ന്യൂദല്‍ഹി: മുഖ്യമന്ത്രിക്കെതിരായ യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിന്റെ പരാതിയില്‍ കഴമ്പുണ്ടെന്നാണ് വിശ്വാസമെന്ന് മുന്‍ കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍. അടൂര്‍ പ്രകാശിന്റെ പ്രതികരണം സ്വന്തം അനുഭവത്തിന്റെ അടിസ്ഥാനത്തിലായിരിക്കാമെന്നും അതിന്‌റെ പേരില്‍ അദ്ദേഹത്തെ വിമര്‍ശിക്കേണ്ടതില്ലെന്നും സുധാകരന്‍ പറഞ്ഞു.
അടൂര്‍ പ്രകാശ് സംസ്ഥാനതലത്തിലെ പ്രധാന നേതാവാണ്. അദ്ദേഹത്തിന്റെ പരാതികള്‍ക്ക് പരിഹാരം കാണേണ്ടതുണ്ട്. സര്‍ക്കാര്‍ പ്രവര്‍ത്തനത്തില്‍ കൂടുതല്‍ കൂടിയാലോചന വേണമെന്നാണ് നിലപാടെന്നും സുധാകരന്‍ വ്യക്തമാക്കി.
















