Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ഫിഫ ലോകകപ്പ് 2026: ക്വാര്‍ട്ടറിലേക്ക്… സ്വിസ് നിക്ഷേപം!

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 9, 2026, 09:11 am IST
inFootball
പ്രീക്വാര്‍ട്ടറില്‍ വിജയമുറപ്പിച്ച പെനാല്‍റ്റി ഷൂട്ടഔട്ട് ഗോള്‍ വീണ നിമിഷം സ്വിസ് താരങ്ങള്‍

പ്രീക്വാര്‍ട്ടറില്‍ വിജയമുറപ്പിച്ച പെനാല്‍റ്റി ഷൂട്ടഔട്ട് ഗോള്‍ വീണ നിമിഷം സ്വിസ് താരങ്ങള്‍

വാന്‍കൂവര്‍: പോര്‍ച്ചുഗലിനും ബ്രസീലിനും പിന്നാലെ ലാറ്റിനമേരിക്കന്‍ കേളീ ശൈലിയുടെ വക്താക്കളായ കൊളംബിയയും വീണു. ഇന്നലെ നടന്ന സൂപ്പര്‍ പോരാട്ടത്തില്‍ ഷൂട്ടൗട്ടിനൊടുവില്‍ യൂറോപ്യന്‍ കരുത്തരായ സ്വിറ്റ്‌സര്‍ലന്‍ഡിനോടാണ് ഹമീഷ് റോഡ്രിഗസിന്റെ കൊളംബിയ കീഴടങ്ങിയത്. മൂന്നിനെതിരെ നാല് ഗോളുകള്‍ക്കായിരുന്നു സ്വിസ് പടയുടെ വിജയം. ഷൂട്ടൗട്ടില്‍ സ്വിറ്റ്സര്‍ലന്‍ഡ് നാലെണ്ണം വലയിലാക്കിയപ്പോള്‍ കൊളംബിയയ്‌ക്ക് മൂന്നെണ്ണം മാത്രമാണ് ലക്ഷ്യത്തിലെത്തിക്കാനായത്. വിജയത്തോടെ സ്വിറ്റ്‌സര്‍ലന്‍ഡ് ക്വാര്‍ട്ടറിലെത്തി. ഈജിപ്തിനെ പരാജയപ്പെടുത്തിയ അര്‍ജന്റീനയാണ് ക്വാര്‍ട്ടിറില്‍ സ്വിറ്റ്സര്‍ലന്‍ഡിന്റെ എതിരാളികള്‍.

നിശ്ചിത സമയത്തും അധികസമയത്തും ഇരു ടീമുകളും ഗോള്‍രഹിത സമനില പാലിച്ചതിനെ തുടര്‍ന്നാണ് കളി ഷൂട്ടൗട്ടിലേക്ക് നീണ്ടത്. ഷൂട്ടൗട്ടില്‍ സ്വിറ്റ്സര്‍ലന്‍ഡിനായി ഗ്രാനിറ്റ് ഷാക്ക, സെക്കി അംദുനി, സെഡ്രിക് ഇറ്റെന്‍, റൂബന്‍ വാര്‍ഗാസ് എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍ മാനുവല്‍ അകാന്‍ജിയുടെ ഷോട്ട് ക്രോസ്ബാറിന് മുകളിലൂടെ പറന്നു. കൊളംബിയയ്‌ക്കുവേണ്ടി യുവാന്‍ ഫെര്‍ണാണ്ടോ ക്വിന്റേറോ, യമിന്‍ട്ടണ്‍ കാംപാസ്, ലൂയിസ് ഡിയാസ് എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍ ഡവിന്‍സണ്‍ സാഞ്ചസിന്റെ ഷോട്ട് ക്രോസ്ബാറില്‍ തട്ടിത്തെറിച്ചു. അവര്‍ക്കായി നാലാം കിക്കെടുത്ത കുച്ചോ ഹെര്‍ണാണ്ടസിന്റെ കിക്ക് സ്വിസ് ഗോളി രക്ഷപ്പെടുത്തുകയും ചെയ്തു.

1954-ല്‍ സ്വന്തം മണ്ണില്‍ നടന്ന ലോകകപ്പില്‍ ക്വാര്‍ട്ടറിലെത്തിയതിനുശേഷം ഇതാദ്യമായാണ് സ്വിസ് പട ലോകകപ്പിന്റെ അവസാന എട്ട് ടീമുകളിലൊന്നാകുന്നത്. കഴിഞ്ഞ മൂന്ന് ലോകകപ്പുകളിലും പ്രീ ക്വാര്‍ട്ടറിലും വീണു. അതേസമയം 2014നുശേഷം ആദ്യമായി ക്വാര്‍ട്ടറില്‍ പ്രവേശിക്കാമെന്ന കൊളംബിയയുടെ സ്വപ്‌നമാണ് ഇന്നലെ തോല്‍വിയോടെ ഇല്ലാതായത്.

കളിയില്‍ പന്ത് കൈവശം വയ്‌ക്കുന്നതില്‍ സ്വിസിന് നേരിയ മുന്‍തൂക്കം ലഭിച്ചെങ്കിലും ഷോട്ടുകള്‍ ഉതിര്‍ക്കുന്നതില്‍ കൊളംബിയയായിരുന്നു മുന്നില്‍. മൂന്ന് ഓണ്‍ ടാര്‍ഗറ്റ് ഷോട്ടുകള്‍ അടക്കം അവര്‍ ആകെ പായിച്ചത് 15 എണ്ണം. സ്വിസാകട്ടെ രണ്ട് ഓണ്‍ ടാര്‍ഗറ്റ് അടക്കം ഏഴ് ഷോട്ടുകള്‍ മാത്രമാണ് തൊടുത്തത്.

മത്സരത്തിലുടനീളം കൊളംബിയയും സ്വിറ്റസര്‍ലന്‍ഡും മികച്ച പ്രകടനം കാഴ്ചവച്ചെങ്കിലും ഗോള്‍ മാത്രം അകന്നുനിന്നു. മനോഹരമായ ഒട്ടേറെ ഗോള്‍ ശ്രമങ്ങളുണ്ടായെങ്കിലും അവയൊന്നും ലക്ഷ്യത്തിലെത്തിയില്ല. പരിക്കേറ്റ യൊഹാന്‍ മാന്‍സാംബിയുടെ അഭാവം സ്വിറ്റ്സര്‍ലന്‍ഡിന്റെ മുന്നേറ്റങ്ങളില്‍ നിഴലിച്ചു. പരിശീലനത്തിനിടെ മുട്ടിന് പരിക്കേറ്റതാണ് മാന്‍സാംബിക്ക് തിരിച്ചടിയായത്. ടൂര്‍ണമെന്റില്‍ ഇതുവരെ മൂന്ന് ഗോളുകളും രണ്ട് അസിസ്റ്റുകളും നേടി മികച്ച ഫോമിലായിരുന്നു താരം. ഇന്നലെ കളിക്കാനിറങ്ങിയതോടെ കൊളംബിയന്‍ നായകന്‍ ഹമീഷ് റോഡ്രിഗസ് ഒരു നേട്ടം സ്വന്തമാക്കി. കൊളംബിയയ്‌ക്കായി ഏറ്റവും കൂടുതല്‍ മത്സരങ്ങളില്‍ കളിച്ച താരമെന്ന റിക്കാര്‍ഡാണ് താരം സ്വന്തം പേരിലാക്കിയത്. അവരുടെ വിഖ്യാത ഗോളി ഡേവിഡ് ഒസ്പിനയുടെ പേരിലുണ്ടായിരുന്ന 130 മത്സരങ്ങളെന്ന റിക്കാര്‍ഡാണ് ഇന്നലെ 131 മത്സരങ്ങള്‍ കളിച്ച് 34കാരനായ റോഡ്രിഗസ് തിരുത്തിയത്.

സ്വിറ്റ്‌സര്‍ലന്‍ഡ് 4-2-3-1 ശൈലിയിലും കൊളംബിയ 4-4-1-1 ശൈലിയിലുമാണ് മൈതാനത്തിറങ്ങിയത്. 14-ാം മിനിറ്റില്‍ കൊളംബിയക്ക് ഫ്രീകിക്ക്. ഹമീഷ് റോഡ്രിഗസ് എടുത്ത കിക്ക് സ്വിസ് ഗോളി ഗ്രെഗോര്‍ കോബെല്‍ കൈയിലൊതുക്കി. 22-ാം മിനിറ്റില്‍ കൊളംബിയ താരം ഗുസ്താവോ പ്യുവേര്‍ട്ട ബോക്‌സിന് തൊട്ടുപുറത്തുനിന്ന് പറത്തിയ മനോഹരമായ ഷോട്ട് സ്വിസ് ഗോളി രക്ഷപ്പെടുത്തി. 31-ാം മിനിറ്റില്‍ സ്വിറ്റ്‌സര്‍ലന്‍ഡിന്റെ ഡാനിയേല്‍ മുനോസ് തൊടുത്ത ഉഗ്രന്‍ ഷോട്ട് കൊളംബിയന്‍ ഗോളി പറന്ന് രക്ഷപ്പെടുത്തി. തൊട്ടടുത്ത മിനിറ്റിലും സ്വിസ് ടീം ഗോളിനായി ശ്രമിച്ചെങ്കിലും ഗോള്‍ കീപ്പര്‍ കൃത്യമായി തടുത്തു. ഇരു ടീമുകളും ബോക്‌സ് വരെയെത്തി മടങ്ങിപ്പോകുന്നതാണ് കണ്ടത്. ഇതോടെ ആദ്യപകുതി ഗോള്‍രഹിതമായി.

രണ്ടാം പകുതിയിലും പ്രതിരോധ നിര ശക്തമായി തുടര്‍ന്നതോടെ ഇരു ടീമുകള്‍ക്കും കാര്യമായൊന്നും ചെയ്യാനായില്ല. 46-ാം മിനിറ്റില്‍ സ്വിറ്റ്‌സര്‍ലന്‍ഡ് താരം ജിബ്രില്‍ സോ ഗോളിനായി ശ്രമിച്ചെങ്കിലും ലക്ഷ്യം പിഴച്ചു. പിന്നാലെ പോസ്റ്റിന് തൊട്ടുപുറത്തുനിന്നു ലഭിച്ച ഫ്രീകിക്കും സ്വിറ്റ്‌സര്‍ലന്‍ഡിന് ഗോളാക്കാനായില്ല. 55-ാം മിനിറ്റില്‍ ഫാബിയന്‍ റെയ്ഡര്‍ എടുത്ത ഫ്രീകിക്ക് പോസ്റ്റിന്റെ ഇടതുമൂലയിലൂടെ പുറത്തേക്ക് പോയി. തുടര്‍ന്നും കടുപ്പിച്ച പ്രതിരോധത്തിനൊപ്പം മികച്ച മുന്നേറ്റങ്ങളുമായി ഇരു ടീമുകളും കളം നിറഞ്ഞെങ്കിലും നിശ്ചിത സമയത്ത് വിജയഗോള്‍ വിട്ടുനിന്നു. ഇതോടെ കളി അധികസമയത്തേക്ക്. എക്‌സ്ട്രാ സമയത്തും ഗോള്‍വിട്ടനിന്നതോടെ കളി ഷൂട്ടൗട്ടിലേക്ക് നീളുകയായിരുന്നു.

Tags: FIFA World Cup 2026England-Swiss
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

അര്‍ജന്റീനയെ ലോകകപ്പില്‍ നിലനിര്‍ത്താന്‍ റഫറിമാര്‍ ശ്രമിച്ചതിന് കൂടുതല്‍ തെളിവുകള്‍; ‘എംബോളോയെ പുറത്താക്കിയത് തെറ്റ്’

Football

അര്‍ജന്റീനയെ വിറപ്പിച്ച ഗോള്‍ ‘ദ ബെസ്റ്റ്’

മാര്‍ക്ക് കുക്കുറെയ്യയെ പ്രോത്സാഹിപ്പിക്കുന്ന മകന്‍ മാത്യവും ഭാര്യ ക്ലോഡിയയും (ഇടത്ത്) മാര്‍ക്ക് കുക്കുറെയ്യ മകന്‍ മാത്യുവിന്‍റെ കഥ പങ്കുവെച്ച് കരയുന്നു (വലത്ത്)
Football

സ്പെയിനിന്റെ മാര്‍ക്ക് കുക്കുറെയ കളിക്കളത്തിലെ പുലി…പക്ഷെ ഓട്ടിസം ബാധിച്ച മകനെയോര്‍ത്താല്‍ ഈ അച്ഛന്‍ പൊട്ടിപ്പൊട്ടികരയും .

Football

ഫിഫ സ്വപ്‌ന ഇലവനില്‍ ഗോളി വൊസീഞ്ഞ

World

ഫിഫ ലോകകപ്പ് 2026: മൂവായിരത്തിലധികം അനധികൃത വെബ്‌സൈറ്റുകള്‍ ഉപയോഗിച്ചതായി വെളിപ്പെടുത്തല്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഖേല്‍ കീ ബാത്ത്, പിഎം മോദി കെ സാഥ് ; പി.ടി. ഉഷയും അഞ്ജു ബോബി ജോര്‍ജും പി. ആര്‍. ശ്രീജേഷും യുവാക്കളുമായി സംവദിക്കും

എയർഹോസ്റ്റസിൽനിന്ന് ലഹരിക്കടത്തിലേക്ക്; ഒരു കിലോയോളം മെഫെഡ്രോണുമായി യുവതിയും സഹായിയും പിടിയിൽ

നിയമനം അട്ടിമറിക്കാന്‍ ഉദ്യോഗസ്ഥ നീക്കം ശക്തം; കെഎഎസ് ഉദ്യോഗാര്‍ത്ഥികള്‍ ആശങ്കയില്‍

വിഴിഞ്ഞം തുറമുഖം മാത്രമല്ല;  പുതിയ സാമ്പത്തിക വാതിലാണ്; തുറമുഖത്തിന്റെ വളർച്ച ഓരോ കുടുംബത്തിന്റെയും വളർച്ചയായി മാറണം: ഡോ. രഞ്ജിത് പിള്ള

കാൽനൂറ്റാണ്ട് കുടുംബത്തിനൊപ്പം ; പാർവ്വതിയമ്മയ്‌ക്ക് വൈദികന്റെ വീട്ടിൽ ഹൈന്ദവ ആചാരപ്രകാരം അന്ത്യകർമം

സ്വകാര്യ ദൃശ്യങ്ങൾ ഭർത്താവ് വിറ്റ സംഭവം; വെബ്‌സൈറ്റുകളിൽ നിന്ന് ദൃശ്യങ്ങൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുവതി ഹൈക്കോടതിയിൽ

മറഡോണയുടെ ‘ഹാന്‍ഡ് ഓഫ് ഗോഡ്’ പന്തിന് 30 കോടി; നാലു പതിറ്റാണ്ടിനിപ്പുറം വീണ്ടും ചരിത്രം കുറിച്ച് വിവാദപ്പന്ത്

ഒരിക്കലും സാധ്യമാകില്ലെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തിയ ഇന്ത്യയുടെ ഡിജിറ്റൽ പേയ്‌മെന്റ്: ഒരു ദശാബ്ദത്തെ ജനപ്രീതിയെയും മുന്നേറ്റത്തെയും പ്രശംസിച്ച് മോദി

‘അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി നാടുകടത്തണം’; സംസ്ഥാന പൊലീസ് മേധാവിമാർക്ക് അമിത് ഷായുടെ നിർദേശം

‘എല്ലാം താനാണെന്ന ഭാവം ഒരു കമ്മ്യൂണിസ്റ്റ് നേതാവിന് യോജിച്ചതല്ല’; പിണറായിക്കെതിരെ സി.പി.ഐ മുഖപത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.