
തിരുവനന്തപുരം: കാട്ടാക്കടയില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ ഏറ്റുമുട്ടി.രണ്ട് സ്‌കൂളുകളിലെ വിദ്യാര്‍ഥികളാണ് ഏറ്റുമുട്ടിയത്.
ആക്രമണത്തില്‍ ഒരാള്‍ക്ക് കുത്തേറ്റു. ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. നഗരത്തിലെ ഒരു സ്‌കൂളിലെ വിദ്യാര്‍ഥികളും പുറത്തുനിന്നെത്തിയ ഒരു സംഘം വിദ്യാര്‍ഥികളും തമ്മിലാണ് സംഘര്‍ഷമുണ്ടായതെന്നാണ് പ്രാഥമിക വിവരം.