Friday, July 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കഥകളിയുടെ പിറവിക്ക് സാക്ഷിയായ കൊട്ടാരക്കര; രാമനാട്ടത്തിന്റെ ഓര്‍മകള്‍ ഇന്ന് അവഗണനയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 17, 2026, 12:24 pm IST
in Kerala, Kollam

കൊട്ടാരക്കര: കേരളത്തിന്റെ തനതുകലാരൂപമായ കഥകളിയുടെ പൂര്‍വരൂപമായി അംഗീകരിക്കപ്പെടുന്ന രാമനാട്ടത്തിന്റെ ജന്മഭൂമിയായ കൊട്ടാരക്കരയുടെ ചരിത്രസ്മാരകങ്ങള്‍ സംരക്ഷണമില്ലാതെ നശിച്ചുകൊണ്ടിരിക്കുകയാണെന്ന് കഥകളിപ്രേമികളുടെയും സാംസ്‌കാരിക പ്രവര്‍ത്തകരുടെയും പരാതി. രാമനാട്ടത്തിന്റെ ഉദ്ഭവവുമായി ബന്ധപ്പെട്ടതായി വിശ്വസിക്കപ്പെടുന്ന കൊട്ടാരക്കര ഗണപതി ക്ഷേത്രക്കുളത്തിലെ കുളിക്കടവും പരിസരവും ഇന്ന് കാടുകയറി അവഗണനയിലാണ്.

മലയാള സാഹിത്യചരിത്രത്തിലും കേരളത്തിന്റെ ദൃശ്യകലാ പാരമ്പര്യത്തിലും കൊട്ടാരക്കരയ്‌ക്ക് അതുല്യമായ സ്ഥാനമാണുള്ളത്. കോഴിക്കോട്ടെ സാമൂതിരി മാനവേദന്‍ രാജാവ് രചിച്ച കൃഷ്ണനാട്ടം കാണാന്‍ കലാകാരന്മാരെ അയച്ചുതരണമെന്ന് ഇളയിടത്ത് സ്വരൂപത്തിലെ കൊട്ടാരക്കര തമ്പുരാന്‍ (വീരകേരളവര്‍മ്മ) അഭ്യര്‍ഥിച്ചെങ്കിലും അത് നിരസിക്കപ്പെട്ടതോടെയാണ് രാമായണത്തെ ആസ്പദമാക്കി പുതിയ ആട്ടക്കഥ രൂപപ്പെടുത്താന്‍ തമ്പുരാന്‍ തീരുമാനിച്ചതെന്നാണ് ചരിത്രം പറയുന്നത്.

രാമനാട്ടത്തിന്റെ ഉദ്ഭവവുമായി ബന്ധപ്പെട്ടതായി വിശ്വസിക്കപ്പെടുന്ന കൊട്ടാരക്കര ഗണപതി ക്ഷേത്രക്കുളത്തിലെ കുളിക്കടവ്; കാടുകയറിയും പ്രവേശനമാര്‍ഗം അടഞ്ഞും കിടക്കുന്നു

പ്രാദേശിക ഐതിഹ്യമനുസരിച്ച്, ഇഷ്ടദേവനായ പടിഞ്ഞാറ്റിന്‍കര മഹാദേവനെ പ്രാര്‍ഥിച്ച ശേഷം കൊട്ടാരക്കര ഗണപതി ക്ഷേത്രക്കുളത്തിലെ ചെറിയ കുളിക്കടവില്‍ കുളിക്കാനെത്തിയ തമ്പുരാന്‍ കുളത്തിലെ ജലത്തില്‍ രാമനാട്ടത്തിലെ ശ്രീരാമന്റെ ദിവ്യരൂപം ദര്‍ശിച്ചു. തുടര്‍ന്ന് കൃഷ്ണനാട്ടത്തിന് ബദലായി രാമായണത്തെ ആസ്പദമാക്കി രാമനാട്ടം സൃഷ്ടിച്ചുവെന്നാണ് വിശ്വാസം.

സംസ്‌കൃതത്തില്‍ രചിക്കപ്പെട്ട കൃഷ്ണനാട്ടത്തില്‍ നിന്ന് വ്യത്യസ്തമായി, സാധാരണ ജനങ്ങള്‍ക്കും ആസ്വദിക്കാനാകുന്ന വിധത്തില്‍ മണിപ്രവാള മലയാളത്തിലായിരുന്നു കൊട്ടാരക്കര തമ്പുരാന്‍ രാമനാട്ടത്തിന്റെ ആട്ടക്കഥകള്‍ രചിച്ചത്. ശ്രീരാമാവതാരം മുതല്‍ രാമന്റെ പട്ടാഭിഷേകം വരെയുള്ള രാമായണകഥയെ എട്ടു ഭാഗങ്ങളായാണ് അവതരിപ്പിച്ചത്. പുത്രകാമേഷ്ടി, സീതാസ്വയംവരം, വിച്ഛിന്നാഭിഷേകം, ഖരവധം, ബാലിവധം, തോരണയുദ്ധം, സേതുബന്ധനം, രാമരാവണയുദ്ധം എന്നിവയാണ് പ്രധാന ഭാഗങ്ങള്‍. പിന്നീട് രാമനാട്ടം പരിണമിച്ചാണ് കഥകളി രൂപംകൊണ്ടത്. തുടര്‍ന്ന് മഹാഭാരതം ഉള്‍പ്പെടെയുള്ള ഇതിഹാസകഥകളും കഥകളിയുടെ ഭാഗമായി അവതരിപ്പിക്കപ്പെട്ടു.

എന്നാല്‍ കഥകളിയുടെ പിറവിയുമായി ബന്ധപ്പെട്ട് ചരിത്രപരവും സാംസ്‌കാരികവുമായ പ്രാധാന്യമുള്ള ക്ഷേത്രക്കുളവും കുളിക്കടവും ഇന്ന് സംരക്ഷണമില്ലാതെ കിടക്കുകയാണ്. കുളത്തിലേക്കുള്ള പഴയ നടപ്പാത ദേവസ്വം ബോര്‍ഡ് ഭിത്തി കെട്ടി അടച്ചതായും കുളം കാടുകയറി വൃത്തിഹീനമായ അവസ്ഥയിലാണെന്നും നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു.

രാമനാട്ടത്തിന്റെ ഉദ്ഭവവുമായി ബന്ധപ്പെട്ട ഈ സ്ഥലവും കൊട്ടാരക്കരയുടെ പഴയ കൊട്ടാരസമുച്ചയത്തിന്റെ അവശിഷ്ടങ്ങളും സംരക്ഷിത ചരിത്രസ്മാരകങ്ങളായി പ്രഖ്യാപിക്കണമെന്നും ഇവിടെ രാമനാട്ടംകഥകളി പഠന-ഗവേഷണ കേന്ദ്രം സ്ഥാപിക്കണമെന്നും കഥകളിപ്രേമികള്‍ വര്‍ഷങ്ങളായി ആവശ്യപ്പെടുന്നുണ്ട്. നിലവില്‍ കുളത്തിനോട് ചേര്‍ന്നുള്ള പഴയ കെട്ടിടം ദേവസ്വം സഹകരണ സൊസൈറ്റിക്ക് വാണിജ്യ ആവശ്യങ്ങള്‍ക്കായി വിട്ടുനല്‍കിയിരിക്കുകയാണ്.

കേരളത്തിന്റെ സാംസ്‌കാരിക പൈതൃകത്തിന്റെ പ്രതീകമായ കഥകളിയുടെ വേരുകള്‍ തേടിയെത്തുന്ന ഗവേഷകര്‍ക്കും കലാസ്വാദകര്‍ക്കും പ്രയോജനപ്പെടുന്ന രീതിയില്‍ ഈ ചരിത്രകേന്ദ്രം സംരക്ഷിക്കുകയും വികസിപ്പിക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യകതയാണ് ഉയരുന്ന ആവശ്യം.

Tags: KathakalikottarakkaraMalayalam LiteratureRamanattam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

കഥ: ഇളയവന്‍

Varadyam

കവിത: ഭാരത പഞ്ചഗവ്യം

സാറ അര്‍ജുന്‍ (ഇടത്ത്) കലാമണ്ഡലം ഉണ്ണികൃഷ്ണനൊപ്പം സാറ അര്‍ജുന്‍ (വലത്ത്)
India

ധുരന്ധര്‍ നായിക സാറ അര്‍ജുന്‍ നവരസം പഠിക്കാന്‍ ഇരിങ്ങാലക്കുടയില്‍… കലാമണ്ഡലം ആശാന്‍ പകര്‍ന്നുനല്‍കിയത് പുതിയ അഭിനയ പാഠങ്ങള്‍

ഇന്ദുജ ചെറൂളിയിലിന്റെ സുദേഷ്ണ
Varadyam

വ്യത്യസ്തനായൊരു സുദേഷ്ണ

Varadyam

വായന: എസ്.കെ. നായര്‍ കണ്ട സാഹിത്യകാരന്മാര്‍

പുതിയ വാര്‍ത്തകള്‍

കേരളത്തിൽ ഹെറോയിൻ വിൽപന; സംഘത്തിലെ പ്രധാന കണ്ണി ഷെഫീഖുൾ ഇസ്ലം പിടിയിൽ, പ്രവർത്തനകേന്ദ്രം പെരുമ്പാവൂർ

അഭിനേതാക്കൾ നയിക്കുന്ന അഭിനയ പരിശീലനകളരി വീണ്ടും കൊച്ചിയിൽ

വിസിറ്റർ” തുടങ്ങി

ആന്റപ്പന്റെ അത്ഭുത പ്രവർത്തികൾ തീയേറ്ററുകളിൽ

“വൺ ലാസ്റ്റ് ടൈം”: വിജയ്‌ ചിത്രം ജനനായകന്റെ ആദ്യ ഷോ രാവിലെ 6 മണി മുതൽ

വിഷ്ണു വിശാൽ – ഐശ്വര്യ ലക്ഷ്മി ചിത്രം ‘ഗാട്ട കുസ്തി 2’ യിലെ ഹൗസ് ഹസ്ബൻഡ് വീഡിയോ ഗാനം പുറത്ത്; ചിത്രം ബ്ലോക്ക്ബസ്റ്റർ വിജയം നേടി കുതിപ്പ് തുടരുന്നു

ആദ്യ ഹൈഡ്രജൻ ട്രെയിൻ രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി; ലോകത്തിലെ ഏറ്റവും നീളമുള്ള പാസഞ്ചർ ട്രെയിൻ

കഥകളിയുടെ പിറവിക്ക് സാക്ഷിയായ കൊട്ടാരക്കര; രാമനാട്ടത്തിന്റെ ഓര്‍മകള്‍ ഇന്ന് അവഗണനയില്‍

വി.ഡി സതീശന്റെ അവകാശ വാദം തള്ളി ടാറ്റ​ഗ്രൂപ്പ്; ഒരിടത്തും ടാറ്റ കപ്പൽ നിർമാണശാല നിർമിക്കുന്നില്ലെന്ന് കമ്പനി

ഇനി മുതല്‍ ശ്രീരാമസേതു… ദല്‍ഹിയെയും ഗാസിയബാദിനെയും ബന്ധിപ്പിക്കുന്ന പാതയ്‌ക്ക് പുതിയ പേര് നല്‍കി ഗാസിയാബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.