
കൊല്‍ക്കൊത്ത: ബംഗാളിലെ സ്കൂളുകളില്‍ ഉച്ചഭക്ഷണം നല്‍കാനുള്ള ചുമതല ഹരേകൃഷ്ണ പ്രസ്ഥാനത്തെ ഏല്‍പിച്ച് ബിജെപി മുഖ്യമന്ത്രി സുവേന്ദു അധികാരി. ഇനി സാത്വിക ഭക്ഷണമാണ് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുകയെന്നും മുഖ്യമന്ത്രി സുവേന്ദു അധികാരി.
ആദ്യം കൊല്‍ക്കൊത്ത മുനിസിപ്പല്‍ കോര്‍പറേഷന് കീഴിലുള്ള സ്കൂളുകളില്‍ മാത്രം പൈലറ്റ് അടിസ്ഥാനത്തില്‍ ഈ ഉച്ചഭക്ഷണ പദ്ധതി നടപ്പിലാക്കും. ഇത് വിജയകരമായാല്‍ സംസ്ഥാനത്ത് മുഴുവനായി ഹരേകൃഷ്ണയുടെ ഉച്ഛഭക്ഷണ പരിപാടി നടപ്പാക്കും. സാത്വിക ഭക്ഷണമായതിനാല്‍ പച്ചക്കറികള്‍ക്കായിരിക്കും പ്രാധാന്യം. സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ ഭക്ഷണത്തില്‍ നിന്നും മുട്ടയും മാംസവും ഒഴിവാക്കും. മുട്ട ഒഴിവാക്കിയാലും പോഷകത്തിനായി സോയ, പനീര്‍, രജ്മ, ലെന്‍റില്‍സ് എന്നിവ നല്‍കും.
ബംഗാളില്‍ ഹിന്ദുസംസ്കാരത്തിന്റെ ശക്തമായ തിരിച്ചുവരാണ് കാണുന്നത്. അതിന്റെ ഭാഗമാണ് സ്കൂള്‍ കുട്ടികള്‍ക്കുള്ള ഉച്ചഭക്ഷണം നല്‍കാനുള്ള ചുമതല ഹരേകൃഷ്ണ പ്രസ്ഥാനമായ ഇസ്കോണിനെ ഏല്‍പിച്ചത്.