ചെന്നൈ: തമിഴ്നാട്ടില്‍ ഡിഎംകെ ആണ് തന്റെ മുഖ്യശത്രുവെന്നും എന്നാല്‍ കുടുംബരാഷ്‌ട്രീയം മുന്നോട്ടുവെയ്‌ക്കുന്നതാണ് ഈ പാര്‍ട്ടിയെന്നും വിമര്‍ശിച്ച് മുഖ്യമന്ത്രി ജോസഫ് വിജയ്. എഐഎഡിഎംകെയ്‌ക്ക് ശക്തി ക്ഷയിച്ചെന്നും ഭാവിയില്ലെന്നും ജോസഫ് വിജയിന്റെ വിമര്‍ശനം.
തിരുച്ചിറപ്പള്ളിയില്‍ രാഷ്‌ട്രീയ പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു വിജയ്. ഡിഎംകെയാണ് പ്രധാനശത്രുവെന്നത് തന്റെ ടിവികെ പാര്‍ട്ടിക്ക് നല്ലതാണെന്നും വിജയ് പറഞ്ഞു.
സ്യൂട്ട് ധരിക്കുന്നതിനെതിരായ വിമര്‍ശനത്തിനും വിജയ് മറുപടി പറഞ്ഞു. സ്യൂട്ടിലെ ബ്ലാക്കും വൈറ്റും മനുഷ്യന്റെ രണ്ട് മുഖങ്ങളാണ് കാട്ടിത്തരുതെന്നായിരുന്നു ജോസഫ് വിജയന്റെ വിശദീകരണം.
















