Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

അവിടുത്തെപ്പോലെ ഇവിടെയും

കെ. കുഞ്ഞിക്കണ്ണന്‍byകെ. കുഞ്ഞിക്കണ്ണന്‍
Jun 14, 2026, 07:55 am IST
inArticle

‘സ്ഥാനമാനങ്ങള്‍ ചൊല്ലിക്കലഹിച്ചു നാണം കെട്ടു നടക്കുന്നിതു ചിലര്‍’ എന്ന് പൂന്താനം പാടിയതുപോലെയാണിപ്പോള്‍ കേരളത്തിലെ ഇരുമുന്നണികളെയും നയിക്കുന്ന പ്രധാന പാര്‍ട്ടികളുടെ അവസ്ഥ. കോണ്‍ഗ്രസില്‍ സംസ്ഥാന നേതൃത്വത്തിലാണ് വടംവലിയെങ്കില്‍ സിപിഎമ്മില്‍ ജില്ലാടിസ്ഥാനത്തിലാണ് തര്‍ക്കങ്ങള്‍ മുറുകുന്നത്. കെപിസിസി പ്രസിഡന്റ് പദവി ഒഴിയുന്ന സണ്ണി ജോസഫിന് പകരക്കാരനെ കണ്ടെത്താന്‍ ഗ്രൂപ്പ് പോര് മുറുകുകയാണ്. കൊടിക്കുന്നില്‍ സുരേഷിനെ അധ്യക്ഷനാക്കാനാണ് വി.ഡി. സതീശന്റെ നീക്കമെങ്കിലും പാര്‍ട്ടിയിലെ ഒരു വിഭാഗം നേതാക്കള്‍ ഇതില്‍ കടുത്ത അതൃപ്തിയിലാണ്. ‘ഈ കല്ലില്‍ തല്ലിയാല്‍ മുണ്ട് വെളുക്കില്ല’ എന്ന മട്ടിലാണ് മറ്റ് ഭാരവാഹികളുടെ നിലപാട്. ഇടക്കാല പ്രസിഡന്റായി എം.എം. ഹസ്സന്‍ ഉള്ളപ്പോള്‍ പുതിയൊരു പ്രസിഡന്റ് ഇപ്പോള്‍ എന്തിനെന്ന് ചോദിക്കുന്നവരും കുറവല്ല. ഏതായാലും ആ തര്‍ക്കം നീണ്ടുനീണ്ടു പോവുകയാണ്.

‘അവിടുത്തെപ്പോലെ തന്നെ ഇവിടെയും’ എന്ന മട്ടിലാണ് സി.പി.എമ്മിന്റെയും പോക്ക്. സംസ്ഥാനത്തുടനീളം തര്‍ക്കങ്ങളുണ്ടെങ്കിലും തിരുവനന്തപുരത്താണ് സ്ഥിതി കൂടുതല്‍ രൂക്ഷം. ജില്ലാ സെക്രട്ടറി പദവിക്കായി ‘കാമുകന്മാര്‍’ ഏറെയാണ്. കരുനീക്കങ്ങളും വടംവലികളും ശക്തമായി തുടരുമ്പോള്‍ പ്രതിപക്ഷ നേതാവിന്റെ മരുമകനും, ഒപ്പം ‘ഞാനില്ലേ’ എന്ന മട്ടില്‍ വി. ശിവന്‍കുട്ടിയും രംഗത്തുണ്ട്. വി. ജോയിയെ ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് തിരികെ കൊണ്ടുവന്നതിനെച്ചൊല്ലി പാര്‍ട്ടിയില്‍ ഭിന്നത അതിരൂക്ഷമാണ്. എംഎല്‍എ സ്ഥാനം വഹിക്കുന്നയാള്‍ക്ക് ജില്ലാ സെക്രട്ടറി പദവി കൂടി നല്‍കുന്നതിനെയാണ് ശിവന്‍കുട്ടി ശക്തമായി വിമര്‍ശിക്കുന്നത്. മുന്‍പ് ആനാവൂര്‍ നാഗപ്പന്‍ പദവി ഒഴിഞ്ഞ് സംസ്ഥാന സെക്രട്ടറിയേറ്റംഗമായപ്പോള്‍ ഡിവൈഎഫ്‌ഐ നേതാവായ സുനില്‍ കുമാറിനെ സെക്രട്ടറി സ്ഥാനത്തേക്ക് കൊണ്ടുവരാനായിരുന്നു പാര്‍ട്ടി നേതൃത്വത്തിന്റെ താത്പര്യം. എന്നാല്‍ തങ്ങള്‍ നിയന്ത്രിക്കുന്ന തലസ്ഥാന ജില്ലയിലേക്ക് ഒരു യുവനേതാവ് കടന്നുവരുന്നത് തടയാന്‍ ശിവന്‍കുട്ടിയും കടകംപള്ളി സുരേന്ദ്രനും കൈകോര്‍ത്തു. അന്ന് അവര്‍ ഒന്നിച്ച് ഉയര്‍ത്തിക്കാട്ടിയത് വര്‍ക്കല എംഎല്‍എയായിരുന്ന വി. ജോയിയെ ആയിരുന്നു.

അന്ന് ജോയിക്ക് വേണ്ടി നിലകൊണ്ടവര്‍ തന്നെയാണിപ്പോള്‍ അദ്ദേഹത്തെ തള്ളിപ്പറയാന്‍ മുന്നില്‍ നില്‍ക്കുന്നത്. നേമത്ത് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിനോ
ട് പരാജയപ്പെട്ട ശിവന്‍കുട്ടി ഇപ്പോള്‍ ലക്ഷ്യമിടുന്നത് ജില്ലാ സെക്രട്ടറി കസേരയാണ്. ജോയിയെ വീണ്ടും സെക്രട്ടറിയായി പ്രഖ്യാപിച്ചതോടെ കഴിഞ്ഞ ദിവസം നടന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗം ശിവന്‍കുട്ടി ബഹിഷ്‌കരിച്ചു. ‘അസുഖം’ എന്നാണ് കാരണമായി പറഞ്ഞതെങ്കിലും അത് വെറും പുകമറയാണെന്ന് വ്യക്തം. നിയമസഭയിലേക്ക് മത്സരിച്ചവരില്‍ ജോയി ഒഴികെയുള്ള മറ്റ് മൂന്ന് പ്രമുഖ നേതാക്കളും പരാജയപ്പെട്ടതോടെ, അതുവരെ പല ചേരികളിലായിരുന്നവര്‍ ജോയിക്കെതിരെ ഒന്നിച്ചു. തെരഞ്ഞെടുപ്പ് കഴിഞ്ഞെത്തുമ്പോള്‍ താല്‍ക്കാലികമായി ഒഴിഞ്ഞ സെക്രട്ടറി സ്ഥാനം ജോയിക്ക് തിരികെ ലഭിക്കേണ്ടതായിരുന്നു. എന്നാല്‍ എം.പിയായ എ.എ. റഹീമിനെ മാറ്റി ജോയിക്ക് തന്നെ നറുക്കുവീണത് മുഹമ്മദ് റിയാസിനെ ഏല്‍പ്പിക്കാനാണെന്ന വിമര്‍ശനവും ഉയരുന്നുണ്ട്.

ശിവന്‍കുട്ടിയുടെയും കടകംപള്ളിയുടെയും പിന്തുണയോടെ എംഎല്‍എയായിരുന്ന ജോയി മുന്‍പ് ജില്ലാ സെക്രട്ടറിയായപ്പോള്‍ ഇരട്ടപ്പദവി ഇവര്‍ക്കൊരു തടസ്സമായി തോന്നിയിരുന്നില്ല. പിന്നീട് നടന്ന ജില്ലാ സമ്മേളനത്തില്‍ വി. ജോയിയെ വീണ്ടും സെക്രട്ടറിയായി തെരഞ്ഞെടുത്തപ്പോഴും അദ്ദേഹം എംഎല്‍എയായിരുന്നു. ആറ്റിങ്ങല്‍ ലോക്‌സഭ മണ്ഡലത്തില്‍ പരാജയപ്പെട്ട് മടങ്ങിയെത്തിയ ജോയിക്ക് പദവി തിരികെ നല്‍കാന്‍ അന്ന് മന്ത്രിയായിരുന്ന ശിവന്‍കുട്ടി തന്നെയാണ് മുന്‍കൈ എടുത്തത്. അന്ന് വി. ശിവന്‍കുട്ടി പുലര്‍ത്തിയ മൗനം, ഇന്ന് എംഎല്‍എ സ്ഥാനവും മന്ത്രിപദവിയും നഷ്ടപ്പെട്ടപ്പോള്‍ ഇരട്ടപ്പദവിയെന്ന വാളായി മാറുകയാണ്. ജോയിയെ മാറ്റിയാല്‍ സെക്രട്ടറി സ്ഥാനം പിടിക്കാമെന്ന വ്യാമോഹത്തോടെയാണ് ഈ നീക്കമെന്ന് വ്യക്തം. എന്തായാലും പാര്‍ട്ടിയില്‍ ഇപ്പോള്‍ ഉണ്ടചോറ്റില്‍ കല്ലിട്ട അവസ്ഥയിലാണ് ശിവന്‍കുട്ടി. കണ്ടവരെയെല്ലാം ശത്രുക്കളായി കാണുന്ന മനോ
ഭാവത്തിലും.

Tags: congressKerala PoliticsK KunjikannanCPM KeralaV Joy
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

തെരഞ്ഞെടുപ്പ് തോല്‍വി: സിപിഎം രണ്ട് തട്ടില്‍

Kerala

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പ്രസ്താവന; ആര്‍എസ്എസിന്റെ മേല്‍ കുതിരകയറി എം.എ. ബേബി

India

സമാജ് വാദി പാർട്ടിയിൽ ചേർന്ന മരുമകൻ മകളെ വീട്ടിൽ നിന്ന് പുറത്താക്കി ; മകൾ ആറ് മാസമായി എന്റെ വീട്ടിലാണെന്നും എംപി ഇമ്രാൻ മസൂദ്

Kerala

മുഖ്യമന്ത്രിയോട് അരുതാത്തത് പറഞ്ഞതില്‍ ഖേദം ഉണ്ടെന്ന് ചേന്തി അനി, കേസുകള്‍ ഉണ്ടാക്കിയത് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് വേണ്ടി

Kerala

വീണ്ടും കൈകോര്‍ത്തു: നാരങ്ങാനം പഞ്ചായത്തില്‍ സിപിഎം പിന്തുണയോടെ കോണ്‍ഗ്രസ് അംഗം പ്രസിഡന്‌റായി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വീണ്ടും പ്രളയഭീതി; മണ്ണിടിച്ചില്‍ ചൗലാനി നദിയെ തടഞ്ഞു, താഴ്വരകളില്‍ ജാഗ്രതാ നിര്‍ദേശം

ന്യൂദല്‍ഹി ശ്രീറാം കോളേജ് ഓഫ് കൊമേഴ്‌സിന്റെ ശതാബ്ദി ആഘോഷത്തില്‍ പങ്കെടുക്കാന്‍ മെട്രോയില്‍ കുട്ടികള്‍ക്കൊപ്പം യാത്ര ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി

ഇപ്പോള്‍ മോദി വീഴും എന്ന് അവര്‍ കരുതി, അത് വ്യാമോഹങ്ങളായി: പ്രധാനമന്ത്രി

പിഎം ശ്രീ പദ്ധതിയിൽ കേരള സർക്കാർ ഉടൻ എംഒയു ഒപ്പിടണം: ബിജെപി

രാമകഥാ കോണ്‍ക്ലേവില്‍ ആത്മീയ പങ്കാളിയായി കാലടി ശൃംഗേരി മഠം

ചൈന വ്യാവസായിക അടിത്തറയെ ദുര്‍ബലപ്പെടുത്തി; മോദി അന്നേ മുന്നറിയിപ്പ് നല്‍കി, ഇപ്പോള്‍ ഞങ്ങള്‍ തിരിച്ചറിയുന്നു: ബെല്‍ജിയം പ്രധാനമന്ത്രി

വലിയ ധനാഗമവും കുടുംബസന്തോഷവും: സമ്പൂർണ്ണ രാശിഫലം (06 സെപ്റ്റംബർ 2026) – AI ജ്യോതിഷം

ലഡാക്കിലെ ഉപ്ഷിയില്‍ നിര്‍മിച്ച പാറകൊണ്ടുള്ള തടയണ

പാകിസ്ഥാന് മറുപടിയുമായി ഭാരതം; സിന്ധു നദിക്ക് കുറുകെ ആദ്യപാറ തടയണ പൂര്‍ത്തിയായി

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ദേശീയ അദ്ധ്യാപക പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന സെക്രട്ടേറിയറ്റ് ധര്‍ണ
വി. മുരളിധരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു

‘പിഎംശ്രീ കേരളത്തില്‍ നടപ്പാക്കാത്തത് കമ്യൂണിസ്റ്റുകാരെ ഭയന്ന്’- വി. മുരളീധരന്‍ എംഎല്‍എ

പിഒകെ പ്രതിഷേധം ഒത്തുതീര്‍പ്പാക്കാനുള്ള നീക്കത്തിന് തിരിച്ചടി

‘നിങ്ങള്‍ക്ക് ഓടാം, പക്ഷേ ഒളിച്ചിരിക്കാന്‍ കഴിയില്ല’; ജമ്മുകശ്മീര്‍: കൊല്ലപ്പെട്ട ഭീകരനെ തിരിച്ചറിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.