Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

ക്രോട്ടിനെതിരേ ത്രീ ലയൺസ്; ക്രൊയേഷ്യ-ഇംഗ്ലണ്ട് പോരാട്ടം, ഇന്ത്യൻ സമയം പുലർച്ചെ 1.30ന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 17, 2026, 04:54 pm IST
inFootball, Sports

ഡാളസ്: 2018 ലോകകപ്പ് സെമിഫൈനലില്‍ ഇംഗ്ലണ്ടിന്റെ സ്വപ്‌നങ്ങളെ അധികസമയത്ത് തകര്‍ത്ത ക്രൊയേഷ്യയുടെ ഓര്‍മ്മകള്‍ ഇപ്പോഴും ആരാധകരുടെ മനസ്സിലുണ്ട്. ആ മുറിവിന് മറുപടി നല്‍കാനുള്ള അവസരം ഇതാ ഇംഗ്ലണ്ടിന് കൈവന്നിരിക്കുന്നു. പഴയ കണക്കുകള്‍ തീര്‍ക്കാനുള്ള വേദി ഒരുങ്ങി.

ഈ ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തിലെ ഏറ്റവും ആവേശകരമായ പോരാട്ടം നാളെ ഡാളസിലെ എടി ആന്‍ഡ് ടി സ്റ്റേഡിയത്തില്‍ ഗ്രൂപ്പ് എല്‍ മത്സരത്തില്‍ ലോക ഫുട്ബോളിലെ അതി കരുത്തരായ ഇംഗ്ലണ്ടും ക്രൊയേഷ്യയും ഏറ്റുമുട്ടും. വ്യാഴാഴ്ച പുലര്‍ച്ചെ ഭാരത സമയം 1.30നാണ് കളി.

യോഗ്യതാ റൗണ്ടില്‍ കളിച്ച എട്ടില്‍ ഒന്നുപോലും തോല്‍ക്കാതെയും ഒരു ഗോളും വഴങ്ങാതെയുമാണ് ഇംഗ്ലണ്ട് ലോകകപ്പിലേക്ക് ടിക്കറ്റ് എടുത്തത്. എട്ട് ഗോളടിച്ച നായകന്‍ ഹാരി കെയ്നാണ് ടോപ് സ്‌കോറര്‍. 17-ാം തവണ ലോകകപ്പ് കളിക്കാനിറങ്ങുന്ന ഇംഗ്ലണ്ട് 1966-ല്‍ കിരീടമുയര്‍ത്തിയതാണ് മികച്ച നേട്ടം. 1990, 2018 ലോകകപ്പുകളില്‍ നാലാം സ്ഥാനം നേടിയ അവര്‍ കഴിഞ്ഞ ലോകകപ്പില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ മടങ്ങി.

ബയേണ്‍ മ്യൂണിക്ക് താരവും ലോകം കണ്ട ഏറ്റവും മികച്ച സ്ട്രൈക്കര്‍മാരിലൊരാളുമായ ഹാരി കെയ്ന്‍ രാജ്യാന്തര ജേഴ്സിയില്‍ 114 കളികളില്‍ നിന്ന് 79 ഗോളുകളാണ് അടിച്ചുകൂട്ടിയിട്ടുള്ളത്. ബുകായോ സാക, മാര്‍കസ് റാഷ്ഫോര്‍ഡ്, ആന്റണി ഗോര്‍ഡന്‍ തുടങ്ങിയ ലോകോത്തര സ്ട്രൈക്കര്‍മാരും ഇംഗ്ലണ്ടിന്റെ കരുത്താണ്. മധ്യനിരയില്‍ കളി മെനയാന്‍ 22കാരന്‍ ജൂഡ് ബെല്ലിങ്ങാം, ഡെക്ലാന്‍ റൈസ്, ജോര്‍ദാന്‍ ഹെന്‍ഡേഴ്സണ്‍ തുടങ്ങിയവരും ഇംഗ്ലണ്ടിന് മുതല്‍ക്കൂട്ടാണ്.

ഗോള്‍വലയ്‌ക്ക് മുന്നില്‍ ജോര്‍ദാന്‍ പിക്ഫോര്‍ഡും പ്രതിരോധത്തിന് കരുത്തേകാന്‍ റീസ് ജെയിംസ്, എസ്രി കോന്‍സ, നിക്കോ ഒറെയ്‌ലി തുടങ്ങിയവരും എത്തുമ്പോള്‍ എതിര്‍ മുന്നേറ്റനിര ഗോളടിക്കാന്‍ ഏറെ ബുദ്ധിമുട്ടുമെന്നുറപ്പാണ്.

സാധ്യതാ ഇലവന്‍: ജോര്‍ദാന്‍ പിക്ക്ഫോര്‍ഡ്, റീസ് ജെയിംസ്, എസ്രി കോന്‍സ, ജോ സ്റ്റോസ്, നിക്കോ ഒറെയ്‌ലി, ജൂഡ് ബെല്ലിങ്ങാം, ഡെക്ലാന്‍ റൈസ്, ജോര്‍ദാന്‍ ഹെന്‍ഡേഴ്സണ്‍, നോനി മഡുകെ, ആന്റണി ഗോര്‍ഡന്‍, ഹാരി കെയ്ന്‍.

യോഗ്യതാ റൗണ്ടിലെ എട്ടില്‍ ഏഴ് വിജയവും ഒരു സമനിലയുമടക്കം 22 പോയിന്റുമായാണ് തുടര്‍ച്ചയായ നാലാം തവണയും ചരിത്രത്തിലെ ഏഴാം തവണയും ക്രൊയേഷ്യ ലോകകപ്പ് കളിക്കാനിറങ്ങുന്നത്. 2018ലെ ലോകകപ്പില്‍ റണ്ണേഴ്സായതാണ് മികച്ച നേട്ടം. 1998ല്‍ തങ്ങളുടെ ആദ്യ ലോകകപ്പിലും 2022ലെ ഖത്തര്‍ ലോകകപ്പിലും മൂന്നാം സ്ഥാനം നേടി.

ലോകത്തിലെ ഏറ്റവും മികച്ച മിഡഡ്ഫീല്‍ഡ് ജനറല്‍മാരില്‍ ഒരാളായ ലൂക്കാ മോഡ്രിച്ചാണ് ക്രൊയേഷ്യന്‍ നായകന്‍. 40-ാം വയസ്സില്‍ എത്തിനില്‍ക്കുന്ന മോഡ്രിച്ചിന്റേത് ഇത് അവസാന ലോകകപ്പാണ്. അതുകൊണ്ടുതന്നെ മോഡ്രിച്ചിനായി ഒരു ലോകകിരീടം എന്നതാണ് ടീമിന്റെ ലക്ഷ്യം.

ഗോള്‍ കീപ്പര്‍ ഡൊമിനിക് ലിവാകോവിച്ച്, മാറ്റിയോ കൊവാസിച്ച്, ജോസിപ് സുടാലോ, ഇവാന്‍ പെരിസിച്ച്, ആന്ദ്രെ ക്രാമാരിച്ച് ഉള്‍പ്പെടെ പരിചയസമ്പത്തുള്ള താരങ്ങളുമായാണ് ക്രൊയേഷ്യ എത്തുന്നത്.

സാധ്യതാ ഇലവന്‍: ഡൊമിനിക് ലിവകോവിച്ച്, ജോസിപ് സുടാലോ, ലൂക്കാ വുസ്‌കോവിച്ച്, ജോസ്‌കോ ഗ്വാര്‍ഡിയോള്‍, ജോസിപ് സ്റ്റാനിസിച്ച്, ലൂക്കാ മോഡ്രിച്ച്, മാറ്റിയോ കൊവാസിച്ച്, പീറ്റര്‍ സുസിക്, മാര്‍ട്ടിന്‍ ബതുറിന, ഇവാന്‍ പെരിസിച്ച്, പീറ്റര്‍ മൂസ.

Tags: EnglandFIFA World Cup 2026Croatia
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

അര്‍ജന്റീനയെ ലോകകപ്പില്‍ നിലനിര്‍ത്താന്‍ റഫറിമാര്‍ ശ്രമിച്ചതിന് കൂടുതല്‍ തെളിവുകള്‍; ‘എംബോളോയെ പുറത്താക്കിയത് തെറ്റ്’

Football

അര്‍ജന്റീനയെ വിറപ്പിച്ച ഗോള്‍ ‘ദ ബെസ്റ്റ്’

മാര്‍ക്ക് കുക്കുറെയ്യയെ പ്രോത്സാഹിപ്പിക്കുന്ന മകന്‍ മാത്യവും ഭാര്യ ക്ലോഡിയയും (ഇടത്ത്) മാര്‍ക്ക് കുക്കുറെയ്യ മകന്‍ മാത്യുവിന്‍റെ കഥ പങ്കുവെച്ച് കരയുന്നു (വലത്ത്)
Football

സ്പെയിനിന്റെ മാര്‍ക്ക് കുക്കുറെയ കളിക്കളത്തിലെ പുലി…പക്ഷെ ഓട്ടിസം ബാധിച്ച മകനെയോര്‍ത്താല്‍ ഈ അച്ഛന്‍ പൊട്ടിപ്പൊട്ടികരയും .

Football

ഫിഫ സ്വപ്‌ന ഇലവനില്‍ ഗോളി വൊസീഞ്ഞ

World

ഫിഫ ലോകകപ്പ് 2026: മൂവായിരത്തിലധികം അനധികൃത വെബ്‌സൈറ്റുകള്‍ ഉപയോഗിച്ചതായി വെളിപ്പെടുത്തല്‍

പുതിയ വാര്‍ത്തകള്‍

മമത ബാനര്‍ജിയുടെ ടിഎംസിക്ക് തിരിച്ചടി, ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചതിനെതിരായ ഹര്‍ജി തള്ളി

എസ്എഫ്ഐക്കാരന്‍ നശിപ്പിച്ച ഫ്‌ലക്‌സിന് പകരം പുതിയ ഫ്‌ലക്‌സ് സ്ഫാപിച്ചു,യൂത്ത് കോണ്‍ഗ്രസും കോടിയേരിയുടെ ഫ്‌ലക്‌സ് സ്ഥാപിച്ച് എസ്എഫ്ഐയെ ട്രോളി

തിരുവനന്തപുരം മൃഗശാലയിലും അക്വേറിയത്തിലും സൗജന്യ പ്രവേശനം

യൂണിവേഴ്‌സിറ്റി ഹോസ്റ്റല്‍ വളപ്പിലെ സംഘര്‍ഷം: സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ യൂത്ത് കോണ്‍ഗ്രസ് ,ഡിവൈഎഫ്‌ഐ പ്രതിഷേധം

സ്മിത് മച്ചാറിന് ആദരവുമായി ഗുജറാത്ത് സർക്കാർ ; “ഡിസ്റ്റിൻഗ്വിഷ്ഡ് ഗുജറാത്ത് ഡിഗ്നിറ്റി അവാർഡ് “ സമ്മാനിക്കും

ജമാഅത്തെ ഇസ്ലാമിയുടെ ടിവി ചാനലായ മീഡിയവണ്ണിന്‍റെ അവതാരകര്‍ (ഇടത്ത്) ഭീകരനായ പൈലറ്റില്‍ നിന്നും 180 യാത്രക്കാരെ രക്ഷപ്പെടുത്തിയ ഇന്ത്യക്കാരനായ സഹപൈലറ്റ് സ്മിത് മച്ചാര്‍ (വലത്ത്)

ഭീകരവാദിയായ പൈലറ്റില്‍ നിന്നും 180 യാത്രക്കാരെ രക്ഷിച്ച ഇന്ത്യന്‍ പൈലറ്റിനെ വഴക്കാളിയായി ചിത്രീകരിച്ച് ജമാ അത്തെ ഇസ്ലാമിയുടെ ചാനലായ മീഡിയ വണ്‍

പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യുന്നതിന് അനുമതി നല്‍കാന്‍ വി എസ് ഒരുങ്ങി: ജി സുധാകരന്‍

കൊൽക്കത്ത വിമാനത്താവളത്തിനുള്ളിലെ മസ്ജിദിൽ പ്രാർത്ഥന നടത്താൻ അനുമതി നൽകാൻ പറ്റില്ലെന്ന് ഹൈക്കോടതി ; ഉത്തരവ് ഫ്ലൈ ദുബായ് സംഭവം ചൂണ്ടിക്കാട്ടി

ക്യാപ്റ്റൻ സ്മിത് മച്ചാർ, താങ്കളുടെ ധൈര്യത്തിന് രാജ്യം സല്യൂട്ട് ചെയ്യുന്നു ; ഓരോ ഇന്ത്യക്കാരനും അഭിമാനമെന്ന് സുരേഷ് ഗോപി

സര്‍ക്കാര്‍ നിലപാടു മാറ്റി, ശ്രീറാം വെങ്കിട്ടരാമനെതിരായ തുടര്‍ നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.