മലപ്പുറം : പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരെ പരസ്യമായി വധഭീഷണി മുഴക്കിയ മലയാളിയ്‌ക്കെതിരെ എൻ ഐ എയ്‌ക്ക് പരാതി .
വെള്ളിയാഴ്‌ച്ച പ്രധാനമന്ത്രിയുടെ ശിരച്ഛേദം നടത്തുമെന്നായിരുന്നു ഭീഷണി . മലപ്പുറം പരപ്പനങ്ങാടി സ്വദേശി മിഥുനെതിരെയാണ് പരാതി . സംസ്ഥാന പൊലീസ് ഇയാൾക്ക് മാനസികരോഗമുണ്ടെന്ന പേരിൽ കേസ് ഒതുക്കാൻ ശ്രമിക്കുന്നതിനിടെയാണ് ബിജെപി പ്രവർത്തകർ എൻ ഐ എയ്‌ക്ക് പരാതി നൽകിയിരിക്കുന്നത് .
















