Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജമാഅത്തെ ഇസ്ലാമിക്കും എസ്‍ഡിപിഐക്കും മുന്നിൽ കേരളത്തെ അടിയറവ് വച്ച മുഖ്യമന്ത്രി വി.ഡി. സതീശനാണ് ആദ്യം കേരള ജനതയോട് മാപ്പ് പറയേണ്ടത്: രാജീവ് ചന്ദ്രശേഖർ

ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവത് പങ്കെടുത്ത പരിപാടിയിൽ കേരളത്തിലെ മൂന്ന് വൈസ് ചാൻസലർമാർ പങ്കെടുത്തതിന്റെ പേരിൽ വിവാദമുണ്ടാക്കുകയും അവർക്ക് മതനിരപേക്ഷതയെക്കുറിച്ച് ക്ലാസെടുക്കാൻ ശ്രമിക്കുകയും ചെയ്യുന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ നിലപാട് കടുത്ത രാഷ്‌ട്രീയ കാപട്യത്തിന്റെ ഉദാഹരണമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 14, 2026, 09:02 pm IST
inKerala

തിരുവനന്തപുരം: ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവത് പങ്കെടുത്ത പരിപാടിയിൽ കേരളത്തിലെ മൂന്ന് വൈസ് ചാൻസലർമാർ പങ്കെടുത്തതിന്റെ പേരിൽ വിവാദമുണ്ടാക്കുകയും അവർക്ക് മതനിരപേക്ഷതയെക്കുറിച്ച് ക്ലാസെടുക്കാൻ ശ്രമിക്കുകയും ചെയ്യുന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ നിലപാട് കടുത്ത രാഷ്‌ട്രീയ കാപട്യത്തിന്റെ ഉദാഹരണമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

മതനിരപേക്ഷതയെക്കുറിച്ച് വൈസ് ചാൻസലർമാരെ ഉപദേശിക്കാൻ ഇറങ്ങുന്ന മുഖ്യമന്ത്രി, തന്റെ സർക്കാർ അധികാരത്തിലെത്തിയത് ജമാഅത്തെ ഇസ്ലാമിയുടെയും എസ്‍ഡിപിഐയുടെയും പിന്തുണയോടെയാണെന്ന യാഥാർത്ഥ്യം സൗകര്യപൂർവ്വം മറക്കുകയാണ്. ഇന്ത്യയെ ഒരു മതരാഷ്‌ട്രമാക്കി മാറ്റണമെന്ന് പരസ്യമായി ആവശ്യപ്പെടുകയും ഭരണഘടനാ മൂല്യങ്ങൾക്ക് വെല്ലുവിളി ഉയർത്തുകയും ചെയ്യുന്ന ശക്തികളുമായി രാഷ്‌ട്രീയ സഹവർത്തിത്വം പുലർത്തുന്നവർക്ക് മതനിരപേക്ഷതയെക്കുറിച്ച് സംസാരിക്കാൻ എന്ത് ധാർമ്മിക അവകാശമാണുള്ളതെന്ന് അദ്ദേഹം ചോദിച്ചു.

രാജ്യസ്നേഹവും സാമൂഹിക സേവനവും ദേശീയ ഐക്യവും ഉയർത്തിപ്പിടിക്കുന്ന ആർഎസ്എസ് പോലുള്ള ദേശീയ പ്രസ്ഥാനത്തെ ആക്രമിക്കുന്ന മുഖ്യമന്ത്രി, മറുവശത്ത് മതത്തിന്റെ പേരിൽ രാഷ്‌ട്രീയം പറയുന്നവരുമായി അധികാരം പങ്കിടുകയാണ്. “മതം, മതം, മതം തന്നെയാണ് ഞങ്ങൾക്ക് പ്രധാനം” എന്ന് പരസ്യമായി പ്രഖ്യാപിക്കുന്ന മന്ത്രിമാർ ഉൾപ്പെട്ട മന്ത്രിസഭയുടെ നേതാവാണ് ഇന്ന് മതനിരപേക്ഷതയുടെ വക്താവായി മാറാൻ ശ്രമിക്കുന്നത് എന്നത് കേരളം കാണുന്നുണ്ടെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

കേരളത്തിലെ സർവകലാശാലകൾ രാഷ്‌ട്രീയ നിയന്ത്രണത്തിൽ നിന്ന് മാറി  പ്രവർത്തിക്കേണ്ട സ്ഥാപനങ്ങളാണ്. വിവിധ ആശയധാരകളുമായി സംവദിക്കാനും ദേശീയ വിഷയങ്ങളിൽ ചർച്ചകളിൽ പങ്കെടുക്കാനും അക്കാദമിക് സമൂഹത്തിന് അവകാശമുണ്ട്. എന്നാൽ ഒരു ദേശീയ പ്രസ്ഥാനവുമായി വേദി പങ്കിട്ടു എന്ന കാരണത്താൽ വൈസ് ചാൻസലർമാരെ വിചാരണ ചെയ്യാൻ ശ്രമിക്കുന്നത് ജനാധിപത്യ ബോധമല്ല, രാഷ്‌ട്രീയ അസഹിഷ്ണുത മാത്രമാണ്.

ശബരിമലയിലെ സ്വർണ്ണപ്പാളി മോഷണം ഉൾപ്പെടെ സംസ്ഥാന സർക്കാരിനെ പ്രതിരോധത്തിലാക്കുന്ന നിരവധി ഗുരുതര വിഷയങ്ങളിൽ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാനാണ് ആർഎസ്എസിനെയും വൈസ് ചാൻസലർമാരെയും ചുറ്റിപ്പറ്റി അനാവശ്യ വിവാദങ്ങൾ സൃഷ്ടിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. സർക്കാരിന്റെ വീഴ്ചകളും ജനങ്ങൾ ഉന്നയിക്കുന്ന ചോദ്യങ്ങളും മറച്ചുവയ്‌ക്കാനുള്ള രാഷ്‌ട്രീയ നാടകമായാണ് ഇതിനെ കേരളം കാണുന്നത്.

കോൺഗ്രസും സിപിഎമ്മും പ്രീണന രാഷ്‌ട്രീയം എന്ന ഘട്ടം പിന്നിട്ട് കേരളത്തിൽ തീവ്രവാദ ആശയധാരകളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്ന അപകടകരമായ നിലപാടിലേക്കാണ് നീങ്ങുന്നത്. ഭരണഘടനയെ ദുർബലപ്പെടുത്താൻ ശ്രമിക്കുന്ന ശക്തികളുമായി കൈകോർക്കുകയും അതേസമയം രാഷ്‌ട്രത്തിന് വേണ്ടി നിലകൊള്ളുന്ന പ്രസ്ഥാനങ്ങളെയും നേതാക്കളെയും ആക്രമിക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പാണ് ഇരുകൂട്ടരും പിന്തുടരുന്നത്.

വോട്ടുബാങ്ക് രാഷ്‌ട്രീയത്തിന്റെയും പ്രീണന രാഷ്‌ട്രീയത്തിന്റെയും കാര്യത്തിൽ കോൺഗ്രസും സിപിഎമ്മും രണ്ടല്ല, ഒന്നാണെന്ന് കേരള ജനത തിരിച്ചറിഞ്ഞുകഴിഞ്ഞു. ‘രണ്ടല്ല, ഒന്നാണ്’ എന്ന യാഥാർത്ഥ്യം സമീപകാല തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പുകളിലും നിയമസഭാ തിരഞ്ഞെടുപ്പിലും പ്രതിഫലിച്ചതാണ്.

മുഖ്യമന്ത്രി യാഥാർത്ഥ്യങ്ങൾ നിഷേധിക്കാൻ ശ്രമിച്ചാലും മലയാളികൾ ഇന്ന് തങ്ങളുടെ ദേശീയബോധം തുറന്നു പ്രകടിപ്പിക്കാൻ മടിക്കുന്നില്ല. രാജ്യത്തെ ആദ്യം കാണുന്ന നേതൃത്വത്തിനും ദേശീയ താൽപര്യങ്ങൾക്കും ഒപ്പമാണ് കേരളത്തിലെ പുതുതലമുറ നിലകൊള്ളുന്നത്. കേരളത്തിന്റെ രാഷ്‌ട്രീയ ചിന്തയിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന ഈ മാറ്റം തുടക്കമാണെന്നും വരും ദിവസങ്ങളിൽ അത് കൂടുതൽ ശക്തമായി പ്രതിഫലിക്കുമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

Tags: Rajeev ChandrasekharRSSvd satheesanLatest newsSatheesan
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇസ്കോണിന്റെ ഷഷ്ഠി പൂര്‍ത്തി ആഘോഷത്തില്‍ പങ്കെടുത്ത് മോഹന്‍ ഭാഗവത്, ന്യൂയോര്‍ക്കിലെ ഇസ്കോണ്‍ ക്ഷേത്രം സന്ദര്‍ശിച്ചു

ആശ മോട് വാനി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനൊപ്പം (ഇടത്ത്)
World

പുതിയ ഇന്ത്യ മോഹൻ ഭഗവതിലൂടെ സംസാരിക്കുന്നുവെന്ന് യുഎസില്‍ വെഞ്ച്വര്‍ കാപിറ്റലിസ്റ്റായ ആശ ജഡേജ മോട് വാനി

India

 മാറ്റങ്ങളോടെ പ്രീമിയം ലുക്കില്‍ 3 ‍ഡോര്‍ ഫെയ്സ് ലിഫ്റ്റ് ദീപാവലിയ്‌ക്കെത്തും പുതിയ ഥാര്‍ എത്തും

India

കണ്ണീരണിഞ്ഞ് സദ്ഗുരു…കൈലാസം കണ്ട് മടങ്ങുന്ന ഇഷ ഗ്രൂപ്പിലെ 80 പേരെ കാണാനില്ല; അനുയായിവൃന്ദത്തിന്റെ ദുര്‍വിധിയില്‍ സദ്ഗുരു ദുഖിതന്‍

Kerala

നിന്റെ അച്ഛൻ ആര് എന്നതല്ല, നിന്റെ അച്ചാച്ചൻ ആരാണെന്നത് അറിയണമെന്ന് മോളോട് പറയാറുണ്ടെന്ന് ധ്യാൻ ശ്രീനിവാസൻ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സുകുമാരക്കുറുപ്പിനെ കണ്ടെത്തിയെന്ന വ്യാജ പ്രചരണങ്ങൾ നടത്തിയവർ കുടുങ്ങും: ഇന്റർപോളിന് കത്തയക്കില്ല, ഗൂഢാലോചന അന്വേഷിക്കുമെന്ന് ക്രൈംബ്രാഞ്ച്

കളിക്കട്ടെ ഇന്ത്യ, ജയിക്കട്ടെ ഇന്ത്യ: ദേശീയ കായിക ദിനമായ ഇന്ന് ഒളിംപ്യൻ പി.ടി. ഉഷ എഴുതുന്നു…

ദേശീയ കായിക ദിനം: ധ്യാൻചന്ദിൽ നിന്ന് ഒളിമ്പിക്സിലേക്ക് ഭാരതത്തിന്റെ വിജയക്കുതിപ്പ്.

പാവപ്പെട്ട വൃദ്ധനെ സുകുമാരക്കുറുപ്പാക്കി; പിന്നില്‍ വലിയ ഗൂഢാലോചന

ഈ അയ്യപ്പനിന്ദയ്‌ക്ക് അന്ത്യം കുറിക്കണം

‘കീഴടക്കിയ’ വെനസ്വേലയുമായി എണ്ണക്കരാർ; അമേരിക്ക ഇന്ധനമേഖലയിൽ വൻ ശക്തിയാകുന്നു

വന്ദേമാതരം: പ്രതിരോധത്തിന്റെ ചരിത്രവും നിയമപരമായ പുനഃപ്രതിഷ്ഠയും

പ്രളയം: ഭാരതത്തിനുള്ള വൈദ്യുതി വിഹിതം നേപ്പാള്‍ പകുതിയാക്കി

തൃശൂരിൽ ഇന്ന് പുലികളിറങ്ങും! നാല് മണിയോടെ നഗരം പുലികൾ കീഴടക്കും; ഓണാഘോഷത്തിന് സമാപനം

റെയില്‍വേയില്‍ ജൂനിയര്‍ എന്‍ജിനീയര്‍, ഡിപ്പോ മെറ്റീരിയല്‍ സൂപ്രണ്ട്: ഒഴിവുകള്‍ 3993

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.