Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കീമോ തെറാപ്പി തുടങ്ങുകയാണ്….: എല്ലാം കൈവിട്ട് അര്‍ബുദബാധിതയായ രേണു സുധി

കീമോ തെറാപ്പി തുടങ്ങാൻ പോവുകയാണ്. അതിന്റെ വേദനകളും ബുദ്ധിമുട്ടുകളും പ്രിയപ്പെട്ടവരിൽ ചിലർക്ക് ഇതേ അസുഖം വന്നിട്ടുള്ളതുകൊണ്ട് എനിക്ക് അറിയാം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 15, 2026, 01:19 am IST
inKerala, Entertainment

തിരുവനന്തപുരം: കീമോ തെറാപ്പി തുടങ്ങാൻ പോവുകയാണ്. അതിന്റെ വേദനകളും ബുദ്ധിമുട്ടുകളും പ്രിയപ്പെട്ടവരിൽ ചിലർക്ക് ഇതേ അസുഖം വന്നിട്ടുള്ളതുകൊണ്ട് എനിക്ക് അറിയാം. വേറെയും പല ചികിത്സകളും ചെയ്യണം. അതിനെല്ലാം ഞാൻ വിധേയയാകണം. എനിക്ക് ഒരു കുഞ്ഞ് കൊച്ചാണുള്ളത്. ഞാൻ ഒന്നുമായിട്ടുമില്ല. എന്നെ സ്നേഹിക്കുന്നവർ പ്രാർത്ഥിക്കണം.കാൻസർ വന്നല്ലോയെന്ന് കരുതിയല്ല ഞാൻ കരഞ്ഞത്. എന്റെ കുഞ്ഞ് റിതപ്പൻ ചെറുതല്ലേ. കിച്ചു വലുതായി. റിതപ്പനെ ഓർത്ത് എനിക്ക് ഭയങ്കര വിഷമമാണ്. എനിക്കും കൂടി എന്തെങ്കിലും വന്ന് കഴിഞ്ഞാൽ… അവൻ കുഞ്ഞല്ലേ. അവന് എല്ലാവരുമുണ്ടോയെന്ന് ചോദിച്ചാൽ ഉണ്ട്. എന്നാലും അവന് ആരുമില്ലാത്ത അവസ്ഥയാകുമല്ലോ. എനിക്ക് അസുഖമുണ്ടെന്ന് മോനോട് ഞാൻ പറഞ്ഞു.
അവന് എന്നെ തൊട്ട് പ്രാർത്ഥിച്ചു.

ധൈര്യമുണ്ട് എനിക്ക്. പക്ഷെ കീമോ തുടങ്ങി കഴിയുമ്പോൾ മുടിയൊക്കെ കൊഴിഞ്ഞ് പോകാൻ സാധ്യതയുണ്ട്. അതൊക്കെ കാണുമ്പോൾ ആളുകളുടെ ചോ​ദ്യങ്ങൾ കൂടും. അതിനാലാണ് എല്ലാം തുറന്ന് പറയുന്നത്. നമ്മൾ ഒന്നും ചെയ്തിട്ട് വരുന്നതല്ല ഈ രോ​ഗം. കുഞ്ഞുങ്ങൾക്ക് വരെ വരുന്നില്ലേ. വിധിയാണ്. നേരത്തെ അറിഞ്ഞിട്ടും ഞാൻ ചികിത്സിച്ചില്ല.

ഡോക്ടറെ കണ്ട് ചികിത്സിച്ചിരുന്നുവെങ്കിൽ ഇന്ന് ഈ അവസ്ഥ വരില്ലായിരുന്നു. കിച്ചു എന്നെ വിളിച്ചിട്ടില്ല. അന്നത്തെ സംഭവം എല്ലാവർക്കും അറിയാമല്ലോ. ‍ഞാനും വിളിച്ചില്ല. റിതപ്പനെ ഔട്ടിങിന് കൊണ്ടുപോകട്ടേയെന്ന് ചോദിക്കാനാണ് അവസാനം വിളിച്ചത്. സത്യമാണോ അല്ലയോയെന്ന് ചോ​ദിക്കാൻ പോലും സുധി ചേട്ടന്റെ വീട്ടുകാർ വിളിച്ചില്ല.

സെലിബ്രിറ്റികളിൽ തന്നെ ഒരുപാട് പേർ ഈ അസുഖം വന്നിട്ടും അതിനെ അതിജീവിച്ച് മുന്നോട്ട് പോയല്ലോ. അവരെല്ലാം എനിക്ക് മാതൃകയാണ്. എന്നിരുന്നാലും പലപ്പോഴും തളർന്ന് പോകുന്നുണ്ട്. എന്റെ ആരോ​ഗ്യം ഇപ്പോഴെ വളരെ മോശമാണ്. മുന്നോട്ട് ജീവിക്കണമെന്ന ഒറ്റ ചിന്തയാണ് എന്നെ ഇപ്പോൾ നയിക്കുന്നത്. ആരും എന്നെ പോലെ ശരീരത്തിലെ മുഴകൾ അവ​ഗണിക്കരുത്. വേദനയില്ലെങ്കിലും ഡോക്ടറെ കണ്ട് ചികിത്സ തേടണം.
നമ്മളെ കാർന്ന് തിന്നുന്ന അസുഖമാണ് കാൻസർ. എല്ലാവരും ശ്രദ്ധിക്കുക. എന്റെ അവസ്ഥ വരാതിരിക്കട്ടെ. കോട്ടയം മെഡിക്കൽ കോളേജിലെ ഡോക്ടേഴ്സിനെ വിശ്വാസമായതുകൊണ്ടാണ് അവിടെ കാണിച്ചത്. പ്രൈവറ്റിൽ കാണിച്ചപ്പോഴാണ് എന്റെ രോ​ഗ വിവരം ലീക്കായത്. ഡോക്ടേഴ്സ് എന്നെ രക്ഷിച്ചെടുക്കുമെന്ന് ഉറപ്പാണ്. അസുഖം അറിഞ്ഞശേഷം ഓർമയിൽ എപ്പോഴും സുധി ചേട്ടനാണ്.

ഉള്ളിലിരുന്ന് അദ്ദേഹം സംസാരിക്കുന്നത് പോലെ തോന്നും. അല്ലാതെ അദ്ദേഹത്തെ സ്വപ്നം കാണാറില്ല. സുധി ചേട്ടനും ഈ മുഴയുടെ കാര്യം അറിയാം. പക്ഷെ അന്ന് അത് വലിയ കുഴപ്പമായി മാറിയിരുന്നില്ലെന്നും രേണു പറയുന്നു. പതിനഞ്ച് വയസുള്ളപ്പോഴാണ് രേണുവിന്റെ ശരീരത്തിൽ മുഴ പ്രത്യക്ഷപ്പെടുന്നത്. അന്ന് അത് ചികിത്സിക്കാൻ രേണു ശ്രമിച്ചില്ല. അതാണ് ഇപ്പോൾ കാൻസറെന്ന രോ​ഗമായി മാറിയത്.
കാൻസർ തേർഡ് സ്റ്റേജ് കഴിയാറായി. സ്തനത്തിൽ നിന്നും അത് കക്ഷത്തിലേക്ക് വ്യാപിച്ചു. ഹൃദയത്തിന്റെ മസിലിലോട്ടും ശ്വസാകോശത്തിലേക്കും വ്യാപിച്ചു. അവസ്ഥ അൽപം മോശമാണെന്നും രേണു സുധി പറഞ്ഞു.

Tags: Latest infoRenu Sudhi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഒരിയ്‌ക്കലും നടിയാവില്ല എന്ന് വിമര്‍ശിച്ച ശ്രീകുമാരന്‍ തമ്പിസാറും എനിക്ക് ഗുരുതുല്ല്യന്‍…അന്ന് അദ്ദേഹം അത് പറഞ്ഞപ്പോള്‍ സന്തോഷം തോന്നി: ഉര്‍വ്വശി

Kerala

ജൂഹു ബീച്ചിലെ പാലക്കാടന്‍ ശൈലിയിലുള്ള വീടുമായി വിദ്യാബാലന്‍…ജയിലര്‍ 2 വില്‍ ശക്തമായ കഥാപാത്രം

Kerala

അനുമോളെ തമിഴകം വന്ന് വിളിക്കുമ്പോള്‍…

India

വിജയക്കൊടി പാറിച്ച് ഉര്‍വ്വശിയുടെ ആശ രണ്ടാം വാരത്തിലേക്ക്

Kerala

മക്കാലിക്കാവ് ഭഗവതി ക്ഷേത്രത്തിലെ പഞ്ചലോഹവിഗ്രഹം മോഷ്ടിച്ച മനാഫിനെ പിടികൂടി പൊലീസ്

പുതിയ വാര്‍ത്തകള്‍

താരദമ്പതികളായ വിനു മോഹനും വിദ്യയും വേര്‍പിരിഞ്ഞോ? അഭ്യൂഹങ്ങളില്‍ സോഷ്യല്‍ മീഡിയ

തിരുവോണം ബമ്പര്‍ വന്‍ ഹിറ്റ്, ഇതുവരെ വിറ്റുപോയത് 87.68 ലക്ഷം ടിക്കറ്റുകള്‍, നറുക്കെടുപ്പ് ശനിയാഴ്ച

പ്രസവ ശ്രുശ്രൂഷക്കെത്തിയ സ്ത്രീ നഗ്‌ന ഫോട്ടോകളെടുത്ത് ഭര്‍ത്താവിനയച്ചു, യുവതിയുടെ പരാതിയില്‍ കേസ്

മന്ത്രി കെ എം ഷാജി റേഞ്ച് റോവര്‍ ഉപയോഗിച്ചത് അനുമതിയില്ലാതെ

കോട്ടപ്പുഴയില്‍ മലവെള്ളപ്പാച്ചിലില്‍ കാണാതായ സജിതയുടെ മൃതദേഹം കണ്ടെത്തി, തെരച്ചില്‍ പൂര്‍ത്തിയായി

മെസിയുടെ പേരിലുള്ള തട്ടിപ്പ് : റിപ്പോര്‍ട്ടര്‍ ചാനല്‍ കമ്പനി അടയ്‌ക്കേണ്ടത് 56.32 കോടി രൂപയെന്ന് ജിഎസ്ടി വകുപ്പ്

ഹിജാബ് നിരോധിക്കാനുള്ള ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജ്ജിയ മെലണിയുടെ തീരുമാനത്തിനെതിരെ പൊട്ടിത്തെറിച്ച് മൗലാന ഖാലിദ് റഷീദ്

മന്ത്രിയുമായി ഭിന്നത: ഗതാഗത കമ്മീഷണര്‍ സി എച്ച് നാഗരാജുവിനെ മാറ്റി, സ്പര്‍ജന്‍കുമാര്‍ പുതിയ ഗതാഗത കമ്മീഷണര്‍

പാക് സൈനിക മേഥാവി അസിം മുനീര്‍ (ഇടത്ത്) ഡൊണാള്‍ഡ് ട്രംപ് ആന്‍റി ഡ്രോണ്‍ സംവിധാനമായ ഗാര്‍ഡിയനൊപ്പം (നടുവില്‍) മോദി (വലത്ത്)

ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഡ്രോണുകളെ തകര്‍ക്കുന്ന ആയുധം നിര്‍മ്മിക്കുന്ന ട്രംപിന്റെ കമ്പനി പാകിസ്ഥാന് മുന്‍പ് ഇന്ത്യയുമായി കരാര്‍ ഒപ്പിട്ടു

കാലാവര്‍ഷക്കെടുതിയില്‍ ജനങ്ങള്‍ക്ക് നഷ്ടപരിഹാരത്തിന് ഇടപെടലില്ല,ഇഎസ്എയില്‍ ആശങ്ക,സര്‍ക്കാരിനെ വിമര്‍ശിച്ച് ബിഷപ്പ് പാംപ്ലാനി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.