കോഴിക്കോട് : നിപ ലക്ഷണങ്ങളോടെ ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇയാളുടെ സ്രവം പിസിആര്‍ പരിശോധനയ്‌ക്ക് അയച്ചു.
കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയിലാണ് ഇദ്ദേഹത്തെ പ്രവേശിപ്പിച്ചിട്ടുളളത്. ആരോഗ്യ വകുപ്പിന്റെ നിര്‍ദേശപ്രകാരം ഇദ്ദേഹത്തെ ഐസലേഷനിലാക്കി. വിദഗ്ധ ചികിത്സ നല്‍കുന്നുണ്ട്.
വ്യാഴാഴ്ച വൈകിട്ടോടെയാകും ഇദ്ദേഹത്തിന്റെ സ്രവ സാമ്പിളിന്റെ പരിശോധന ഫലം കിട്ടുക.
പൊതുജനങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരന്‍ അറിയിച്ചു.എല്ലാവിധ മുന്‍കരുതല്‍ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും പ്രതിരോധ സംവിധാനങ്ങളെല്ലാം സജ്ജമെന്നും മന്ത്രി വ്യക്തമാക്കി.













