ന്യൂയോര്‍ക്ക്: ജര്‍മന്‍ പരിശീലക സ്ഥാനത്ത് നിന്നും ജൂലിയന്‍ നാഗല്‍സ്മാന്‍ രാജിവച്ചു. ലോകകപ്പ് നോക്കൗട്ടില്‍ പരാഗ്വെയോട് തോറ്റ് പുറത്തായതിനെത്തുടര്‍ന്നാണിത്. ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ സ്ഥിരതയില്ലാത്ത പ്രകടനമായിരുന്നു. ജര്‍മനി കാഴ്ചവച്ചത്. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ കുഞ്ഞന്‍ ടീമായ കുറസോവോയോട് 7-1 ന്റെ വമ്പന്‍ വിജയം സ്വന്തമാക്കിയെങ്കിലും രണ്ടാം മത്സരത്തില്‍ ഐവറി കോസ്റ്റിനോട് 2- 1 ന്റെ വിജയമായിരുന്നു നേടിയത്. ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് നോക്കൗട്ടില്‍ എത്തിയതെങ്കിലും അവസാന മത്സരത്തില്‍ ഇക്വഡോറിനോട് തോറ്റത് ടീമിനെ വലിയ രീതിയില്‍ ബാധിച്ചിരുന്നു. യര്‍ഗന്‍ ക്ലോപ്പിനെ പരിശീലകനായി ജര്‍മനി പരിഗണിക്കുന്നുണ്ട്.
















