കൊല്ലം: പഞ്ചായത്തില്‍ ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ താത്ക്കാലിക ജീവനക്കാരനായ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍.ശാസ്താംകോട്ട പഞ്ചായത്തിലെ പ്രോജക്ട് അസിസ്റ്റന്റും ഡിവൈഎഫ്‌ഐ കുന്നത്തൂര്‍ പഞ്ചായത്ത് മേഖലാ സെക്രട്ടറിയുമായ എബിന്‍ കെ ഷിബു (32) ആണ് പിടിയിലായത്.
ശാസ്താംകോട്ട പൊലീസ് ആണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്.ഏകദേശം 30 ലക്ഷത്തോളം രൂപയുടെ തട്ടിപ്പാണ് നടത്തിയിട്ടുള്ളതെന്നാണ് പ്രാഥമിക നിഗമനം. ഓഡിറ്റ് വിഭാഗത്തിന്റെ പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്.
എബിന്‍ കെ ഷിബുവിന്റെ അമ്മയുടെ അക്കൗണ്ടിലേക്കാണ് പണം മാറ്റിയത്. പഞ്ചായത്ത് സെക്രട്ടറി ശാസ്താംകോട്ട പൊലീസില്‍ നല്‍കിയ പരാതിയിലാണ് എബിനെ കസ്റ്റഡിയിലെടുത്തത്. തട്ടിപ്പില്‍ കൂടുതല്‍ ആളുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. മുന്‍ പഞ്ചായത്ത് ഭരണസമിതിയിലെയും നിലവിലെ ഭരണസമിതിയിലെയും ചിലരിലേക്കും അന്വേഷണം നീളുമെന്നാണ് വിവരം.
















