ആലപ്പുഴ:ഹൗസ്ബോട്ടില്‍ നിന്ന് കായലില്‍ വീണ സ്പാ ജീവനക്കാരി മരിച്ചു. തമിഴ്‌നാട് വെള്ളൂര്‍ സ്വദേശിനി ശരണ്യ രാധാകൃഷ്ണന്‍ (34) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 11.50 ഓടെ ആയിരുന്നു അപകടം.
ശരണ്യയും ആസാം സ്വദേശിനിയായ മറ്റൊരു യുവതിയും തമിഴ്നാട്ടില്‍ നിന്നുള്ള അഞ്ച് യുവാക്കള്‍ക്കൊപ്പമാണ് ഹൗസ്ബോട്ട് സവാരിക്കായി എത്തിയത്. പുന്നമടയിലെ സ്പായിലെ ജീവനക്കാരാണ് യുവതികള്‍.
കരയിലേക്ക് ഇറങ്ങാനായി രാത്രിയില്‍ ഇവര്‍ സഞ്ചരിച്ച ഹൗസ്ബോട്ടില്‍ നിന്ന് മറ്റൊന്നിലേക്ക് കയറുന്നതിനിടെ യുവതി കായലിലേക്ക് വീണു. തെരച്ചിലില്‍ ഇന്ന് ഉച്ചക്ക് ഒരു മണിയോടെ ആണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.














