ന്യൂദല്‍ഹി: ദല്‍ഹി പൊലീസുദ്യോഗസ്ഥന്‍ വിവേക് ഭഗതിനെ മോശമായി ചിത്രീകരിക്കുന്ന തരത്തിൽ കൃത്രിമമായി തയ്യാറാക്കിയ സിസിടിവി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്ത് സേനയുടെ പ്രതിച്ഛായയ്‌ക്ക് കളങ്കമുണ്ടാക്കിയെന്നാരോപിച്ച്, സ്വതന്ത്ര മാധ്യമപ്രവർത്തകനാണെന്ന് അവകാശപ്പെട്ട 24 കാരനെ ചൊവ്വാഴ്ച ദൽഹി പോലീസ് അറസ്റ്റ് ചെയ്തു.
ന്യൂദൽഹിയിൽ മാധ്യമങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് അഡീഷണൽ ഡിസിപി മൻജീത് ഷിയോറൻ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ന്യൂദൽഹി ജില്ലയിലെ സൈബർ പോലീസ് സ്റ്റേഷൻ ഈ ഉള്ളടക്കം ശ്രദ്ധയിൽ പ്പെടുത്തിയതിനെത്തുടർന്ന് സ്വതന്ത്രമാധ്യമപ്രവര്‍ത്തകനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. .
32കാരനായ ദല്‍ഹി പൊലീസ് ഉദ്യോഗസ്ഥനായ വിവേക് ഭഗത് വനിത മാധ്യമപ്രവര്‍ത്തകയെ അപമാനിക്കുന്ന തരത്തിലുള്ളതായിരുന്നു ഈ വ്യാജവീഡിയോ. അന്വേഷണത്തിൽ, ഹരിയാന സ്വദേശിയാണ് ഈ വീഡിയോ പ്രത്യക്ഷപ്പെട്ട സോഷ്യൽ മീഡിയ അക്കൗണ്ട് കൈകാര്യം ചെയ്യുന്നതെന്ന് പോലീസ് കണ്ടെത്തി. എഐ (AI) ടൂളുകൾ ഉപയോഗിച്ചാണ് പ്രതി കൃത്രിമ ദൃശ്യങ്ങൾ തയ്യാറാക്കിയതെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു.
സേനയുടെ പ്രതിച്ഛായ തകർക്കുക, അരാജകത്വം പരത്തുക, പ്രതിഷേധക്കാരെ പ്രകോപിപ്പിച്ച് അശാന്തിയുടെ അന്തരീക്ഷം സൃഷ്ടിക്കുക, അതുവഴി അക്രമത്തിന് വഴിയൊരുക്കുക എന്നിവയായിരുന്നു ഇതിനു പിന്നിലെ ലക്ഷ്യമെന്ന് ദൽഹി പോലീസ് വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ദല്‍ഹിയില്‍ സിജെപി നടത്തിയ പ്രക്ഷോഭത്തിനിടെ വിവേക് ഭഗത് എന്ന യുവ പൊലീസുദ്യോഗസ്ഥന്‍ ഒരു വനിതാ മാധ്യമപ്രവര്‍ത്തകയെ അപമാനിച്ചു എന്നായിരുന്നു സിജെപിയുടെ ആരോപണം. പ്രതിഷേധത്തിനിടെ ഒരു വനിതാ മാധ്യമപ്രവർത്തകയെ വിവേക് ഭഗത് കടന്നുപിടിച്ചെന്ന് ആരോപിച്ച് സിജെപി (CJP) സഹ-കൺവീനർ സൗരവ് ദാസ് ഭഗതിനെതിരെ രംഗത്തെത്തിയിരുന്നു. വിവേക് ഭഗതിനെ സസ്പെൻഡ് ചെയ്യണമെന്നും എഫ്‌ഐആർ (FIR) രജിസ്റ്റർ ചെയ്യണമെന്നും സൗരവ് ദാസ് ആവശ്യപ്പെട്ടിരുന്നു. വനിതാ മാധ്യമപ്രവർത്തകയുടെ പരാതിയിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ പോലീസ് വിസമ്മതിച്ചതായി സിജെപി സ്ഥാപകനും കൺവീനറുമായ അഭിജിത് ദിപ്കെയും ആരോപിച്ചു. എന്നാല്‍ സിജെപി നേതാക്കളുടെ ആരോപണത്തില്‍ ചൂളിയിരിക്കുന്നതിന് പകരം ശക്തമായി വിവേക് ഭഗത് രംഗത്തെത്തുകയായിരുന്നു.
പച്ചനുണകള്‍ പറയുകയും കള്ള വീഡിയോകള്‍ എടുക്കുകയും ചെയ്ത ശേഷം അവ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് സര്‍ക്കാരിനെയും പൊലീസീനെയും അപമാനിക്കുന്ന സിജെപിയുടെ സ്ഥിരം ഗൂഢഅജണ്ടയ്‌ക്ക് നേരെ പോരാടാന്‍ ഒരുങ്ങിയിരിക്കുകയാണ് വിവേക് ഭഗത്. തന്നെ അഡീഷണല്‍ ഡിസിപി റാങ്കിലേക്ക് ഉയര്‍ത്തിയ സ്ഥാനക്കയറ്റ ഉത്തരവ് മരവിപ്പിക്കണമെന്നും . താന്‍ വനിതാമാധ്യമപ്രവര്‍ത്തകയെ അപമാനിച്ചിട്ടില്ലെന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ തെളിഞ്ഞാല്‍ മാത്രം തനിക്ക് സ്ഥാനക്കയറ്റം നല്‍കിയാല്‍ മതിയെന്നും തന്‍റേടത്തോടെ പറയുകയായിരുന്നു വിവേക് ഭഗത്. ഇപ്പോള്‍ ഇതേക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം നടന്നുവരികയാണ്. അതില്‍ കൂടി ഈ 24കാരനായ മാധ്യമപ്രവര്‍ത്തകന്‍ പങ്കുവെച്ച വീഡിയോ വ്യാജമാണെന്ന് തെളിഞ്ഞാല്‍ സിജെപി നേതാക്കളുടെ മുഖം മൂടി അഴിഞ്ഞു താഴെവീഴും.
ഇപ്പോള്‍ തന്‍റേിയായ പൊലീസ് ഉദ്യോഗസ്ഥനാ വിവേക് ഭഗതിന് സമൂഹമാധ്യമങ്ങളില്‍ കയ്യടി ഉയരുകയാണ്. ‘താന്‍ തെറ്റ് ചെയ്തിട്ടില്ലെന്ന് 100 ശതമാനം ഉറപ്പുള്ളതിനാല്‍ രംഗത്ത് വന്ന വിവേക് ഭഗതിന് ആശംസകള്‍’, ‘സിജെപിയ്‌ക്കെതിരെ ഒറ്റയ്‌ക്ക് പൊരുതുന്ന സത്യസന്ധനായ വിവേക് ഭഗതിന് നന്ദി’ തുടങ്ങി ആയിരക്കണക്കിന് സന്ദേശങ്ങളാണ് പുറത്തുവരുന്നത്. എന്തായാലും വിവേക് ഭഗതിന്റെ സത്യത്തിന് വേണ്ടിയുള്ള ഈ ഒറ്റയാള്‍ പോരാട്ടം സിജെപി നേതാക്കളായ അഭിജിത് ദീപ്കെയെയും സൗരവ് ദാസിനെയും അശുതോഷ് റാങ്കയെയും പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.
















