ച കാലമായിരുന്നു. കഴിഞ്ഞ സീസണില്‍ ഉദ്പ്പാദനം 24715 ടണ്ണിലെത്തിയിരുന്നു. 2024-25 സീസണില്‍ ഇത് 20906 ടണ്ണായിരുന്നു. അന്ന് 2470 രൂപ വില ലഭിച്ചിരുന്നെങ്കില്‍ പിന്നീട് വില 3000 കടക്കുകയും ചെയ്തു.

സാധാരണ കാലാവസ്ഥ ക്രമത്തില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ ആദ്യം പ്രതിഫലിക്കുന്നത് ഏലം പോലെയുള്ള വിളകളിലാണെന്നാണ് കാലാവസ്ഥ നിരീക്ഷണ ശാസ്ത്രജ്ഞനായ ഗോപകുമാര്‍ ചോലയില്‍ ചൂണ്ടിക്കാട്ടുന്നത്. കടുത്ത പ്രതിസന്ധികള്‍ക്കിടയിലും കാലവര്‍ഷത്തിന്റെ ബാക്കിപത്രമായ കര്‍ക്കിടകം കനിയുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍.

Tags: AgricultureClimate Changecardamom farmersSpices Board
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

കേരള കേന്ദ്ര സര്‍വകലാശാലയുടെ നേതൃത്വത്തില്‍ ബേക്കല്‍ കടല്‍ത്തീരത്ത് നടന്ന ശുചീകരണം
Main Article

ഇന്ന് അന്തര്‍ദേശീയ സമുദ്രതീര ശുചീകരണ ദിനം: കടലിനോട് കനിവ് കാട്ടിയില്ലെങ്കില്‍…?

തുളസിദാസ് കൃഷിയിടത്തില്‍
Kerala

രാസവളത്തിന്റെ കലര്‍പ്പില്ലാതെ കാര്‍ഷിക മേഖലയില്‍ വിജയഗാഥയുമായി തുളസിദാസ്

Kerala

കൃഷിനാശം ഉണ്ടാകാതിരിക്കാന്‍ ആനത്താരകളില്‍ തടസങ്ങള്‍ സൃഷ്ടിക്കാനാകില്ലെന്ന് സുപ്രീം കോടതി,ആനകളെ തുരത്താന്‍ വെടിവയ്‌പ്പ് ഒഴിവാക്കണം

Kottayam

നെല്‍ വിത്ത് കിളിര്‍ക്കുന്നില്ലേ? പേടിക്കേണ്ടാ, കുട്ടന്‍ ചേട്ടന്‍ ഒന്നു തൊട്ടാല്‍ മതി, സ്വന്തം അനുഭവ പാഠത്തിലൂടെ കണ്ടെത്തിയ നൂതന മാര്‍ഗം

Kerala

കോഴി കർഷകർ കടുത്ത പ്രതിസന്ധിയിൽ; കോഴി വളർത്തൽ കാർഷിക മേഖലയിൽ ഉൾപ്പെടുത്തണമെന്ന് ഓൾ കേരള പൗൾട്രി ഫെഡറേഷൻ

പുതിയ വാര്‍ത്തകള്‍

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

മുഖ്യമന്ത്രിയുടെ രണ്ടാം വിവാഹ ആരോപണം: മുന്‍കൂര്‍ ജാമ്യം തേടി റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.