Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

ഫിഫ ലോകകപ്പ്: നാലായി ചുരുങ്ങാന്‍ എട്ട് കൂട്ടര്‍, ഇനി ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 9, 2026, 08:06 am IST
inFootball

അറ്റ്ലാന്റ: ഭാരത സമയം നാളെ പുലര്‍ച്ചെ 1.30ന് ആരംഭിക്കുന്ന മത്സരത്തോടെ ലോകകപ്പ് ഫുട്‌ബോള്‍ 2026ന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ക്ക് തുടക്കമാകും. ഫോക്‌സ് ബറോയില്‍ നടക്കുന്ന ആദ്യ ക്വാര്‍ട്ടര്‍ പോരില്‍ നിലവിലെ റണ്ണറപ്പുകളായ ഫ്രാന്‍സും കഴിഞ്ഞ തവണ സെമി വരെ മുന്നേറിയ മൊറോക്കോയും തമ്മില്‍ ഏറ്റുമുട്ടും. നാളെ രാത്രി 12.30ന് രണ്ടാം ക്വാര്‍ട്ടര്‍ നടക്കും. ഞായറാഴ്‌ച്ച പുലര്‍ച്ചെ 2.30നും 6.30നുമായി നടക്കുന്ന രണ്ട് മത്സരങ്ങള്‍ കൂടി കഴിയുന്നതോടെ ക്വാര്‍ട്ടര്‍ തീരും. ഒപ്പം അടുത്ത ചൊവ്വ, ബുധന്‍ ദിവസങ്ങളിലായി നടക്കുന്ന സെമി പോരാട്ടത്തിനുള്ള ലൈനപ്പ് തയ്യാറാകും. കഴിഞ്ഞ ദിവസം നടന്ന അവസാന പ്രീ ക്വാര്‍ട്ടര്‍ മത്സരങ്ങളില്‍ അര്‍ജന്റീന ഈജിപ്തിനെയും സ്വിറ്റ്സര്‍ലന്‍ഡ് കൊളംബിയയെയും പരാജയപ്പെടുത്തി.

ക്വാര്‍ട്ടറില്‍ ഇവര്‍ മുഖാമുഖം

സ്‌പെയിന്‍-കൊളംബിയ

കരുത്തരായ പോര്‍ച്ചുഗലിനെ പ്രീക്വാര്‍ട്ടറില്‍ തളച്ച് നീണ്ട 16 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ലോകകപ്പ് സെമിയിലേക്ക് മുന്നേറാനാണ് നാളെ രാത്രി 12.30ന് സ്‌പെയിന്‍ ബെല്‍ജിയത്തെ നേരിടുക. ലോസ് ആഞ്ചലസിലാണ് മത്സരം. പ്രീക്വാര്‍ട്ടറില്‍ അമേരിക്കയെ 4-1ന് തകര്‍ത്താണ് സ്‌പെയിനെ നേരിടാന്‍ ബെല്‍ജിയം തയ്യാറെടുക്കുന്നത്. എട്ട് വര്‍ഷം മുമ്പ് പ്രതീക്ഷയോടെ സെമിയിലേക്ക് എത്തിയതിന്റെ ഓര്‍മകളുമായാണ് ബെല്‍ജിയം ഇന്ന് വീണ്ടും ക്വാര്‍ട്ടര്‍ കളിക്കാനിറങ്ങുന്നത്. 2018ല്‍ നടന്ന ആ ലോകകപ്പിന്റെ ക്വാര്‍ട്ടറില്‍ കരുത്തന്‍ ബ്രസീലിനെ തോല്‍പ്പിച്ചായിരുന്നു ബെല്‍ജിയത്തിന്റെ മുന്നേറ്റം.

നോര്‍വേ-ഇംഗ്ലണ്ട്

ഞായറാഴ്‌ച്ച പുലര്‍ച്ചെ 2.30ന് മയാമിയില്‍ നോര്‍വേ-ഇംഗ്ലണ്ട് ക്വാര്‍ട്ടര്‍ പോരാട്ടം നടക്കും. അഞ്ച് തവണ ലോക കിരീടം നേടിയ ബ്രസീലിനെ പ്രീക്വാര്‍ട്ടറില്‍ 2-1ന് തോല്‍പ്പിച്ചാണ് നോര്‍വേയുടെ വരവ്. ഈ പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തിന് മുമ്പ് ബ്രസീലിനനുകൂലമായിരുന്ന 95 ശതമാനം പ്രവചനത്തെയും അട്ടിമറിച്ചുകൊണ്ടായിരുന്നു നോര്‍വേയുടെ വിജയം. ഇംഗ്ലണ്ട് ക്വാര്‍ട്ടറിലെത്തുന്നത് ആതിഥേയ ടീമുകളില്‍ ഒന്നായ മെക്‌സിക്കോയെ പ്രീക്വാര്‍ട്ടറില്‍ 3-2ന് തുരത്തിയാണ്. ആവേശകരമായ മത്സരത്തില്‍ പത്ത് പേരായി ചുരുങ്ങിയ ശേഷമായിരുന്നു ഇംഗ്ലണ്ടിന്റെ ഗംഭീര വിജയം. ഒരേ നിലവാരത്തില്‍ ടോട്ടല്‍ ഫുട്‌ബോള്‍ കളിക്കുന്ന ടീമുകളാണ് രണ്ടും. നോര്‍വേ പ്രതിരോധത്തില്‍ കൂടുതല്‍ ശ്രദ്ധയൂന്നുമ്പോള്‍ തനി പ്രീമിയര്‍ ലീഗ് ശൈലിയിലുള്ള സ്റ്റൈലിഷ് ഗെയിം ആണ് ഇംഗ്ലണ്ട് കാഴ്‌ച്ചവയ്‌ക്കുന്നത്.

അര്‍ജന്റീന-സ്വിറ്റ്‌സര്‍ലന്‍ഡ്

ഞായറാഴ്‌ച്ച രാവിലെ 6.30ന് നടക്കുന്ന അര്‍ജന്റീന-സ്വിറ്റ്‌സര്‍ലന്‍ഡ് പോരാട്ടത്തോടെ ഇത്തവണത്തെ ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ കഴിയും. ആവേശക്കടലിരമ്പം കണ്ട മത്സരത്തില്‍ ഈജിപ്ത് വെല്ലുവിളിയെ 3-2ന് മറികടന്നാണ് നിലവിലെ ജേതാക്കളായ അര്‍ജന്റീനയുടെ ക്വാര്‍ട്ടര്‍ പ്രവേശം. കളിയുടെ 75 ശതമാനം സമയവും കളം നിറഞ്ഞ ഈജിപ്തിനെതിരായ പ്രീക്വാര്‍ട്ടറില്‍ അവസാനത്തെ 12 മിനിറ്റില്‍ മൂന്ന് ഗോളുകള്‍ നേടിയാണ് അര്‍ജന്റീന തിരിച്ചുവരവ് നടത്തി വിജയം പിടിച്ചെടുത്തത്. ഗ്രൂപ്പ് ഘട്ടം മുതല്‍ മികച്ച പോരാട്ടത്തോടെ മുന്നേറിയ കൊളംബിയയുടെ കഥ കഴിച്ചുകൊണ്ടാണ് സ്വിറ്റ്‌സര്‍ലന്‍ഡ് ക്വാര്‍ട്ടര്‍ പാസെടുത്തിരിക്കുന്നത്. കൊളംബിയ-സ്വിസ്സ് നിശ്ചിത സമയ മത്സരവും അധിക സമയ മത്സരവും ഗോളില്ലാതെ തീരുകയായിരുന്നു. വിജയിയെ നിര്‍ണയിക്കാന്‍ നടത്തിയ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ സ്വിറ്റ്‌സര്‍ലന്‍ഡ് 4-3ന് ജയിച്ചുകൊണ്ട് അന്തിമ എട്ടില്‍ ഇടം കണ്ടെത്തുകയായിരുന്നു.

Tags: FIFA World Cup 2026World cup Quarter-final
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

അര്‍ജന്റീനയെ ലോകകപ്പില്‍ നിലനിര്‍ത്താന്‍ റഫറിമാര്‍ ശ്രമിച്ചതിന് കൂടുതല്‍ തെളിവുകള്‍; ‘എംബോളോയെ പുറത്താക്കിയത് തെറ്റ്’

Football

അര്‍ജന്റീനയെ വിറപ്പിച്ച ഗോള്‍ ‘ദ ബെസ്റ്റ്’

മാര്‍ക്ക് കുക്കുറെയ്യയെ പ്രോത്സാഹിപ്പിക്കുന്ന മകന്‍ മാത്യവും ഭാര്യ ക്ലോഡിയയും (ഇടത്ത്) മാര്‍ക്ക് കുക്കുറെയ്യ മകന്‍ മാത്യുവിന്‍റെ കഥ പങ്കുവെച്ച് കരയുന്നു (വലത്ത്)
Football

സ്പെയിനിന്റെ മാര്‍ക്ക് കുക്കുറെയ കളിക്കളത്തിലെ പുലി…പക്ഷെ ഓട്ടിസം ബാധിച്ച മകനെയോര്‍ത്താല്‍ ഈ അച്ഛന്‍ പൊട്ടിപ്പൊട്ടികരയും .

Football

ഫിഫ സ്വപ്‌ന ഇലവനില്‍ ഗോളി വൊസീഞ്ഞ

World

ഫിഫ ലോകകപ്പ് 2026: മൂവായിരത്തിലധികം അനധികൃത വെബ്‌സൈറ്റുകള്‍ ഉപയോഗിച്ചതായി വെളിപ്പെടുത്തല്‍

പുതിയ വാര്‍ത്തകള്‍

’55 വർഷത്തെ ഭരണവും രണ്ട് വർഷത്തെ അടിയന്തരാവസ്ഥയും’ : കോൺഗ്രസിന്റെ ജനാധിപത്യ അവകാശവാദങ്ങളെ വിമർശിച്ച് കേന്ദ്രമന്ത്രി കിരൺ റിജിജു

കൗണ്‍സിലര്‍ സുഗതനെ ജയിലിലടച്ചത് കള്ളക്കേസിലെന്ന് തെളിഞ്ഞു – രാജീവ് ചന്ദ്രശേഖര്‍

വിവാഹ സല്‍ക്കാരത്തിന് ഭക്ഷണം എത്തിക്കാതെ ലക്ഷങ്ങള്‍ തട്ടിയ കാറ്ററിംഗ് സ്ഥാപന ഉടമയെ പൊലിസ് ചോദ്യം ചെയ്തു

കരിങ്കടൽ കപ്പൽ ആക്രമണത്തിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി ഇന്ത്യ : മൂന്ന് ഇന്ത്യൻ ജീവനക്കാർ സുരക്ഷിതർ

ത്രിപുരയിൽ ബാലറ്റ് പേപ്പറും ചതിച്ചല്ലോ ! അപ്പോൾ ഇനി ബാലറ്റും വേണ്ട , ഇവിഎമ്മും വേണ്ട ; അടുത്തത് ഇനി നറുക്കെടുപ്പാക്കിയാലോ

കേരള സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

സിപിഎം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗസ്ഥലത്ത് ഒറ്റയാള്‍ പ്രതിഷേധവുമായി മുന്‍ ബ്രാഞ്ച് സെക്രട്ടറി വായ്‌പ ക്രമക്കേടിലൂടെ സ്ഥലംതട്ടിയെടുത്തെന്ന് പരാതി

ദല്‍ഹി പൊലീസുദ്യോഗസ്ഥന്‍ വിവേക് ​​ഭഗത്

വിവേക് ഭഗത് മാധ്യമപ്രവര്‍ത്തകയെ അപമാനിക്കുന്ന കള്ള വീഡിയോ: മാധ്യമപ്രവർത്തനെ അറസ്റ്റ് ചെയ്ത് ദൽഹി പോലീസ്

ജയില്‍ മോചിതനായ സുഗതന് ആവേശകരമായ സ്വീകരണം, സുരേഷ് ഗോപിയും എത്തി, ജനങ്ങള്‍ക്ക് വേണ്ടി ഇനിയും ജയില്‍വാസത്തിന് തയാര്‍, ഗുണ്ടയാക്കിയത് സി പി എം

‘മാധ്യമപ്രവര്‍ത്തകയെ ഉപദ്രവിച്ചിട്ടില്ല, കുറ്റം ചെയ്തിട്ടില്ലെങ്കില്‍ സ്ഥാനക്കയറ്റം മതി’: വിവേക് ഭഗതിന്റെ വെല്ലുവിളിക്ക് മുന്‍പില്‍ പതറി സിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.