കൊല്ലം: പുകവലി ചോദ്യം ചെയ്തതിന് നഴ്‌സിനോട് രോഗിയുടെ കൂട്ടിരിപ്പുകാരന്‍ അപമര്യാദയായി പെരുമാറിയെന്ന് പരാതി. കൊല്ലം ജില്ലാ ആശുപത്രിയിലെ എംഎം വാര്‍ഡിലാണ് സംഭവം .
ആശുപത്രി കെട്ടിടത്തില്‍ നിന്ന് പുകവലിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട നഴ്‌സ് ഇത് ചോദ്യം ചെയ്തതില്‍ പ്രകോപിതനായി ഇയാള്‍ നഴ്‌സിന്റെ മുഖത്തേക്ക് പുക ഊതി വിട്ട് അസഭ്യം പറയുകയായിരുന്നു.ആശുപത്രിയ്‌ക്കുള്ളില്‍ നിന്ന് പുറത്തിറങ്ങിയാല്‍ കായികമായി കൈകാര്യം ചെയ്യുമെന്നും ഭീഷണിപ്പെടുത്തി. ആരോഗ്യ പ്രവര്‍ത്തകയുടെ പരാതിയില്‍ ഈസ്റ്റ് പൊലീസ് കേസെടുത്തു.
ആരോഗ്യ സംരക്ഷണ നിയമം ഉള്‍പ്പെടെ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്.
















