മസ്ക്കറ്റ് : രാജ്യത്ത് ദുൽഹജ്ജ് മാസപ്പിറവി ദൃശ്യമായതായി ഒമാൻ മൂൺ സൈറ്റിങ് കമ്മിറ്റി അറിയിച്ചു. 2026 മെയ് 17-ന് രാത്രിയാണ് ഒമാൻ ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഇതോടെ ഈ വർഷത്തെ ഈദുൽ അദ്ഹ 2026 മേയ് 27, ബുധനാഴ്ചയായിരിക്കുമെന്ന് ഒമാൻ മൂൺ സൈറ്റിങ് കമ്മിറ്റി വ്യക്തമാക്കിയിട്ടുണ്ട്.
സൗദി അറേബ്യ, യു എ ഇ തുടങ്ങിയ ഗൾഫ് രാജ്യങ്ങളിലും ബലിപെരുന്നാൾ 2026 മെയ് 27-ന് ആയിരിക്കും.
















