World

അമേരിക്കയില്‍ ജനിക്കുന്നവര്‍ക്കെല്ലാം പൗരത്വം, ട്രംപിന്റെ എക്‌സിക്യൂട്ടീവ് ഉത്തരവ് തള്ളി യു എസ്. സുപ്രീം കോടതി

Published by
ജന്മഭൂമി ഓണ്‍ലൈന്‍

വാഷിംഗ്ട്ടണ്‍: ജന്മാവകാശ പൗരത്വം ശരിവച്ച് യു എസ്. സുപ്രീം കോടതി. നിയമവിരുദ്ധമായോ താല്‍ക്കാലികമായോ താമസിക്കുന്നവര്‍ക്ക് ജനിക്കുന്ന കുട്ടികള്‍ അമേരിക്കന്‍ പൗരന്മാരല്ലെന്ന പ്രസിഡന്റ് ട്രംപിന്റെ എക്‌സിക്യൂട്ടീവ് ഉത്തരവ് കോടതി തള്ളി. വളരെ പരിമിതമായ ഒഴിവാക്കലുകള്‍ ഒഴികെ, രാജ്യത്ത് ജനിച്ച ഏതൊരാളും പൗരനാണെന്ന് കോടതി നിരീക്ഷിച്ചു.പൗരത്വ നിയന്ത്രണങ്ങള്‍ റദ്ദാക്കിയ ന്യൂ ഹാംഷെയറിലെ ഒരു കീഴ്‌ക്കോടതി വിധിക്കെതിരെ ട്രംപ് നല്‍കിയ അപ്പീലിലാണ് സുപ്രീം കോടതി വിധി പ്രസ്താവിച്ചത്.
പ്രസിഡന്റിന്റെ ഉത്തരവ് നിരവധി കീഴ്‌ക്കോടതികള്‍ തടഞ്ഞിരുന്നു, യുഎസില്‍ എവിടെയും അത് പ്രാബല്യത്തില്‍ വന്നിരുന്നില്ല.
ട്രംപിന്റെ എക്‌സിക്യൂട്ടീവ് ഉത്തരവുകളുടെ മറ്റൊരു പരീക്ഷണമായിരുന്നു ഈ കേസ്.