Kerala

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ എസ് എഫ് ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റിന്റെ ജാമ്യാപേക്ഷ തള്ളി

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം : പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡ് നടത്തിയ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ എസ് എഫ് ഐ ജില്ലാ പ്രസിഡന്റ് വിജയ് വിമലിന്റെ ജാമ്യാപേക്ഷ തള്ളി.ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി.

അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് അംഗം കൂടിയായ വിജയ് വിമലിനെ വീട്ടില്‍ കയറിയാണ് പൊലീസ് പിടികൂടിയത്.കേരള സര്‍വകലാശാലാ യൂണിയന്‍ ചെയര്‍മാനായും ഇയാള്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഈ കേസില്‍ ഇതുവരെ പൊലീസിന്റെ പിടിയിലായ പ്രതികളുടെ ആകെ എണ്ണം 26 ആയി ഉയര്‍ന്നു. പ്രതികള്‍ക്കെതിരെ വധശ്രമം ഉള്‍പ്പെടെ കുറ്റങ്ങളാണ് ചുമത്തിയിട്ടുളളത്.

Recent Posts