ബെംഗളൂരു: കന്യാകുമാരി– കെഎസ്ആർ ബെംഗളൂരു എക്സ്പ്രസ് (16525) കുപ്പത്തിനും ബെംഗളൂരു കന്റോൺമെന്റിനും ഇടയിലുള്ള സ്റ്റേഷനുകളില്‍ എത്തിച്ചേരുന്ന സമയത്തില്‍ മാറ്റം. ഈമാസം 26 മുതൽ പുതിയ സമയക്രമം നിലവില്‍ വരും. അതേസമയം കെഎസ്ആർ ബെംഗളൂരുവിലും കന്യാകുമാരിക്കും തിരുപ്പട്ടൂരിനും ഇടയിലുള്ള സ്റ്റേഷനുകളിലും നിലവിലെ സമയക്രമം തന്നെ തുടരുമെന്നും ദക്ഷിണ പശ്ചിമറെയില്‍വേ അറിയിച്ചു. പുതുക്കിയ സമയക്രമ പ്രകാരം ട്രെയിൻ ഒരു മണിക്കൂർ വൈകി 5.59നു വൈറ്റ്ഫീൽഡിലും 6.29നു കന്റോൺമെന്റിലുമെത്തും.
പുതുക്കിയ സമയക്രമം, പഴയ സമയം ബ്രാക്കറ്റിൽ: കുപ്പം– വെളുപ്പിന് 4.28 (3.54), ബംഗാർപേട്ട്– 5.07 (4.19), മാലൂർ– 5.29 (4.41), വൈറ്റ്ഫീൽഡ്– 5.59 (4.56), കെആർ പുരം– 6.10 (5.07), ബെംഗളൂരു കന്റോൺമെന്റ്– 6.29 (5.27), കെഎസ്ആർ ബെംഗളൂരു– രാവിലെ 7 (രാവിലെ 7).
കെഎസ്ആർ ബെംഗളൂരു– കന്യാകുമാരി എക്സ്പ്രസിന്റെ (16526) സമയത്തിൽ മാറ്റമില്ല.












