ടൊറന്റോ: കാനഡയിലെ ബ്രാംപ്ടണ്‍ ശ്രീഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിന മഹോത്സവം 17 മുതല്‍ 21 വരെ നടക്കും. 17ന് വൈകിട്ട് ആരംഭിക്കുന്ന ശുദ്ധിക്രിയകള്‍ 18ന് ഉച്ചവരെ നടക്കും. പ്രാസാദ ശുദ്ധി, ബിംബശുദ്ധി, ഗുരുവായൂരപ്പനും ഉപദേവതകള്‍ക്കും കലശ അഭിഷേകങ്ങള്‍, ശ്രീഭൂതബലിയും ഇതോടൊപ്പം നടക്കും.
18ന് വൈകിട്ട് മുതല്‍ നാല് ദിവസം ആചാര-അനുഷ്ടാനങ്ങള്‍ ആരംഭിക്കും. 19ന് വൈകിട്ട് ഗണപതിക്ക് സഹസ്ര അപ്പം നിവേദ്യം, അയ്യപ്പന് പുഷപാഭിഷേകം. 20ന് രാവിലെ ഭഗവതിക്ക് വിശേഷാല്‍ പൊങ്കാല. പ്രതിഷ്ഠാ ദിനമായ 21ന് രാവിലെ ഭഗവതിക്ക് പൂമൂടല്‍ ചടങ്ങ്, വിശേഷാല്‍ പൂജകള്‍, ഗുരുവായൂരപ്പന് ഇരുപത്തിയഞ്ചു കലശാഭിഷേകവും ഉപദേവതകള്‍ക്ക് കലശാഭിഷേകവും ഉണ്ടായിരിക്കുമെന്ന് ക്ഷേത്രം ഭാരവാഹികളും തന്ത്രി കരിയന്നൂര്‍ ദിവാകരന്‍ നമ്പൂതിരിയും അറിയിച്ചു. വിശദ വിവരങ്ങള്‍ക്കായി www.guruvayur.ca സന്ദര്‍ശിക്കുക.
















