Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

സര്‍സംഘചാലകന്റെ അമേരിക്കൻ സന്ദര്‍ശനത്തെ പിന്തുണച്ച് നൂറിലേറെ കനേഡിയന്‍ സംഘടനകള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 21, 2026, 02:48 pm IST
inIndia, World, Parivar

ടൊറന്റോ(കാനഡ): അമേരിക്കന്‍ സമിതിയുടെ വിദ്വേഷ പ്രസ്താവനയ്‌ക്ക് പിന്നാലെ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിനെ സ്വാഗതം ചെയ്ത് കാനഡയിലെ നൂറിലേറെ സംഘടനകള്‍. സാമൂഹിക സംരംഭങ്ങള്‍ക്കും സേവനങ്ങള്‍ക്കും പ്രശസ്തമായ സംഘടനയാണ് ആര്‍എസ്എസ് എന്നും സര്‍സംഘചാലകന്റെ സന്ദര്‍ശനം കാനഡയിലെ പൗരന്മാര്‍ക്ക് ഗുണകരമാകുമെന്നും അവര്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിക്ക് നല്കിയ കത്തില്‍ ചൂണ്ടിക്കാട്ടി.

കാനഡ ഇന്ത്യ ഫൗണ്ടേഷന്‍, കനേഡിയന്‍ ആര്യ സമാജ്, ബ്രാംപ്ടണ്‍ ഹിന്ദു സൊസൈറ്റി, ഹിന്ദു സൊസൈറ്റി ഓഫ് കാനഡ, ഹിന്ദു മിഷന്‍ ഓഫ് കാനഡ, ഹിന്ദു സഭാ ടെമ്പിള്‍, ഹിന്ദു സ്വയംസേവക് സംഘം, വിഎച്ച്പി കാനഡ, ക്ഷേത്ര സമിതികള്‍, സാംസ്‌കാരിക സംഘടനകള്‍, കമ്മ്യൂണിറ്റി സംഘടനകള്‍ തുടങ്ങിയവയാണ് കത്തില്‍ ഒപ്പുവച്ചിരിക്കുന്നത്.

കാനഡയിലെ ഹിന്ദു സമൂഹം ആവേശത്തോടെയാണ് ആര്‍എസ്എസ് സര്‍സംഘചാലകനെ കാത്തിരിക്കുന്നത്. ഒരു ദശലക്ഷത്തിലധികം കനേഡിയന്‍ പൗരന്മാര്‍ ഹൈന്ദവ പാരമ്പര്യം ഉള്‍ക്കൊള്ളുന്നവരാണ്. സര്‍സംഘചാലകന്റെ വരവിന് 101 കനേഡിയന്‍ സംഘടനകളുടെയും പൗരസ്വാതന്ത്ര്യ ഗ്രൂപ്പുകളുടെയും പ്രതിനിധികളായ ഞങ്ങള്‍ പിന്തുണ അറിയിക്കുന്നു, കത്തില്‍ ചൂണ്ടിക്കാട്ടി.

മോഹന്‍ ഭാഗവതിനെ അസ്വീകാര്യനായി ചിത്രീകരിക്കണമെന്ന് കാനഡ സര്‍ക്കാരിനോട് ആവശ്യപ്പെട്ട എന്‍ഡിപി എംപിമാരായ ജെന്നി ക്വാന്‍, ഹീതര്‍ മക്‌ഫെര്‍സണ്‍ എന്നിവരുടെ നീക്കങ്ങള്‍ സംശയാസ്പദമാണ്. വ്യത്യസ്ത വിശ്വാസങ്ങളിലും സാംസ്‌കാരിക പാരമ്പര്യങ്ങളിലുമുള്ളവര്‍ക്ക് പൊതുജീവിതത്തില്‍ ഒരുമിച്ചുകഴിയാനുള്ള സ്വാതന്ത്ര്യമാണ് കാനഡയുടെ ബഹുസ്വരത ഉദ്‌ഘോഷിക്കുന്നത്. എല്ലാവര്‍ക്കും ഒരുപോലെ അഭിമാനം, സുരക്ഷ, ആവിഷ്‌കാര സ്വാതന്ത്ര്യം, മതസ്വാതന്ത്ര്യം, സമാധാനപരമായ സഹവാസം, നിയമത്തിന് മുന്നില്‍ സമത്വം എന്നിവയ്‌ക്ക് അര്‍ഹതയുണ്ട്, കത്തില്‍ തുടര്‍ന്ന് പറയുന്നു.

സാമൂഹിക ഐക്യം, തനിമ, സേവനം എന്നിവയിലൂന്നിയ ദര്‍ശനങ്ങളാണ് ഡോ. മോഹന്‍ ഭഗവത് മുന്നോട്ടുവയ്‌ക്കുന്നത്. അത്തരം വ്യക്തികളെ സംബന്ധിച്ചുള്ള പ്രസ്താവനകളില്‍ രാഷ്‌ട്രീയ നേതാക്കളും സംഘടനകളും ഉത്തരവാദിത്തബോധം കാട്ടണമെന്നും സമൂഹങ്ങള്‍ക്കിടയില്‍ ഭിന്നത വര്‍ധിപ്പിക്കുന്ന നീക്കങ്ങള്‍ അവസാനിപ്പിക്കണമെന്നും കത്തില്‍ അഭ്യര്‍ത്ഥനയുണ്ട്.

Tags: American VisitCanadaLetterDr Mohan Bhagavat
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

കാനഡയിലെ ടൊറന്റോയില്‍ ആര്‍എസ്എസ് ശതാബ്ദിയുടെ ഭാഗമായി സംഘടിപ്പിച്ച ഹിന്ദു വിശ്വബന്ധു കോണ്‍ഫറന്‍സില്‍ സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു
Main Article

മോഹന്‍ജി പറഞ്ഞു, മാനവരൊന്ന്

Kerala

കാനഡയിൽ ബീഫ് കറി വയ്‌ക്കാൻ സമ്മതിക്കാതിരുന്നത് സിഖ് വനിത : ഹിന്ദുവാണെന്നും, സംഘിയാണെന്നും പ്രചരിപ്പിച്ച് മലയാളികളായ ജിഹാദികൾ

Kerala

ചോദ്യം ചെയ്യലിനായി ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്ക് പോകില്ലെന്ന് പി എസ് സി ചെയര്‍മാനും അംഗങ്ങളും

India

ലണ്ടനില്‍ ഏകതയുടെ ആഘോഷം; മാനവജീവിതത്തിന്റെ എല്ലാ മേഖലകളിലും സംഘം: സര്‍സംഘചാലക്

Kerala

എസ്എഫ്‌ഐ പ്രതിഷേധത്തിന് നേരെ പൊലീസ് അതിക്രമം നടത്തി; മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്‌ക്ക് കത്തയച്ച് പിണറായി

പുതിയ വാര്‍ത്തകള്‍

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്… ഗാന്ധിജയന്തി അവധി; ബെംഗളൂരുവില്‍ നിന്നും തിരുവനന്തപുരത്തേക്കും കണ്ണൂരേക്കും സ്പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ച് റെയില്‍വേ

കുടയെടുത്തോ… ഇന്നുമുതൽ മഴയെത്തും; 6 ജില്ലകളിൽ യെല്ലോ അലർട്ട്

തലസ്ഥാനത്തെ എസ്എഫ്ഐ-യൂത്ത് കോൺഗ്രസ് സംഘർഷം; 200 പേർക്കെതിരെ ജാമ്യമില്ലാ കേസ്

ഭാരതീയ കിസാന്‍ സംഘിന്റെ അഖിലഭാരതീയ വനിതാ കര്‍ഷക പ്രവര്‍ത്തക സമ്മേളനത്തില്‍ അഖില ഭാരതീയ മഹിളാ സംയോജിക മഞ്ജു ദീക്ഷിത് സംസാരിക്കുന്നു

നാരീശക്തി വിളിച്ചറിയിച്ച് ഭാരതീയ കിസാന്‍ സംഘ് വനിതാ കര്‍ഷക സമ്മേളനം

ഫ്‌ലൈ ദുബായ് വിമാന അപകടം: ‘റിയല്‍ ഹീറോ’… ഭാരത പൈലറ്റ് സ്മിത് മച്ചാറിന്റെ ധീരതയെ പ്രശംസിച്ച് പ്രധാനമന്ത്രി മോദിയും നെതന്യാഹുവും

നെതന്യാഹുവിന്റെ സന്ദര്‍ശനം: സ്ഥിരീകരിച്ച് യുഎഇയും ഇസ്രയേലും

എസ്‌ഐആറിനെ പിന്തുണച്ച് ആര്‍എസ്എസ്

വിമാനം തകര്‍ക്കാന്‍ പൈലറ്റിന്റെ ശ്രമം; കോക്പിറ്റില്‍ കത്തി ആക്രമണം; ഫ്‌ലൈദുബായ് വിമാനം സൗദിയില്‍ ഇറക്കി

സൗജന്യം അവസാനിക്കുന്നു; വാട്‌സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ ഇവയൊക്കെ

ലൈംഗികാതിക്രമക്കേസ്: മുന്‍ മന്ത്രി നീലലോഹിതദാസന്‍ നാടാരെ വെറുതെ വിട്ടത് സുപ്രീംകോടതി ശരിവെച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.