ചെന്നൈ: സിനിമാ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ സിനി ടെക്‌നീഷ്യന്‍സ് അസോസിയേഷന്‍ ഓഫ് സൗത്ത് ഇന്ത്യയുടെ(സി ടി എ) പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. എന്‍ ബി ഉമാശങ്കര്‍ ബാബു ആണ് പ്രസിഡന്റ്. കെ എം പ്രേംകുമാറും കെ ശങ്കറും സെക്രട്ടറിമാര്‍.
കെ പ്രഭാകര്‍ ആണ് ട്രഷറര്‍. രണ്ട് വൈസ് പ്രസിഡന്റുമാരെയും ഒമ്പത് കമ്മിറ്റി അംഗങ്ങളെയും തെരഞ്ഞെടുത്തിട്ടുണ്ട്.
മദ്രാസ് ഹൈക്കോടതിയുടെ 2019ലെ ഉത്തരവ് പ്രകാരമാണ് തെരഞ്ഞെടുപ്പ് നടന്നത്.തമിഴ്‌നാട് സര്‍ക്കാരിന്റെ സ്‌പെഷ്യല്‍ ഓഫീസറുടെ മേല്‍നോട്ടത്തിലായിരുന്നു തെരഞ്ഞെടുപ്പ്.
രഹസ്യ ബാലറ്റിലൂടെ ചെന്നൈയിലെ സി ടി എ ഓഫീസില്‍ വച്ചായിരുന്നു തെരഞ്ഞെടുപ്പ് നടപടികള്‍.
















