കൊച്ചി: കോതമംഗലം കുട്ടമ്പുഴയില്‍ വീടിന് നേരെ കാട്ടാന ആക്രമണം. മാമലക്കണ്ടം സ്വദേശി ഡെനീഷ് ജോസഫിന്റെ വീടാണ് അക്രമിച്ചത്.
രാവിലെ വീട്ടുമുറ്റത്ത് എത്തിയ കാട്ടാനക്കൂട്ടം ആക്രമണം നടത്തുകയായിരുന്നു.കതകടക്കം നശിപ്പിച്ചാണ് കാട്ടാനകള്‍ മടങ്ങിയത്. രണ്ട് വര്‍ഷത്തിനിടെ ഇത് നാലാം തവണയാണ് കാട്ടാനകള്‍ വീട് ക്രമിക്കുന്നത്.
പലപ്പോഴായി നഷ്ടപരിഹാരം ആവശ്യപ്പെട്ട് അധികൃതരെ സമീപിച്ചെങ്കിലും നിരാശയായിരുന്നു ഫലമെന്ന് കുടുംബം പറയുന്നു.
















