Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സിപിഎമ്മിലെ വിമർശന ‘പ്രളയം’; അമ്പരന്ന് നേതാക്കൾ, വിളറുമോ പിളരുമോ എന്ന് ആശങ്ക

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 17, 2026, 01:51 pm IST
inKerala, News

തിരുവനന്തപുരം: നിർഭയമായി എല്ലാം തുറന്നു പറയാനുള്ള സ്വാതന്ത്ര്യം നൽകിയ പാർട്ടി ജില്ലാ സമ്മേളനങ്ങളിലെ വിമർശനങ്ങളിൽ അമ്പരന്ന് സിപിഎം നേതാക്കൾ. പാർട്ടിയുടെ സർവാധികാരിയായിരുന്ന പിണറായി വിജയൻ മുതൽ അതത് പ്രദേശങ്ങളിലെ ലോക്കൽ കമ്മിറ്റി സെക്രട്ടറിമാരെവരെ ‘ഇരുത്തിപ്പൊരി’ക്കുകയാണ് നേതാക്കൾ. വിമർശങ്ങൾ അതിരുകടന്നുപോകുമ്പോൾ നിയന്ത്രിക്കാൻ പോലുമാകാത്ത സ്ഥിതിയിലാണ്. തോറ്റ മുഖ്യമന്ത്രി പിണറായി വിജയനെ പ്രതിപക്ഷ നേതാവാക്കിയത്, ഭാര്യയെ ജയിപ്പിക്കാൻ പാർട്ടിയെ മറന്ന പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദൻ സ്ഥാനത്ത് തുടരുന്നതിനെ അടക്കം, സ്ഥാനാർത്ഥിയെ നിർണ്ണയിക്കാൻ ചരടുവലികൾ നടത്തിയ ലോക്കൽ കമ്മിറ്റി നേതാക്കളെവരെ വിവിധ ചർച്ചാക്കമ്മിറ്റികളിൽ വിമർശിച്ചിരുത്തുന്നു.
പിണറായി വിജയൻ മുഖ്യമന്ത്രിയായിരിക്കെ പഞ്ചപുച്ഛമടക്കിയിരുന്നവർ കിട്ടിയ സ്വാതന്ത്ര്യം പരമാവധി വിനിയോഗിക്കുകയാണ്.
എന്നാൽ, വിമർശിക്കുന്നവരെ പണ്ടത്തെപോലെ മെരുക്കാനും വിരട്ടാനും കഴിയാത്ത സ്ഥിതിയിലാണ് നേതൃത്വം. ‘നിർഭയമായി എല്ലാം തുറന്നു പറയാൻ അവകാശം കൊടുക്കുകയും തുറന്ന മനസ്സോടെ എല്ലാം കേൾക്കാൻ നേതാക്കൾ തയാറാകണമെന്ന് നിർദ്ദേശം കൊടുക്കുകയും ചെയ്തപ്പോൾ ഇത്ര പ്രതീക്ഷിരുന്നില്ല എന്നാണ് റിപ്പോർട്ടുകൾ.
പിണറായി പ്രതിപക്ഷത്ത് തുടരരുത്, പാർട്ടി സെക്രട്ടറി സ്ഥാനത്ത് ഗോവിന്ദൻ പോരാ എന്നെല്ലാം വിമർശനം ഉയരുമ്പോൾ എന്താണ് ഇനി വിശദീകരിക്കേണ്ടത് എന്ന നിലപാടറിയാതെ കുഴങ്ങുകയാണ് നേതാക്കൾ. പിണറായി വിജയനെ കേൾക്കാൻ വിമർശിക്കുന്നവർ തയാറാകുമോ, പാർട്ടി പിളരുമോ അതോ വിളറുകയേ ഉള്ളോ എന്ന ചോദ്യവും ഉയരുന്നുണ്ട്.
അതിനിടെ പാർട്ടിയുടെ ഫണ്ടിൽനിന്ന് എസ്ഡിപിഐക്ക് തെരഞ്ഞെടുപ്പുകാലത്ത് പല മണ്ഡലങ്ങളിലും രണ്ടുകോടി രൂപ വീതം പ്രവർത്തനത്തിന് നൽകിയെന്ന മുൻ എസ്ഡിപിഐ നേതാവിന്റെ വെളിപ്പെടുത്തൽ പാർട്ടിക്കുള്ളിൽ വലിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്. രക്തസാക്ഷി ഫണ്ട് വെട്ടിച്ച കേസിൽ സി. കുഞ്ഞിക്കൃഷ്ണൻ ഉയർത്തിയതിനേക്കാൾ ഗുരുതരമായ പ്രശ്‌നമാണ് എസ്ഡിപിഐക്ക് പ്രവർത്തിക്കാൻ സിപിഎം ഫണ്ടുനൽകിയെന്നത് എന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഈ വിഷയം പാർട്ടി സമിതികളിലെ ചർച്ചകൾക്കപ്പുറം കണക്കുചോദിക്കലും കലഹങ്ങളുമായി വളർന്നേക്കുമെന്നാണ് ഭയപ്പെടുന്നത്. എന്നാൽ, ഈ വിഷയത്തിൽ ചർച്ചകളും വിവാദങ്ങളും ഒഴിവാക്കണമെന്നാണ് എസ്ഡിപിഐ, സിപിഎം നേതാക്കളുടെ നിലപാട്.
അതിനിടെ, സിപിഎമ്മിലെ ചില നേതാക്കളോടുള്ള വിയോജിപ്പും നയനിലപാടുകളിലെ എതിർപ്പുമുള്ളവർ ഒന്നിച്ച് പ്രവർരത്തിക്കാനുള്ള ആസൂത്രിത ശ്രമങ്ങൾ നടക്കുന്നുണ്ട്. അതിന് സർവസമ്മതമായ നേതാവുണ്ടാകുക എന്നതുമാത്രമേ തടസ്സമുള്ളു.
പാർട്ടിക്ക് താൽക്കാലിക ക്ഷീണം അല്ലെങ്കിൽ വിളർച്ചയേ ഉണ്ടാകൂ, പ്രതിപക്ഷമെന്ന നിലയിലുള്ള സംഘാടനവും സമര പരിപാടികളും കൊണ്ട് അത് വീണ്ടെടുക്കാമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. എന്നാൽ പാർട്ടിയിൽ വൻ അഴിച്ചുപണി നടത്തിയില്ലെങ്കിൽ പിളർപ്പ് എന്ന നിലയിലേക്ക് കാര്യങ്ങൾ എത്തുമെന്ന ആശങ്കയും ചിലർ പങ്കുവെക്കുന്നു.
മുൻ സിപിഎംകാരനായ, സിഎംപി നേതാവ് സി.പി. ജോണിന്റെ മന്ത്രിസഭാ പ്രവേശം യാഥാർത്ഥ്യമായാൽ അത് സിപിഎമ്മിന്റെ അടിത്തറ ഇളക്കാൻ പോന്നതാകുമെന്നാണ് മാർക്‌സിസ്റ്റ് പാർട്ടി നേതാക്കൾ ഭയപ്പെടുന്നത്.

Tags: #CPJohnpinarayicpimCriticismSPLITconflicts#MVGovindan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായിക്കു മറുപടിയുണ്ടോ? ‘രാഷ്‌ട്രീയ ഗൂഢാലോചന” എന്ന വാദം പൊളിക്കുന്ന ഏഴു ചോദ്യങ്ങളുമായി ഷോണ്‍ ജോര്‍ജ്

Kerala

കോഴിക്കോട് വിശാല സംസ്ഥാന സമിതി യോഗത്തിനിടെ സിപിഎമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ലോക്കല്‍ സെക്രട്ടറി

News

“ക്യാപ്‌സൂൾ” പരസ്യമായി, ആകെ നാണക്കേട്;എം.വി. ഗോവിന്ദൻ ഗോവിന്ദൻ വെറും പാവയോ? പാർട്ടി സെക്രട്ടറി പറയേണ്ടത് എഴുതിക്കൊടുക്കുന്നത് ആരാണ്?

Kerala

സംശയനിവാരണത്തിന് ‘ആപ്പ്’ വരുന്നു, ഗോവിന്ദനും വിമർശനം, പുതിയ ‘പ്രതിരോധ’ മുന്നണിക്ക് ആലോചന

Kerala

മത ഉത്സവാഘോഷങ്ങൾ എല്ലാവരുടേതുമാക്കണമെന്ന് സിപിഎം തീരുമാനം, ശ്രീകൃഷ്ണ ജയന്തി ആർഎസ്എസ് കുത്തകയല്ല; വിശദീകരിക്കുന്നത് എം.വി. ഗോവിന്ദൻ

പുതിയ വാര്‍ത്തകള്‍

കോട്ടയത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം ; കുട്ടികളെ കാറിൽ കയറ്റി കൊണ്ടുപോകാനും ശ്രമം ; രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ടോമിൻ തച്ചങ്കരിക്ക് നാലു വർഷം തടവ്; 30.8 ലക്ഷം രൂപ പിഴയും ഒടുക്കണം

പരുമല വെറുമൊരു സ്ഥലനാമമല്ല; മാർക്സിസം എത്രമാത്രം മനുഷ്യത്വ വിരുദ്ധമാണെന്ന് കേരളം തിരിച്ചറിഞ്ഞതിന്റെ അടയാളം: സന്ദീപ് വാചസ്പതി

കൈമുട്ടുകളില്‍ കഠിനവേദന ; ടെന്നിസ് എൽബോയുടെ ബുദ്ധിമുട്ടുണ്ട് ; ഉറങ്ങുമ്പോൾ പോലും അഴിച്ചു മാറ്റരുതെന്നാണ് ഡോക്ടറുടെ നിർദേശം

ഓട്ടംതുള്ളലിലെ പ്രധാന കഥാപാത്രങ്ങൾ; റിലീസ് പതിനെട്ടിന്

സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിനയ് ഫോർട്ട് എന്നിവർ കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന ചിത്രം “ദി തേർഡ് മർഡർ” ഒക്ടോബർ 2ന് തിയേറ്ററുകളിലേക്ക്

“ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു

ദുൽഖർ സൽമാൻ – പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ആഗോള റിലീസ് നവംബർ 20ന്

എന്തായാലും ഇവന്മാരുടെ കരച്ചിൽ കാണാൻ നല്ല രസമുണ്ട് ; റിപ്പോർട്ടർ ചാനലിനെ പറയുമ്പോൾ തെറിവിളിക്കാൻ വരുന്നത് മുഴുവൻ സഖാക്കൾ

വിദേശ താരത്തെയല്ല , താരമായ വിദേശ മദ്യത്തെയാണ് കൊണ്ടുവരാമെന്നു പറഞ്ഞത് ; അതിനു ഇങ്ങനെ അറസ്റ്റ് ചെയ്യാൻ പാടുണ്ടോ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.