Sunday, July 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കോക്രോച്ച് പാര്‍ട്ടി വക്താവ് സൗരവ് ദാസ് ബിജെപി വിരുദ്ധന്‍, രാഹുല്‍ ഗാന്ധിയുടെ യംഗ് ഇന്ത്യ പുരസ്കരിച്ച യുവാവ്, ഉമര്‍ഖാലിദിന്റെ ചങ്ങാതി

മെല്ലെ മെല്ലെ കോക്രോച്ച് ജനതാപാര്‍ട്ടിക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരുടെ മുഖംമൂടികള്‍ അഴിഞ്ഞുവീഴുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 6, 2026, 08:56 pm IST
in India
രാഹുല്‍ ഗാന്ധിയും സോണിയാഗാന്ധിയും ഉടമസ്ഥരായ യംഗ് ഇന്ത്യ പ്രവൈറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ ഭാഗമായ യംഗ് ഇന്ത്യാ ഫൗണ്ടേഷന്‍ 2024ല്‍ സൗരവ് ദാസിന് പുരസ്കാരം നല്‍കി (ഇടത്ത്) 53 പേരുടെ മരണത്തില്‍ കലാശിച്ച ദല്‍ഹി കലാപത്തിന്‍റെ ആസൂത്രകന്‍ ഉമര്‍ ഖാലിദിനൊപ്പം സൗരവ് ദാസ് (നടുവില്‍) നോര്‍വ്വെയിലെ ആവിഷ്കാരസ്വാതന്ത്ര്യത്തിന് വാദിക്കുന്ന വേള്‍ഡ് എക്സ്പ്രഷന്‍ ഫോറം വേദിയില്‍ സൗരവ് ദാസ് (വലത്ത്)

രാഹുല്‍ ഗാന്ധിയും സോണിയാഗാന്ധിയും ഉടമസ്ഥരായ യംഗ് ഇന്ത്യ പ്രവൈറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ ഭാഗമായ യംഗ് ഇന്ത്യാ ഫൗണ്ടേഷന്‍ 2024ല്‍ സൗരവ് ദാസിന് പുരസ്കാരം നല്‍കി (ഇടത്ത്) 53 പേരുടെ മരണത്തില്‍ കലാശിച്ച ദല്‍ഹി കലാപത്തിന്‍റെ ആസൂത്രകന്‍ ഉമര്‍ ഖാലിദിനൊപ്പം സൗരവ് ദാസ് (നടുവില്‍) നോര്‍വ്വെയിലെ ആവിഷ്കാരസ്വാതന്ത്ര്യത്തിന് വാദിക്കുന്ന വേള്‍ഡ് എക്സ്പ്രഷന്‍ ഫോറം വേദിയില്‍ സൗരവ് ദാസ് (വലത്ത്)

ന്യൂദല്‍ഹി: മെല്ലെ മെല്ലെ കോക്രോച്ച് ജനതാപാര്‍ട്ടിക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരുടെ മുഖംമൂടികള്‍ അഴിഞ്ഞുവീഴുകയാണ്. പൊലീസുകാര്‍ക്ക് പൂക്കള്‍ കൊടുക്കുക, സമരം ചെയ്യുന്നതിന് മുന്‍പ് പൊലീസ് സ്റ്റേഷനില്‍ ചെന്ന് അനുവാദം വാങ്ങുക തുടങ്ങിയവ ഇവരുടെ വെറും നാടകങ്ങളാണെന്നാണ് ഇവരുടെ ബയോ വായിക്കുമ്പോള്‍ മനസ്സിലാകുന്നത്.എല്ലാവരും അസ്സല്‍ കലാപകാരികളാണ്.

സിജെപി വക്താവായി രംഗത്ത് വന്ന സൗരവ് ദാസ് ഉമര്‍ഖാലിദിന്റെ ചങ്ങാതിയാണ്. ഉമര്‍ ഖാലിദിനെ ഓര്‍മ്മയില്ലേ? 53 പേരുടെ മരണത്തിനിടയാക്കിയ ദല്‍ഹി കലാപത്തിന്റെ മുഖ്യസൂത്രധാരന്‍. ബംഗാളിലെ സിലിഗുരി എന്ന ഇടുങ്ങി പ്രദേശത്ത് കല്ലും വടിയും കൊണ്ടിട്ട് വഴിമുടക്കി ഏഴ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്തുമെന്ന് ബംഗ്ലാദേശിലെ ജമാ അത്തെ ഇസ്ലാമിക്കാരുടെ ഭാഷയില്‍ പ്രസംഗിച്ച അപകടകാരിയായ ഇടത് നേതാവ്. ഇപ്പോള്‍ തീഹാര്‍ ജയിലില്‍ കിടക്കുന്ന ഉമര്‍ ഖാലിദിനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട ആളാണ് സൗരവ് ദാസ്.

രാഹുല്‍ ഗാന്ധിയും സോണിയാഗാന്ധിയും ഉടമസ്ഥരായ യംഗ് ഇന്ത്യ പ്രവൈറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ ഭാഗമായ യംഗ് ഇന്ത്യാ ഫൗണ്ടേഷന്‍ 2024ല്‍ സൗരവ് ദാസിനെ പുരസ്കാരം നല്‍കി ആദരിച്ചിരുന്നു. ഈ പുരസ്കാരം കൊടുത്തത് മോദി വിരുദ്ധ ജേണലിസ്റ്റായ ബര്‍ഖാ ദത്ത്. പുരസ്കാരം എന്തിനെന്നോ? 2024ലെ തെരഞ്ഞെടുപ്പിനെ പരിവര്‍ത്തനം ചെയ്ത 30 യുവ ഇന്ത്യക്കാരില്‍ ഒരാളായാണ് സൗരവ് ദാസിനെ തെരഞ്ഞെടുത്തിരിക്കുന്നത്.

എന്‍ റാം എന്ന മോദി വിരുദ്ധ, ബിജെപി വിരുദ്ധ പത്രപ്രവര്‍ത്തകന്റെ ഉടമസ്ഥതയിലുള്ള ഫ്രണ്ട് ലൈന്‍ മാസികയില്‍ സ്ഥിരമായി ലേഖനമെഴുതുന്ന ആള്‍ കൂടിയാണ് സൗരവ് ദാസ്. ഫ്രണ്ട് ലൈനില്‍ വരുന്ന ലേഖനങ്ങള്‍ ബിജെപിയ്‌ക്കെതിരെയുള്ള, മോദിയ്‌ക്കെതിരെയുള്ള യുദ്ധപ്രഖ്യാപനങ്ങളാണെന്ന് എല്ലാവര്‍ക്കും അറിയാം. ഇതിന് പുറമെ ഇന്ത്യയിലെ പല എന്‍ജിഒകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ആളാണ്. കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ സമരത്തിന് ലഡാക്കില്‍ കലാപമുണ്ടാക്കിയ എന്‍ജിഒ നേതാവ് സോനം വാങ് ചുക് എത്തി എന്നതിനര്‍ത്ഥം കോക്രോച്ച് ജനതാ പാര്‍ട്ടിക്ക് പിന്നില്‍ എന്‍ജിഒകളുടെ കൈകോര്‍ക്കലുണ്ടെന്നതാണ്. ഇന്ത്യയിലെ പല എന്‍ജിഒകള്‍ക്കും ഫണ്ട് നല്‍കുന്നത് അമേരിക്കന്‍ ശതകോടീശ്വരനായ ജോര്‍ജ്ജ് സോറോസ് ആണ്. അതായത് ലോകത്തിലെ പല രാജ്യങ്ങളിലെയും സര്‍ക്കാരുകളെ അട്ടിമറിച്ച അമേരിക്കന്‍ ഡീപ് സ്റ്റേറ്റ് സിജെപിക്ക് പിന്നിലുണ്ടെന്ന് വ്യക്തം.

നോര്‍വ്വെയിലെ ആവിഷ്കാരസ്വാതന്ത്ര്യത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നു എന്ന് അവകാശപ്പെടുന്ന സംഘടനയായ വേള്‍ഡ് എക്സ്പ്രഷന്‍ ഫോറത്തിന്റെ നോര്‍വ്വെയിലെ പരിപാടിയില്‍ സൗരവ് ദാസ് പങ്കെടുത്തിട്ടുണ്ട്. ഇന്ത്യയിലേതുള്‍പ്പെടെ പല എന്‍ജിഒകളുമായി അടുത്തുപ്രവര്‍ത്തിക്കുന്ന സംഘടനയാണ് വേള്‍ഡ് എക്സ്പ്രസ് ഫോറം. ബിജെപി അധികാരത്തില്‍ വന്നതിന് ശേഷം ദല്‍ഹിയില്‍ വായുമലിനീകരണത്തിനെതിരെ എന്‍ജിഒ സംഘടനയായ ക്ലൈമറ്റ് ആക്ഷന്‍ ഫ്രണ്ട് ഉള്‍പ്പെടെ സമരം ചെയ്തിരുന്നു. ഈ സംഘടനയുടെ സഹസ്ഥാപകന്‍ കൂടിയാണ് സൗരവ് ദാസ്. ലഡാക്കിലെ സോനം വാങ് ചുകും കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പ്രവര്‍ത്തിക്കുന്ന ഒരു എന്‍ജിഒ സംഘടനയുടെ നേതാവാണ്.

എന്തായാലും വിദേശഫണ്ട് വാങ്ങി സ്വാതന്ത്ര്യം, പരിസ്ഥിതി, സ്ത്രീസ്വാതന്ത്ര്യം, കാലാവസ്ഥാവ്യതിയാനം തുടങ്ങി നൂറായിരം പേരുകളില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യയില‍െ എന്‍ജിഒ ശൃംഖല ഇവിടുത്തെ ബിജെപി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ എല്ലാവിധ ശ്രമങ്ങളും നടത്തുന്ന സംഘടനകളായി മാറിയിരിക്കുന്നു. ഇതില്‍ ഭൂരിഭാഗം എന്‍ജിഒകള്‍ക്കും ഫണ്ട് നല്‍കുന്നത് മോദിയെ 2024ല്‍ അധികാരത്തില്‍ നിന്നും തൂത്തെറിയും എന്ന് പ്രഖ്യാപിച്ച അമേരിക്കന്‍ ശതകോടീശ്വരനായ ജോര്‍ജ്ജ് സോറോസാണ്. ഇദ്ദേഹത്തിന്റെ മുഖ്യസംഘടനയായ ഓപ്പണ്‍ സൊസൈറ്റി ഫോറം ആണ് രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടാന്‍ 2024ലെ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി രണ്ട് തവണ ഭാരത് ജോഡോ യാത്ര സംഘടിപ്പിച്ചത്. അദാനിയ്‌ക്കെതിരെ വ്യാജആരോപണങ്ങളുയര്‍ത്തിയ അമേരിക്കയിലെ ഹിന്‍ഡന്‍ ബര്‍ഗ് റിസര്‍ച്ച് എന്ന സ്ഥാപനവും ജോര്‍ജ്ജ് സോറോസ് ശൃംഖലയുടെ ഭാഗമാണെന്ന് കരുതപ്പെടുന്നു. അദാനിയുടെ കമ്പനികള്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ കേസ് നല‍്കിയ ജേണലിസ്റ്റുകളുടെ സംഘടനയായ ഒസിസിആര്‍പിയും ജോര്‍ജ്ജ് സോറിന്റെ കണ്ണിയാണ്. ഈ ബിജെപി വിരുദ്ധ എന്‍ജിഒ ശൃംഖലയുമായി കൈകോര്‍ത്ത് നില‍്ക്കുന്നവരാണ് അരവിന്ദ് കെജ്രിവാള്‍, രാഹുല്‍ ഗാന്ധി ഇടത് സംഘടനകള്‍, ജിഹാദിസംഘടനകള്‍ എന്നീ സംവിധാനങ്ങള്‍. എല്ലാവരും ചേര്‍ന്ന് ഒരു വലിയ മോദി വിരുദ്ധ, ബിജെപി വിരുദ്ധ ശൃംഖല തീര്‍ക്കുകയാണ്. അതിലേക്ക് കണ്ണി ചേരാന്‍ എത്തിയ പുതിയ സംഘടന മാത്രമാണ് കോക്രോച്ച് ജനതാ പാര്‍ട്ടി. ഒരു ജെന്‍സീ കലാപം തന്നെയാണ് കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ പിന്നിലുള്ളത്. കലാപം അവര്‍ തുടങ്ങി വെയ്‌ക്കും. ഇവര്‍ക്കൊപ്പമുള്ള ഒരു വലിയ ബിജെപി വിരുദ്ധ ശൃംഖലയിലെ കണ്ണികള്‍ ഈ കലാപത്തെ വ്യാപിപ്പിക്കും. അതാണ് പദ്ധതി.

 

Tags: Young India foundationRahul Gandhiumar-khalidNGOGeorge SorosLatest newsSonam wangchukAmerican deep StateSaurav Dad
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഉസ്ബെക്കിസ്ഥാനിലെ കോളെജിലെ പത്ര പരസ്യം (ഇടത്ത്) സവാരിയ ബസന്ത് (നടുവില്‍) സവാരിയയെ മതം മാറണമെന്ന് നിര്‍ബന്ധിച്ച് ദേഹമാസകലം മര്‍ദ്ദീച്ച സദറുള്‍ അനം (വലത്ത്)
Kerala

സവാരിയയുടെ ജീവനെടുത്ത ബുഖാറ യൂണിവേഴ്സിറ്റിയുടെ പരസ്യത്തില്‍ ഇസ്ലാമിക അന്തരീക്ഷത്തില്‍ പഠിയ്‌ക്കാം എന്ന് വാഗ്ദാനം; ഇവിടെ നടക്കുന്നത് മതപഠനമോ?

India

രണ്ടാഴ്ചയായി വിദേശത്ത് സുഖിയ്‌ക്കുന്നു…വിളിച്ചുചേര്‍ത്ത വിദ്യാര്‍ത്ഥി റാലികള്‍ റദ്ദാക്കി രാഹുല്‍ ഗാന്ധി, രാഹുലിന് രാഷ്‌ട്രീയം വെറും നേരമ്പോക്ക്

Kerala

ഒട്ടേറെ ദുഖങ്ങള്‍ നേരിട്ട ജാനകി…സരിഗമ പഠിക്കാതെ പാടിയ ഗായിക, പത്മഭൂഷണ്‍ കൊടുത്തപ്പോള്‍ ഭാരതരത്ന വേണമെന്ന് പറഞ്ഞ ധിക്കാരി:ശ്രീകുമാരന്‍ തമ്പി

India

“സമാജ്‌വാദി പാർട്ടിയുടെ ചരിത്രം രാമഭക്തരുടെ രക്തത്താൽ കറ പുരണ്ടതാണ്…” ഗോരഖ്പൂരിൽ മുഖ്യമന്ത്രി യോഗിയുടെ ഗർജ്ജനം , രാഹുലിനും അഖിലേഷിനും രൂക്ഷ വിമർശനം 

Kerala

സംഗീതലോകത്തെ അനശ്വര രാജ്ഞി-തപസ്യ

പുതിയ വാര്‍ത്തകള്‍

പൗരത്വം ഒളിപ്പിച്ചുവെച്ച് കർണാടകയിൽ താമസം ; പാകിസ്ഥാൻ യുവതി ഫറാ നാസും, മകൻ മുഹമ്മദ് ഫർദീനും അറസ്റ്റിൽ ; വോട്ടർ ഐഡിയും, റേഷൻ കാർഡും റദ്ദാക്കി

കേരള മോഡലൊക്കെ കൈവച്ചാൽ മതി ; വിജയുമായി കൈകോർക്കാൻ പറ്റില്ല ; ഇൻഡി സഖ്യത്തിൽ ടിവികെയെ ചേർക്കാൻ പറ്റില്ലെന്ന് സ്റ്റാലിൻ

കെഎസ്ആര്‍ടിസി ബസില്‍ കണ്ടക്ടറെ തോക്ക് ചൂണ്ടി പണം തട്ടിയ പ്രതി പിടിയിലായത് 36 വര്‍ഷത്തിന് ശേഷം

നരേന്ദ്രമോദിയെ വധിക്കുമെന്ന് പരസ്യമായി ഭീഷണി : മലപ്പുറം സ്വദേശിയ്‌ക്കെതിരെ എൻ ഐ എയ്‌ക്ക് പരാതി

ഉസ്‌ബെക്കിസ്ഥാനിൽ മലയാളി വിദ്യാർത്ഥിനി കൊല്ലപ്പെട്ട സംഭവം :  ദേശീയ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു

തായ്ലൻഡിൽ നിന്നും ഹൈബ്രിഡ് കഞ്ചാവ് കേരളത്തിലെത്തിക്കുന്ന സംഘം പിടിയിൽ ; കൊടുവള്ളി ഫായിസും അബു താഹിറും അന്താരാഷ്‌ട്ര മയക്ക് മരുന്ന് ശൃംഖലയിലെ ഉന്നതർ

നിങ്ങളാണ് എല്ലാമെന്ന് കരുതരുത്, എല്ലാം മന്നത്തിന്റെ സംഭാവന ; ജി.സുകുമാരൻ നായർക്കെതിരെ ഉപരാഷ്‌ട്രപതി

എസ് ജാനകി ഓര്‍മ്മയായി, ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം

കാൽമുട്ട് വേദനയുമായെത്തി , ഒടുവിൽ മുറിച്ചുമാറ്റേണ്ടി വന്നു ; അഭിഷേക് ബാനർജി നടത്തിയ മെഡിക്കൽ ക്യാമ്പിനെതിരെ പൊലീസ് അന്വേഷണം

ഉസ്‌ബെക്കിസ്ഥാനിൽ മലയാളി വിദ്യാർത്ഥിനി കൊല്ലപ്പെട്ടതിൽ പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കണം; സ്ത്രീ ചൂഷണം, വ്യാജ മതപരിവർത്തനം അവസാനിപ്പിക്കണമെന്നും എബിവിപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.